എവിടെയും സ്വന്തമായ നിലപാടും വിലയും ആലോചിക്കാതെ എന്തേലുമെല്ലാവര്‍ക്കും പെട്ടെന്ന് ചെയ്ത് കാണിക്കണം അതിനു വേണ്ടി പെട്ടെന്നുള്ള തീരുമാനങ്ങള്‍….??
അതുമൂലമുണ്ടാകുന്ന ആഗോള പ്രശ്‌നം, മനുഷ്യരാലുളവാക്കുന്ന ബഹളം, ഒന്നുമാലോച്ചിക്കില്ല ആരും….
നമ്മുടെ മക്കള്‍ അവരിപ്പോള്‍ എല്ലാമറിയുന്നവര്‍, ബോള്‍ഡ്,സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍, പഠിപ്പുള്ളവര്‍,എന്ന് പുകഴ്ത്തുന്നവര്‍ ഒന്നാലോചിക്കണം ഇപ്പോഴത്തെ അവസ്ഥയില്‍ അവരില്‍ എത്രപേര്‍ നമ്മുടെയൊക്കെ വീട്ടില്‍ നല്ലവരായുണ്ടെന്നു ??…
ഉത്സവപ്പറമ്പില്‍ നോക്കിയാലും,റോഡ് വക്കത്തു നോക്കിയാലും, വീട്ടിനുള്ളില്‍ നോക്കിയാലും ബോധം നഷ്ട്ടപ്പെട്ടവര്‍മാത്രം. കണ്ടു നിന്ന് കണ്ണീര്‍ വിഴ്ത്തുവാന്‍ മാത്രമറിയുന്ന മാതാപിതാക്കള്‍.എല്ലാം നാശത്തിന്റെ വക്കില്‍ ജീര്‍ണ്ണിച്ചു പോകുന്ന അവസ്ഥകള്‍.??
എവിടെയും സ്വാതന്ത്ര്യം കിട്ടിയപോലെ ഉയര്‍ന്നു വരുന്ന കൊടിമരങ്ങള്‍, കൊലപാതകങ്ങള്‍, ക്രൂരതകള്‍, ഞാനിവിടെ എന്തും നടപ്പാക്കും എന്റെ ഇഷ്ടം, എന്ന അഹങ്കാര തീരുമാനങ്ങളില്‍ വിണ് അറപ്പും വെറുപ്പും മാറാത്ത മനുഷ്യജന്മങ്ങള്‍, ജാതിയും, മതവും, പാര്‍ട്ടിയും, ലഹരിയും കുത്തി നിറച്ചു മനുഷ്യ ജീവനും, സ്‌നേത്തിനുമൊന്നും
വില കല്‍പ്പിയ്ക്കാതെ അറവ്ശാലകള്‍പോലെ കുമിഞ്ഞു കൂടുന്ന എന്തിനും തുനിഞ്ഞു നടക്കുന്ന കുറെ മനുഷ്യപേക്കോലങ്ങള്‍, ??
വര്‍ഷങ്ങള്‍ പുറകോട്ട് നോക്കുമ്പോള്‍ കുളിര്‍മ്മ തോന്നിയിരുന്ന പല കാര്യങ്ങളും ഈ കാലഘട്ടത്തില്‍ മനസ്സില്‍ തീ കോരിയിടുന്നതായി മാറിക്കഴിഞ്ഞു. കെട്ട്കാഴ്ചകള്‍, കുത്തിയോട്ടങ്ങള്‍, ചെണ്ടകൊട്ടല്‍, ഉത്സവപ്പരിപാടികള്‍, അങ്ങനെയെല്ലാറ്റിനും ഒരു ഡി ജെ മയം കലര്‍ത്തി പഴമ നഷ്ടപ്പെടുത്തി കുതിച്ചു പോകുന്ന കോമരങ്ങള്‍ പോലെ.കലര്‍പ്പും, കളങ്കവും ഉള്ളതായി എല്ലാം മാറ്റിയെഴുതിയ പോക്ക്..??
ഭക്ഷണം, വസ്ത്രം, സ്‌നേഹം, കുടുംബം,….
പണ്ടുളള കലര്‍പ്പില്ലാത്ത ഭക്ഷണസാധനങ്ങള്‍ വിഷമയമാക്കി മാറ്റിയതും, വസ്ത്രങ്ങളെ ശരീരം മറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതിനെ ഇപ്പോ ദുരുപയോഗം ചെയ്യുന്നതും, സ്‌നേഹമെന്ന പവിത്രമായ വാക്കിനെ മനുഷ്യന്‍ കൊല്ലുന്നതും, കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിയ്ക്കാതെ എല്ലാം വലിച്ചെറിയുന്ന അവസ്ഥയും.
മനുഷ്യന്‍ ഒരു ബോധവും ഇല്ലാതെ എങ്ങോട്ടോ ഏന്തിവലിഞ്ഞു നടക്കുന്നവരായി മാറിയതും എല്ലാം ഏതവസ്ഥയില്‍ പൊടും? മനുഷ്യന്‍ ഒരുക്കുന്ന നെറിലോകം ആണോ???
അങ്ങനെ എന്തെല്ലാം കണ്ട് മരവിച്ചവര്‍ മരിച്ചു നിങ്ങിപ്പോകുന്ന ഈ അവസ്ഥ വളരെ ഭയാനകം തന്നെയാണ്.എല്ലാവരും തുല്ല്യര്‍ എന്നൊരു നല്ല കാലം ഇനി ഉണ്ടാകില്ല എന്നത് സത്യം തന്നെ. അത്രയ്ക്കു കണ്ട് മടുത്ത പോയ ജീവിതങ്ങള്‍, അനുഭവങ്ങള്‍….??
ചുമന്ന കൊടികുത്തി നിര്‍ത്തിയാലും, മനുഷ്യനെയറുത്ത് തൂക്കിയിട്ടാലും. അവന്റെ കരളെടുത്ത് കീറിനാട്ടിയാലും…
നിറമെല്ലാമൊന്നുതന്നെ ചോരനിറം…











