വിശ്വാസത്തിന്റെ അടിസ്ഥാനം-അന്‍സില ഷെറിയ

Facebook
Twitter
WhatsApp
Email

നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം നേടുന്നതോ അല്ലെങ്കില്‍ സ്‌കൂളില്‍ പോകുന്നതോ, പലര്‍ക്കും ഒരു ചടങ്ങായാണ് തോന്നുന്നത്. അതിന്റെ പിന്നില്‍ പൊതുവെ കാണുന്ന ഉദ്ദേശം ഒരു ജോലി, കല്യാണം, ചെറിയൊരു വരുമാനം എന്നൊക്കെയാണ്. അതിലതികം ഒരു വലിയ അര്‍ത്ഥം, ബഹുഭൂരിപക്ഷം ആളുകള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ലഭിച്ചിട്ടില്ല, അല്ലെങ്കിലും അതിന്റെ പ്രാധാന്യം അവര്‍ക്ക് അറിയാവുന്നില്ല.

മതം എന്നുള്ളത് ഒരു വിശ്വാസമാണ്. അച്ഛന്‍ എന്നത് ഒരു വിശ്വാസമാണ്. അമ്മ ആരെയാണോ അച്ഛന്‍ എന്ന് പറയുന്നത് അതാണ് അച്ഛന്‍ എന്ന ഉറച്ച വിശ്വാസം. അതു നമ്മള്‍ തെളിയിക്കാന്‍ പോകേണ്ട ആവശ്യം ഇല്ല. അച്ഛന്‍ അതു കൊണ്ട് ഇല്ലാതെ ആകുന്നില്ല. അതൊരു അടിസ്ഥാനം ആണ്. നമ്മള്‍ ആരാണ് എന്നുള്ളതിന്റെ ഒരു അടിസ്ഥാനം ആണ്. അതിനു തുല്യമായതാണ് മതം. ഒരു മതം എന്നാല്‍ ഒരു കാഴ്ചപ്പാടില്‍ ഉള്ള ദൈവം ആരാണ് എന്താണ് എന്നുള്ള സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്ന് നമ്മള്‍ തെളിയിക്കേണ്ട കാര്യം ഇല്ലാത്ത ഉറച്ച വിശ്വാസം. ആ മതത്തില്‍ ജനിച്ചതുകൊണ്ടാകാം അല്ലേല്‍ അതിനെ ആകര്‍ഷിച്ചുകൊണ്ടാകാം ഒരാള്‍ ഒരു മതത്തില്‍ ഉണ്ടാകുന്നത്.

ആ വിശ്വാസങ്ങള്‍ അവര്‍ക്കു ഒരു വ്യക്തിത്വം തീര്‍ക്കാനാണ് ഉണ്ടാകുന്നത്. നൈതിക മൂല്യങ്ങള്‍, എങ്ങനെ സമൂഹത്തില്‍ ജീവിക്കണം, എങ്ങനെ ആത്മീയത ഉണ്ടാകണം എന്നതും അവനവന്റെ ശുദ്ധീകരണം എന്നൊക്കെ ആണ് ഏറ്റവും കൂടുതല്‍ മതഗ്രന്ഥങ്ങള്‍ സംസാരിക്കുന്ന വിഷയം എങ്കിലും ഓര്‍ക്കണം, അതെല്ലാം വിശ്വാസങ്ങള്‍ ആണ്.

എന്റെ മതം ഇസ്ലാമില്‍ ഞാന്‍ മനസിലാക്കിയ പ്രകാരം 7 മഹാപാപങ്ങള്‍ ഉണ്ട്, അതില്‍ രണ്ടെണ്ണം സ്വയം ജീവന്‍ എടുക്കുക, മറ്റൊന്ന് മറ്റൊരാളുടെ ജീവന്‍ എടുക്കുക, ഇതെല്ലാം പഠിച്ചു വായിച്ചു മനസിലാക്കുന്നവര്‍ക്ക് ദൃഷ്ടാന്തം ഉണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്ന മതഗ്രന്ഥം ആണ് ഖുറാന്‍.

നമ്മളുടെ ഏറ്റവും വലിയ കടമ എന്നത് ഒരു മുസ്ലിം വിശ്വാസിയായി നമ്മളെ മേല്‍ ഏല്‍പ്പിച്ചതു കൃത്യമായി നിര്‍വ്വഹിക്കുക എന്നത് ആണ്. ഒരു വിദ്യാര്‍ത്ഥി ആണെങ്കില്‍ പഠിക്കുക എന്നത് അവന്റെ കര്‍മ്മമാണ്. അതില്‍ ഒരു ഇബാദത്ത് ഉണ്ട്, ആരാധന ഉണ്ട് എന്നാ പറയുന്നത്. അങ്ങനെ ഒക്കെ ആണെങ്കില്‍ യാത്ര ചെയ്തു കണ്ടും പഠിച്ചും ഈ ലോകം മനസ്സിലാക്കാന്‍ ആവര്‍ത്തിക്കുന്ന, നമ്മള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തില്‍ ശാസ്ത്രം നെ എതിര്‍ക്കുന്നു എന്ന് ഒരിക്കല്‍ പോലും എനിക്ക് തോന്നിയിട്ടില്ല.

