നിയമവും ധാര്‍മ്മികതയും ഞങ്ങള്‍ക്ക് പുല്ല് എന്ന രീതിയിലാണ് കൂടല്‍മാണിക്യ ക്ഷേത്ര ഭരണാധികാരികളുടെ നിലപാട്.
ഏത് കാലഘട്ടത്തിലാണ് ഇവറ്റകള്‍ ജീവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന തികച്ചും വികലമായ ചേരിതിരിവുകളെ ഈ ആധുനിക കാലത്തും തോളിലേറ്റുന്നവരുടെ ഉള്ളിലെ മാറാലകള്‍ തുടച്ചുനീക്കന്‍ തദ്ദേശവാസികള്‍തന്നെ മുണ്ട് മുറുക്കിയുടുത്ത് മുന്നോട്ട് വരേണ്ടതായ സമയം അതിക്രമിച്ചിരിക്കുകയാണ്.
1936 ല്‍ തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം നിലവില്‍ വന്നിട്ടും അയിത്തം ആരോപിച്ച് ചിലവിഭാഗം ജനങ്ങളെ ക്ഷേത്രാങ്കണത്തിലേക്കും, ക്ഷേത്രപരിസര വീഥികളിലേക്കും പ്രവേശിക്കുന്നത് വിലക്കിയിരുന്ന അധികാരികള്‍ക്കെതിരെയുള്ള ശക്തമായ സമരമുന്നേറ്റമായിരുന്നു 1942 ജൂണ്‍ 23 ന് ആരംഭിച്ച വിഖ്യാതമായ കുട്ടംകുളം സമരം.
പി. ഗംഗാധരനും, പി. കെ. ചാത്തന്‍ മാസ്റ്ററും,പി. കെ. കുമാരനും, കെ. വി. ഉണ്ണിയും നേതൃത്വം നല്‍കിയ ഉശിരോടെയുള്ള സമരത്തിന്റെ വെളിച്ചമാണ് ഇന്നത്തെ ഇരിങ്ങാലക്കുടയെ ഇത്രമാത്രം ദീപ്തമാക്കിയത്.
കുട്ടംകുളം 1946′ എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ രേഖപ്പെടുത്തലിലൂടെ സുഹൃത്ത് ശ്രീ.രാധാകൃഷ്ണന്‍ വെട്ടത്ത് കൂടല്‍മാണിക്യ സാമൂഹ്യദ്രോഹികളുടെ മനോവൈകല്യം ലോകത്തോട് വെളിപ്പെടുത്തിയിട്ടുള്ളതാണ്.
പൂജാദികാര്യങ്ങളില്‍ ശ്രേഷ്ഠനായ ഒരു മനുഷ്യനെ ജോലിക്കെടുത്തതി ല്‍ ജാതിമണം ആരോപിച്ചാണ് ചില കൂറകള്‍ ഇപ്പോള്‍ ചൊറിയുന്നത്.
ക്ഷേത്ര നിയമനങ്ങളില്‍ ജാതി തിരിച്ചുള്ള സമീപനങ്ങള്‍ അരുതെന്ന് പരമോന്നത നീതിപീഠത്തിന്റെ വിധിയുള്ള ഒരു രാജ്യത്താണ് ഈ ‘കൂത്തി’ന്റെ അരങ്ങേറ്റം എന്നത് ഏറെ ദുഖിപ്പിക്കുന്നു.
കഷ്ടം…! കഷ്ടം…! കഷ്ടം…!
About The Author
No related posts.