കലാ സമ്പ്രദായങ്ങളെ മാറ്റുരച്ചു നോക്കാതെ ലളിതവും, സഹൃദയ ഹൃദയങ്ങളില്‍ എന്നും കുടിയിരിക്കുന്നതുമായ ചിത്രങ്ങള്‍ധാരാളമുണ്ട്. എല്ലാം തന്നെ മനുഷ്യ ജീവിത പശ്ചാതലങ്ങളെ വ്യത്യസ്തമായ കോണുകളില്‍ കാണുന്നവയാണ്. ഞാന്‍ കൊലപാതകി ആവണമെങ്കില്‍ സിനിമകാണമെന്നില്ല ഞാന്‍ നല്ലവന്‍ ആവണമെങ്കില്‍ നല്ലകാര്യം മാത്രം കേള്‍ക്കണമെന്നും ഇല്ല.നമ്മളെ മാറ്റി മറിക്കാന്‍ ഒരു രാഷ്ട്രീയത്തിനും കഴിയില്ല. നാം സ്വയം വിചാരിക്കണം മടങ്ങിവരാത്ത മകനെ കാത്തിരിക്കുന്ന അമ്മമാര്‍ എക്കാലവും ഉണ്ട്. എത്ര മക്കള്‍ അച്ഛനെയും അമ്മയെയും കാത്തിരിക്കുന്നു. അവന്റെ ജീവിതം പുഷ്ടി പ്പെടുമ്പോള്‍ അവന്‍ അവരെ മറക്കുന്നു.
കാലത്തിനൊത്തു ഉയരുന്ന മക്കളുടെ മുന്‍പില്‍ തീരാവ്യാധിയും പഴയകാല ദുരിതങ്ങളും പുലമ്പുന്നത്, പഴയ സൗഹൃദങ്ങളെ വച്ചുപുലര്‍ത്തുന്നതിനോട് അവനു വെറുപ്പാണ്. എന്റെ നീതി എനിക്കുള്ളതാണ്. പണം കൊണ്ട് തീര്‍ക്കാന്‍ കഴിയാത്തത് പകകൊണ്ട് തീര്‍ക്കുന്നു. പാകമാവാത്ത വിത്തുകള്‍ മുളക്കില്ല.അവ സ്വയം എരിഞ്ഞടങ്ങുന്നു മണ്ണില്‍ കിടന്നാലും മരത്തില്‍ നിന്നു വീണു കിളിര്‍ത്താലും അവന്‍ വീഴുന്ന സ്ഥലം നല്ലതായാല്‍ അവന്‍ പടര്‍ന്നു പന്തലിക്കും. ഒന്നും ഇല്ലാതെ എത്ര വേനലിലും തളിരിട്ട് മലമുകളിലും വൃക്ഷങ്ങള്‍ നില്‍ക്കുന്ന കാണാം. എവിടെയും കരുതലാണ് വേണ്ടത്. ഒറ്റയ്ക്ക് ഒരുവന്‍ എത്രത്തോളം ഉയര്‍ന്നോ അവനെ താഴ്ത്തി കെട്ടാനും ആളുകള്‍ കാണും.
മഹാഭാരതം രാമായണം ഭഗവത് ഗീത എല്ലാം നമ്മള്‍ വായിക്കുന്നു എത്ര പേര്‍ക്ക് രാമനും കൃഷ്ണനും ആവാന്‍ സാധിച്ചിട്ടുണ്ട്. എത്ര ബ്രഹ്‌മജ്ജാനം ഉണ്ടായിട്ടും ബ്രഹ്‌മത്തെ കണ്ടെത്തുവാന്‍ ആര്‍ക്കൊക്കെ സാധിച്ചു നിരന്തരം പോരാടി ജീവിക്കുന്ന മനുഷ്യനും ഒരു നാള്‍ ചലനമറ്റ് പോകുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവന്‍ മനുഷ്യനാണ് മരി ച്ചുകഴിഞ്ഞാല്‍ അവന്‍ ശവം ആണ്. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ഈ ചുരുങ്ങിയ കാലം നാം മനുഷ്യനായി ജീവിക്കണോ ശവമായി ജീവിക്കണോ. മനനം ചെയ്യുന്നവനാണ് മനുഷ്യന്‍ കാലത്തിനൊത്തു ഉയരുന്നവന്‍. പ്രകൃതിയെയും പക്ഷി മൃഗാ ദികളെയും സ്‌നേഹിക്കുന്നവര്‍.
വിശപ്പിന്റെ വിളിക്കു മുന്നില്‍ ജീര്‍ണ്ണിച്ച ഭക്ഷണം പോലും ഭക്ഷിക്കുന്നവന്‍. പലവുരു പ്രാത്ഥിച്ചിട്ടും ഫലം കിട്ടാതെ വരുമ്പോള്‍ ദൈവത്തെപ്പോലും വെറുക്കുന്നവന്‍ എന്നില്‍ ഞാന്‍ ഉണ്ടെന്ന തത്വം നാം ഗ്രഹിച്ചത് എപ്പോഴാണ്. ആഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ മുട്ടു മടക്കുമ്പോഴോ. പുല്‍പ്പായയില്‍ വെറും നിലത്തും പട്ടുമെത്തയിലും കിടക്കുന്നവന് ഒന്നേയുള്ളൂ അവന്റെ ഉറക്കം.ഉറങ്ങിക്കഴിഞ്ഞാല്‍ അവന്‍ എവിടെ കിടന്നാലും അവന്‍ അറിയില്ല. ഒറ്റയ്ക്ക് കൂരിരുട്ടില്‍ അവനു കാഴ്ച യില്ല വസ്ത്രം ഇല്ല അവന്‍ ഈ ലോകത്ത് തന്നെ വിവസ്ത്രനാക്കപ്പെട്ട വനാണ്. ഉണരുമ്പോള്‍ അവനിലെ പ്രതീക്ഷയും ഉണരുന്നു അവനിലെ മൂല്യങ്ങള്‍ വളരുന്നു. ഞാന്‍ എന്തു നേടി എന്നതില്‍ ഉപരി എന്നില്‍ നിന്ന് നീ എന്തു നേടി എന്ന് നീ ചിന്തിക്കേണ്ടിയിരിക്കുന്നു.
കാലത്തിന്റെ കണക്കുപുസ്തകം ഒരിക്കലും തെറ്റാറില്ല സമയമാവുമ്പോള്‍ എല്ലാം തീരും. ആ ജീവിതം ആവുന്ന പുസ്തകം മടക്കി കൊടുത്തേ മതിയാവൂ, ചിലപ്പോള്‍ ചിതല്‍ അരിക്കാം,കുത്തുവിട്ടത് ആവാം, പുറം ചട്ട ഇല്ലാത്തതു ആവാം നാം ആണ് തുന്നിക്കെട്ടേണ്ടത് നിനക്ക് അതിലെ തത്വങ്ങള്‍ ആവശ്യമെങ്കില്‍ തുഞ്ഞിക്കെട്ടി എടുക്കുക ചേര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് ഉള്ളവ,ആവശ്യമില്ലാത്തവ വിട്ട് കളയുക, നിനക്ക് അതിന്റെ ആവശ്യമില്ലായിരിക്കാം ഇഷ്ട മുള്ളവര്‍ ഉപയോഗിക്കട്ടെ നിന്റെ ഇഷ്ടം മറ്റുള്ളവരുടെ ആവണം എന്നില്ല. നിനക്ക് വേണ്ടത് തിരഞ്ഞെടുക്കാം സ്ഥാനമാനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നത് ആവണമെന്നില്ല. നിന്റെ സംതൃപ്തി മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാകുന്നു എങ്കില്‍ നിന്റെ സന്തോഷത്തിനു പ്രസക്തി യില്ല. അത് താല്‍ക്കാലികം മാത്രം ആവാം തുടര്‍ന്ന് പോവുന്നു എങ്കില്‍ മറ്റുള്ളവരുടെ സന്തോഷവും കൂടെ നോക്കുക എന്നുകൂടി നീ അറിയുക.
കാലത്തിന്റെ കൈകളില്‍ കൈപിടിച്ച് കയറേണ്ടവരാണ് നാമെല്ലാം. എനിക്കായി നിനക്കോ നിനക്കായി എനിക്കോ ജീവിക്കാന്‍ ആവില്ല. ജീവിതം വായിച്ചു തീരാത്ത പുസ്തകം ആണ് അതിന് പുതിയ പേജുകള്‍ വന്നുകൊണ്ടേയിരിക്കും അതിന് ഇടം കൊടുക്കേണ്ടത് നമ്മളിലെ മനുഷ്യത്വം ആണ്. ഏത് സിനിമ ആയാലും ജീവിതം ആയാലും വ്യത്യസ്ത മുഖങ്ങളില്‍ പിറന്ന നമുക്ക് പല മുഖം മൂടികള്‍ വേണം പാകമുള്ളത് അണിയുക. ഇഷ്ടം ഇല്ലങ്കില്‍ കൂടി അത് അണിയുവാന്‍ അടുത്ത ആള്‍ വരും വിജയിച്ചു ഇറങ്ങിയവനെ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയൂ. രാഷ്ട്രീയത്തിനല്ല പ്രാധാന്യം കണ്ടു മനസ്സിലാക്കൂ ഇതാണ് ജീവിതം. ഒരു തുറന്ന പുസ്തകം പോലെ കഥ തുടരട്ടെ.