ശാസ്ത്രം എന്നുള്ളത് നമ്മള്‍ ഒരു സിദ്ധാന്തം ഉണ്ടാകും, ഒരു വ്യുീവേലശെ,െ അതൊരു വിശ്വാസം ആണ്, ഒരു കാര്യം ഇങ്ങനെ ആയിരിക്കും എന്നുള്ളത്, മതം പോലെ, ആദ്യ ഘട്ടം വിശ്വാസം ആണ്. പക്ഷേ ശാസ്ത്രത്തില്‍ രണ്ടാം ഘട്ടം തൊട്ട് അതു തെളിയിക്കാന്‍ നോക്കും, പരീക്ഷണ നിരീക്ഷണങ്ങള്‍ എടുത്ത് നോക്കും, പല രീതികളില്‍ അതിനെ പഠനം ചെയ്തു ഒരു നിയമരൂപീകരണം ഉണ്ടാക്കി എന്തു ഒക്കെ ആണ് ശരി എന്ന നിയമങ്ങള്‍ രൂപപ്പെടുത്തും.

അതു പിന്നെ മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചു ശേഷമാണ് സമൂഹത്തില്‍ എത്തുന്നത്. ഒരു ഡോക്ടര്‍ എന്ന ഒരാള്‍ ആ ശാസ്ത്രം മനുഷ്യരില്‍ പല തവണ പരീക്ഷിച്ചതിനെ കുറിച്ച് കണ്ടും പഠിച്ചും ചെയ്തും അതില്‍ എവിടെ തെറ്റും, എവിടെ ശരിയാകും എന്നുള്ളത് പഠിച്ചു വന്ന ഒരാള്‍ ആണ്. അവര്‍ക്കു ഒരു സാധാരണ ആളെക്കാളും മനുഷ്യ ശരീരത്തെയും ുെലരൗമഹശലെറ ഭാഗത്തെയും നന്നായി അറിയാം.

മോശമായ ഡോക്ടര്‍മാരും ഉള്ള ഈ കാലത്ത് നല്ലതല്ല എന്ന് തോന്നുന്ന സമയം ഒന്നില്‍ കൂടുതലായി ഡോക്ടര്‍മാരെ പരിശോധിച്ച് ഒരാള്‍ക്ക് മുന്നോട്ട് പോകാന്‍ മാത്രം ഉള്ള സൗകര്യങ്ങളും ഉണ്ട്. അപ്പോള് മെഡിക്കല്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്ള ഈ കാലഘട്ടത്തില്‍, കേവലം വിശ്വാസം കൊണ്ടു മാത്രമേ അവന്റെ ശരീരമോ വേണ്ടപ്പെട്ടവരുടെ ശരീരമോ പരീക്ഷണങ്ങള്‍ക്ക് കൊടുക്കുന്നത് വളരെ ലജ്ജാകരമായ ഒന്നാണ്.

പ്രസവം എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ശരീരത്തെ തല മുതല്‍ കാല്‍ വരെ മാസങ്ങളോളവും അടിമുടി മാറ്റുന്ന ഒന്നാണ്. അവള്‍ക്ക് പോലും അവളുടെ ശരീരം എന്താണ് എന്നുള്ളത് മനസ്സിലാകാത്ത ഒരു വലിയ സംഭവം. സ്ഥിരമായി പ്രസവിക്കുന്നവര്‍ ഉണ്ടാകും, പക്ഷേ അതിനര്‍ത്ഥം അത് ഒരു ലളിതമായ പ്രക്രിയയാണ് എന്നല്ല. ഓരോ തവണയും ഓരോ സ്ത്രീയും അതില്‍ കെടന്ന് പോകുമ്പോള്‍ അതിന്റെ ഒരു ഘട്ടം പോലും എളുപ്പമല്ല.

പ്രസവം കൊണ്ട് മാത്രം എത്രയോ അമ്മയും കുഞ്ഞും മരണപെട്ടിരുന്നു പണ്ട്. അതിനെ ഇത്രയും കുറവിലേക്കെത്തിച്ചത് തീര്‍ച്ചയായും ശാസ്ത്രം കൊണ്ടാണ്. വാക്‌സിനേഷനെ പരിഹസിക്കുന്നവരോട് വാക്‌സിനേഷന്‍ എന്നുള്ളത് പറ്റി ആഴത്തില്‍ വായിച്ചാല്‍ അതുണ്ടാക്കിയ വിപ്ലവം ഈ ലോകത്ത് മനസ്സിലാകും. അതിന്റെ മുന്നേ ചിക്കന്‍പോക്‌സ്, സ്മാള്‍പോക്‌സ് മുതലായവയൊക്കെ ഒരു നാട്ടിലെ ഒരു പ്രദേശം മുഴുവന്‍ തൊടച്ചു കളഞ്ഞു.

അതിന്റെ ജീവശാസ്ത്രം പത്താം ക്ലാസ്സില്‍ എങ്കിലും വൃത്തിക്ക് പഠിച്ചാല്‍ ധാരാളം ആയിരിക്കും മനസ്സിലാകാന്‍. മാര്‍ക്കിനായി മാത്രമല്ലാതെ എന്താണ് പഠിക്കുന്നത് എന്നത് മനസ്സിലാക്കുന്ന ഒരു സമൂഹം നമുക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *