പ്രൊഫ: എം കൃഷ്ണന്‍ നായര്‍: സാഹിത്യവാരഫല സാമ്രാജ്യത്തിലെ ചക്രവര്‍ത്തി-അഡ്വ. പാവുമ്പ സഹദേവന്‍

Facebook
Twitter
WhatsApp
Email

മലയാള സാഹിത്യത്തിലെ ഫ്യൂഡല്‍ നാടുവാഴിത്ത ജാതിമത സാഹിത്യ പരസ്പര സഹായ പദ്ധതിയെയും അതിനോടനുബന്ധിച്ച സാഹിത്യവീക്ഷണങ്ങളെയും ഇടിച്ചുനിരത്തിയ സാഹിത്യ നിരൂപകനായിരുന്നു പ്രൊഫ: എം.കൃഷ്ണന്‍ നായര്‍.

ജാതിമതഭാഷാദേശീയരാഷ്ട്രീയ പ്രത്യയശാസ്ത്ര കാഴ്ച്ചപ്പാടുകള്‍ക്ക് അതീതമായി സാഹിത്യത്തെ നിരൂപണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ അതുല്യപ്രതിഭാശാലിയായിരുന്നു കൃഷ്ണന്‍ നായര്‍ സര്‍. സാഹിത്യ ലോകത്തെ, ശക്തമായ പ്രതിപക്ഷ വിമര്‍ശനംകൊണ്ട് അദ്ദേഹം ജനാധിപത്യവല്‍ക്കരിക്കുകയും നവീകരിക്കുകയും ചെയ്തു. ചെറുപ്പക്കാര്‍ ജനാധിപത്യ വിമര്‍ശനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തില്‍ നിന്നാണ്. ഏതൊരു വിദ്യാര്‍ത്ഥിയും വിമര്‍ശനത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് നിരൂപണസാഹിത്യത്തില്‍ നിന്നാണ്. മികച്ച സാഹിത്യനിരൂപണ വിമര്‍ശന പാഠങ്ങള്‍ പഠിച്ചുവരുന്നവര്‍ കഴിവുറ്റ പാര്‍ലമെന്റേറിയന്മാരാവുകയും അത് പരോക്ഷമായി പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സാഹിത്യവിമര്‍ശനം മരിച്ചു കൊണ്ടിരിക്കുകയും പാര്‍ലമെന്ററി ജനാധിപത്യം വിമര്‍ശനരാഹിത്യത്തിന്റെ സഹാറ മരുഭൂമിയായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് വര്‍ത്തമാനകാലത്തെ ദുരന്തകരമായ രാഷ്ട്രീയാവസ്ഥയാണ്. ഇത്തരമൊരു സാഹിത്യരാഷ്ട്രീയ സാഹചര്യത്തില്‍ എം.കെ.ഹരികുമാറിന്റെ അക്ഷരജാലകം പംക്തി നമുക്ക് ഒട്ടേറെ പ്രതീക്ഷ നല്‍കിക്കൊണ്ടിരിക്കുന്നു.

1969-ല്‍ എസ്.കെ.നായര്‍ ‘മലയാള നാട് ‘ വാരിക ആരംഭിച്ചപ്പോള്‍ അതിലാണ് ആദ്യമായി ‘ സാഹിത്യ വാരഫലം ‘ വെളിച്ചം കണ്ടത്. എസ്.കെ.നായരും വി.ബി.സി. നായരും കൂടി ടി വാരികയില്‍ ആനുകാലിക രചനകളെ നിരൂപണം ചെയ്യുന്ന ഒരു സ്ഥിരം പംക്തി തുടങ്ങുന്നതിനെ സംബന്ധിച്ച് കൗമുദി ബാലകൃഷ്ണനുമായി ആലോചിക്കുകയും, അങ്ങനെ എസ്.കെ നായര്‍ ഈ പംക്തിക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ കെ.ബാലകൃഷ്ണനോട് ആവശ്യപ്പെടുകയും ചെയതു. അങ്ങനെ ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ച ‘ സാഹിത്യ വാരഫലം ‘ എന്ന ശീര്‍ഷകം വളരെ നിര്‍ബ്ബന്ധിച്ചാണ് കൃഷ്ണന്‍ നായരെക്കൊണ്ട് എസ്.കെ.നായരും വി.ബി.സി നായരും കൂടി അംഗീകരിപ്പിച്ചെടുത്തത്. ജേര്‍ണലിസം ഭാഷയില്‍ പറഞ്ഞാല്‍, പിന്നീട് കൃഷ്ണന്‍ നായര്‍ക്ക് പുറകോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എസ്സ്.കെ.നായര്‍, കെട്ടുകണക്കിന് പത്രമാസികകളും വരികകളും വാങ്ങി, കൃഷ്ണന്‍ നായരുടെ മേശപ്പുറത്ത് ഇട്ടുകൊണ്ടു ക്കൊടുക്കുമായിരുന്നു. മലയാള നാട്ടിലായിരുന്നപ്പോള്‍ എസ്സ്.കെ.നായര്‍ പൂനയില്‍ നിന്നും മറ്റും നിരവധി ഇംഗ്ലീഷ് സാഹിത്യഗ്രന്ഥങ്ങള്‍ കൃഷ്ണന്‍ നായര്‍ക്ക് അയച്ചു വരുത്തിക്കെടുക്കുമായിരുന്നുവെന്ന് അന്നത്തെ ‘മലയാള നാട് ‘ സബ്ബ് എഡിറ്ററായിരുന്ന രാജന്‍ പി.തൊടിയൂര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം എന്ന ഈ യജ്ഞകാണ്ഡവും കാര്‍മ്മകാണ്ഡവും ഏകദേശം ഒരു വ്യാഴവട്ടക്കാലം മലയാള നാട്ടില്‍ തുടരുകയുണ്ടായി. അതിന് ശേഷം ജയചന്ദ്രന്‍ നായര്‍ പത്രാധിപരായിരുന്ന കലാകൗമുദിയിലും പിന്നീട് മലയാളം വരികയിലുമായി ഏകദേശം നാല് പതിറ്റാണ്ടോളം സാഹിത്യവാരഫലസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്നു പ്രൊഫ: എം കൃഷ്ണന്‍ നായര്‍ സര്‍.

പാശ്ചാത്യ സാഹിത്യത്ത്വചിന്തയും പാശ്ചാത്യതത്ത്വശാസ്ത്രവും കൃഷ്ണന്‍ നായര്‍ ആഴത്തില്‍ പഠിച്ച് മനസിലാക്കിയിരുന്നു. യുറോപ്യന്‍ നവോത്ഥാന പ്രസ്ഥാനവും വ്യവസായ വിപ്ലവവും ഫ്രഞ്ച് വിപ്ലവാശയങ്ങളും വ്യക്തിവാദ ചിന്താഗതികളും (individualism) യുറോപ്യന്‍ ജ്ഞാനോദയ ചിന്തകളും (enlightenment movement) റാഷണാലിസവും സയന്‍ന്റിഫിക് ടെമ്പറും കൃഷ്ണന്‍ നായരുടെ ചിന്തയെ സ്വാധീനിക്കുകയും അത്തരമൊരു വ്യക്തിത്വരൂപീകരണം അദ്ദേഹത്തെ കരുത്തുറ്റ ഒരു സാഹിത്യനിരൂപകനാക്കി മാറ്റുകയും ചെയ്തു. അസ്തിത്വവാദ തത്ത്വചിന്തയിലുണ്ടായിരുന്ന (existencialism) അസാമാന്യ പരിജ്ഞാനം അദ്ദേഹത്തിലെ നിരൂപകന്റെ sharp intellectനെ കൂടുതല്‍ സൂക്ഷ്മതലത്തിലേക്കുയര്‍ത്തി. പശ്ചാത്യ ലിബറലിസവും റൊമാന്റിസിസവും അഡ്വഞ്ചറിസവും സ്വാതന്ത്ര്യബോധവുമാണ് അദ്ദേഹത്തെ നിര്‍ഭയനും കരുത്തുറ്റവനുമായ സാഹിത്യ-നിരൂപക-വിമര്‍ശകനാക്കി മാറ്റിയത്.

പശ്ചാത്യ – പൗരസ്ത്യ – ഭാരതീയ – സാഹിത്യ സിദ്ധാന്തങ്ങളെ അനുകരിച്ചായിരുന്നില്ല കൃഷ്ണന്‍ നായര്‍ തന്റെ സാഹിത്യനിരൂപണ പദ്ധതി നടത്തിയിരുന്നത്. സാഹിത്യ നിരൂപണത്തെ സംബന്ധിച്ച് അദ്ദേഹത്തിന് തന്റെ തനതായ ദര്‍ശനവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. വിശ്വസാഹിത്യത്തെ നിരൂപണത്തിന്റെ മാനദണ്ഡമായി സ്വീകരിച്ച കൃഷ്ണന്‍ നായര്‍ക്ക് മലയാള സാഹിത്യരചനകളും എഴുത്തുകാരും വെറും ‘കൃമികീടങ്ങളായി ‘ തോന്നിയെങ്കില്‍ അതില്‍ അദ്ഭുതപ്പെടേണ്ട കാര്യമില്ല. ഒ.എന്‍.വി യെയും വയലാറിനെയും വെറും മാറ്റൊലിക്കവികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജോസഫ് മുണ്ടശ്ശേരിയെ ‘ജീര്‍ണ്ണതയുടെ നായക ‘ നെന്നും, മാധവിക്കുട്ടിയുടെ ‘സ്വയംവരം’ എന്ന കഥയെ ‘ജുഗുപ്‌സാവഹം’ എന്നുമാണ് കൃഷ്ണന്‍ നായര്‍ പരിഹസിച്ചത്. ഒ.വി.വിജയന്റെ ‘കടല്‍ത്തീരം’ വിദേശ കഥയുടെ അനുകരണമാണെന്ന് അദ്ദേഹം ആരോപിച്ചു. പി.കെ.ബാലകൃഷ്ണനുമായി പിണങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ ‘ എന്ന നോവലിനെ കൃഷ്ണന്‍ നായര്‍ കൊന്നുകൊലവിളിച്ചു. ‘ഞാനും മാധവിക്കുട്ടിയും മറ്റും ‘ എന്ന് ഒരിക്കല്‍ ഡി.വിനയചന്ദ്രന്‍ എഴുതിയപ്പോള്‍, നക്ഷത്രമെവിടെ (മാധവിക്കുട്ടി) പുല്‍ക്കൊടി (വിനയചന്ദ്രന്‍) എവിടെ എന്ന് സാഹിത്യ വാരഫലത്തില്‍ എഴുതി വിനയചന്ദ്രനെ ആക്ഷേപിച്ചത്, സാഹിത്യനഭോമണ്ഡലത്തില്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മാധവിക്കുട്ടിയെ വിനയചന്ദ്രന്റെ പേരിനോടൊപ്പം ചേര്‍ത്തെഴുതിയത് കൃഷ്ണന്‍ നായര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഏത് കൊലകൊമ്പനേയും കൃഷ്ണന്‍ നായര്‍ തന്റെ സാഹിത്യ നിരൂപണക്കളരിയില്‍ അടിച്ചുവീഴ്ത്തുമായിരുന്നു.

അങ്ങനെ സാഹിത്യനിരൂപണ സാമ്രാജ്യത്തിലെ ചെങ്കോലും കീരീടവുമില്ലാത്ത ഏകച്ഛത്രാധിപതിയായി കേരളീയ സാഹിത്യമണ്ഡലത്തെ ഏകദേശം നാല് പതിറ്റാണ്ടോളം കൃഷ്ണനായര്‍ അടക്കിവാണു. അദ്ദേഹം സാഹിത്യ- നിരൂപണ – വിമര്‍ശന ലോകത്തിലെ അതികായകനും കുലപതിയുമായിരുന്നു. തന്റെ സാഹിത്യ വാരഫലസാമ്രാജ്യത്തിലെ അങ്കക്കളരിയില്‍ ഒട്ടേറെ സാഹിത്യകാരന്മാരെ കൃഷ്ണന്‍ നായര്‍ കുത്തിമലര്‍ത്തുകയും അടിച്ചുവീഴ്ത്തുകയും മലര്‍ത്തിയടിക്കുകയും ചെയ്തു. നീതിബോധവും സത്യസന്ധതയും കൈമുതലായുള്ള മധ്യയുഗത്തിലെ വീരയോദ്ധാവിനെപ്പോലെ (ളൗലറമഹ സിശഴവെേ ) കൃഷ്ണന്‍ നായര്‍ വീരസാഹസികമായി പല എഴുത്തുകാരെയും തന്റെ അങ്കക്കളരിയില്‍ മലര്‍ത്തിയടിച്ചു. അങ്ങനെ സഹിത്യകാരന്മാരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി.

Prof. M. Krishnan Nair was a brilliant and Scholastic literary critic. Through the incessant hard work and continuous literary practice, Krishnan Nair predominated the whole literary world of Malayalam Literature, about 40 years. As a prolific literary critic, he evaluated and judjed the poems, stories, novels and other literary forms which published in the Malayalam periodicals. Most of the literary works which published in the literary magazine, came under the sharp and severe criticism of Krishnan Nair’s brilliant writings. It ultimately resulted, the majority of the writters became the harsh enemy of Krishnan Nair. Krishnan Nair’s in-depth command over the English language and his erudistic knowledge in western philosophy and world classical literature, made him a colossal figure in Malayalam Literary criticism. Krishnan Nair shines and shines almost alone a star, among the literary critics of Malayalam Literature. Six volumes of Krishnan Nair’s collected works -സാഹിത്യ വാരഫലം-which recently published by the മാതൃഭൂമി ബുക്‌സ്, is the best testimony of of his golden genius and Gaint writing calibrations.

ഒന്നാം കിട ബുദ്ധിജീവികള്‍ മുതല്‍ വളരെ സാധാരണക്കാരായ തൊഴിലാളികള്‍ വരെ അദ്ദേഹത്തിന്റെ സാഹിത്യ വാരഫലം വായിച്ച് ആസ്വദിച്ചിരുന്നു. ‘ചില യുവകവികള്‍ പകല്‍ പെണ്‍കുട്ടികളെക്കുറിച്ച് കവിത എഴുതുകയും രാത്രിയില്‍ അവരെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു ‘ എന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞപ്പോള്‍, തിരുനെല്ലൂര്‍ കരുണാകരന്‍ രോഷംകൊണ്ട് പൊട്ടിത്തെറിച്ചു. എന്നാല്‍ കുറച്ച് നാള്‍ കഴിഞ്ഞ് തിരുനല്ലൂരിനെ വഴിയില്‍ കണ്ടപ്പോള്‍ അദ്ദേഹം പിന്നീട് എഴുതിയ മറ്റൊരു കവിതയെ പുകഴ്ത്തിപ്പറയാനും കൃഷ്ണന്‍ നായര്‍ മടിച്ചില്ല. സാഹിത്യവാരഫലത്തില്‍ കാണുന്ന മുഖമയിരുന്നില്ല, അദ്ദേഹത്തിന്റെ വീട്ടിലെ മുഖം. തന്റെ ഗൃഹം സന്ദര്‍ശിക്കുന്നവരെ വളരെ ആതിഥ്യമര്യാദയോടെ സ്വീകരിച്ചിരുത്തി,അവര്‍ക്ക് ചായകൊടുത്തും ഒരു പുസ്തകം കൂടി സമ്മാനിച്ചും സ്‌നേഹവാത്സല്യത്തോടെ മടക്കി അയയ്ക്കുന്ന കൃഷ്ണന്‍ നായരുടെ വ്യക്തിത്വം മാസ്മരികത നിറഞ്ഞത് തന്നെയായിരുന്നു. പൊതുവേദികളില്‍ (public function) പ്രത്യക്ഷപ്പെടുന്നതില്‍ താല്പര്യമില്ലാതിരുന്ന കൃഷ്ണന്‍ നായര്‍, തിരുവനന്തപുരത്തെ സാഹിത്യഗ്രൂപ്പുകളിലോ ക്ലിക്കുകളിലോ ലോബീയിങ്ങിലോ അകപ്പെട്ടിരുന്നില്ല. വളരെ well disciplined ആയ ഒരു ജീവിതമാണ് അദ്ദേഹം എന്നും നയിച്ചിരുന്നത്. സായി ഭക്തനായിരുന്നെങ്കിലും അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു. സാഹിത്യവാരഫലത്തിലെ ലേഖനങ്ങളെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, വയനാട്ടിലെ രാഷ്ട്രീയക്കാരനും സാഹിത്യകാരനുമായ എച്ഛോം ഗോപി എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന് കൃഷ്ണന്‍ നായര്‍ സര്‍ പറയുമായിരുന്നു. ഒരിക്കല്‍ എം.ഗോവിന്ദന്‍ ഏഴെട്ട് പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും എടുത്തു കൊണ്ടുപോയി. അവസാനം കുറെ കത്തുകള്‍ എഴുതിയതിന് ശേഷമാണ് 5 എണ്ണമെങ്കിലും അദ്ദേഹത്തിന് തിരികെ കിട്ടിയത്. വിദേശത്ത് നിന്നും അയച്ചുവരുത്തിയ പുസ്തകങ്ങള്‍ ഫ്‌ലൈറ്റില്‍ എത്തുമ്പോള്‍, അത് വിമാനത്താവളത്തില്‍ നിന്നും തന്റെ കാറില്‍ കയറ്റി വണ്ടിയോടിച്ച് പോകുന്ന കൃഷ്ണന്‍ നായരുടെ ദൃശ്യം, മലയാള സാഹിത്യത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു വിസ്മയമാണ്. കൃഷ്ണന്‍ നായര്‍ മലായള സാഹിത്യനിരൂപണ ചരിത്രത്തിലെ അഭിമാനം തന്നെയാണ് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.

മലയാള സാഹിത്യലോകത്തെ ഒരു ഭൂതം പിടികൂടുകയുണ്ടായി, അത് കൃഷ്ണന്‍ നായര്‍ എന്ന ഭൂതമായിരിന്നു; സാഹിത്യവാരഫലം എന്ന ഭൂതമായിരുന്നു. എഴുത്തുകാരെല്ലാം കൂടി ആ ഭൂതത്തെ പിടികൂടാനായ് ചില അവിശുദ്ധ ബന്ധങ്ങളുണ്ടാക്കിയെങ്കിലും, അതെല്ലാം അമ്പെ പരാജയപ്പെടുകയാണുണ്ടായത്. 40 വര്‍ഷത്തോളം മലയാള സാഹിത്യത്തെ അടക്കിവാണ ആ ഭൂതത്തിന്റെ നിഴല്‍ ഇപ്പോഴും നിലവാരമില്ലാത്ത സാഹിത്യകാരന്മാരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലേയും യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേയും എറണാകുളം മഹാരാജാസ് കോളേജിലേയും ബഹുഭൂരിപക്ഷം ഗ്രന്ഥങ്ങളും ആ ഭൂതം തിന്നുതീര്‍ക്കുകയുണ്ടായി. പുസ്തകം വാങ്ങാനായി മിക്കവാറും തിരുവനന്തപുരം നഗരത്തിലൂടെ സായാഹ്നസവാരി നടത്തുന്ന കൃഷ്ണന്‍ നായര്‍, മോഡേണ്‍ ബുക്‌സും കറണ്ട് ബുക്‌സും എന്‍.ബി.എസ്സും സന്ദര്‍ശിച്ച ശേഷം സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള ഇന്ത്യന്‍ കോഫി ഹൗസ്സില്‍ പോയി നല്ല ചൂട് ചായ അടിക്കും; പിന്നെ വായുവിലേക്ക് സിഗററ്റ് പുകച്ച് വിട്ട് ചിന്തയുടെ നീലാകാശത്തിലേക്ക് പറന്നു പോകും.

പ്രോക്രാസ്റ്റിയന്‍ കട്ടില്‍ ഉപയോഗിച്ച് സാഹിത്യ നിരൂപണത്തെ വെട്ടിമുറിക്കുകയോ വലിച്ചുനീട്ടുകയോ ചെയ്യുന്ന വിമര്‍ശനരീതി കൃഷ്ണന്‍ നായര്‍ക്ക് പഥ്യമായിരുന്നില്ല. മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെയും സ്ട്രക്ച്ചറലിസത്തിന്റെയും ഡീകണ്‍സ്ട്രക്ഷന്റെയും ആധുനികവാദത്തിന്റെയും അത്തരം സൈദ്ധാന്തിക കട്ടിലുകള്‍ അദ്ദേഹം കൊടുംകാടുകളിലേക്ക് വലിച്ചെറിഞ്ഞു. ‘കേവലമായ കാവ്യാത്മകസൗന്ദര്യമായിരുന്നു കൃഷ്ണന്‍ നായരുടെ സാഹിത്യ നിരൂപണത്തിന്റെ മാനദണ്ഡവും അളവുകോലും’ എന്ന് കവി തിരുനല്ലൂര്‍ കരുണാകരന്‍ നിരീക്ഷിക്കുന്നുണ്ട്. അപാരമായ ഓര്‍മ്മശക്തിക്കുടമയായിരുന്നു അദ്ദേഹം. ധാരളം നോവലുകളും ക്ലാസിക്കുകളും വായിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് ഏറെ താല്പര്യം. നോവലിലാണ് ജീവിതാവബോധവും ദര്‍ശനവും കുടികൊള്ളുന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. ‘അപാരമായ വായനക്കാരന്‍’ എന്നാണ് കൃഷ്ണന്‍ നായരെ മാധവിക്കുട്ടി വിശേഷിപ്പിച്ചത്. വിക്ടര്‍ യൂഗോയുടെ ‘പാവങ്ങള്‍’ 19 പ്രാവശ്യം കൃഷ്ണന്‍ നായര്‍ വായിച്ചതായി എന്‍.ഇ.സുധീര്‍ രേഖപ്പെടുത്തുന്നുണ്ട്. തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം പുസ്തകം വങ്ങാനായി മാറ്റി വെച്ചിരുന്നു. ഏകദേശം 75,000 ത്തിലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം തന്റെ ഹോം ലൈബ്രറിയിലേക്ക് വാങ്ങിക്കൂട്ടുകയുണ്ടായി.( മാര്‍ക്‌സിനുപോലും ആയിരം പുസ്തകങ്ങള്‍ മാത്രമേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ). വളരെ ട്രാഷ് പള്‍പ്പ് ഫിക്ഷന്‍ വരെ അദ്ദേഹം വാങ്ങുകയും വായിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യ വാരഫലക്കോടതിയിലെ ജഡ്ജ്‌മെന്റുകളും ഓര്‍ഡറുകളും വായിക്കാന്‍ ആസ്വാദനലോകം അതീവ ജാഗ്രതയോടെയും ആകാംഷയോടെയും കൗതുകത്തോടെയുമാണ് കാത്തിരുന്നത്.

ഗ്രീക്കുപുരാണത്തിലെ പ്രൊമിത്യൂസിനെപ്പോലെ, കൃഷ്ണന്‍ നായര്‍, യൂറോപ്പ്യന്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അറിവും അഗ്‌നിയും മലയാളത്തിലെ സാധാരണ വായനക്കാര്‍ക്ക് വിഭവ സമൃദ്ധമായി വിളമ്പിക്കൊടുത്തു. മലയാള സാഹിത്യസാംസ്‌കാരിക ലോകത്തിലെ സാഹിത്യമലിനമായ ഈജിയന്‍ തൊഴുത്ത് അടിച്ചു വൃത്തിയാക്കായ ഹെര്‍ക്കുലീസായിരുന്നു അദ്ദേഹം. സാഹിത്യവാരഫലം പംക്തി ഏറെക്കുറെ പിന്നിട്ടപ്പോഴേക്കും ഫിലിം സ്റ്റാറിനെപ്പോലെ വളരെ സ്റ്റാര്‍ വാല്യൂ ഉള്ള ഒരു എഴുത്തുകാരനായി മാറിക്കഴിഞ്ഞിരുന്നു കൃഷ്ണന്‍ നായര്‍. സാഹിത്യനിരൂപണ വിമര്‍ശനത്തില്‍ കൃഷ്ണന്‍ നായര്‍ വെച്ചുപുലര്‍ത്തിയ ബുദ്ധിപരമായ സത്യസന്ധതയും ആരുടെയും മുഖം നോക്കാതെയുളള നിശിതമായ വിമര്‍ശനവുമാണ് സാഹിത്യവാരഫലപംക്തിയെ അത്യന്തം ജനകീയമാക്കിയത്. ഇത് അദ്ദേഹത്തിന് കണ്ടമാനം ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തു. കാള്‍ മാര്‍ക്‌സിന്റെ മൃതദേഹം ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലേക്കെടുക്കുമ്പോള്‍ ഏംഗല്‍സ് ഉള്‍പ്പെടെ വെറും 11 പേര്‍ മാത്രമാണ് ആ റലമറ യീറ്യ യെ അനുഗമിക്കാനുണ്ടായിരുന്നത്; എന്ന് പറയുന്നതുപോലെ, കൃഷ്ണന്‍ നായരുടെ അന്ത്യകര്‍മ്മത്തില്‍ ആദരവ് അര്‍പ്പിക്കാനെത്തിയ സാഹിത്യകാരന്മാരുടെ എണ്ണം വെറും 10 പേരില്‍ താഴെ മാത്രമായിരുന്നു എന്നുള്ളത്, ആ ജീവിതത്തിന്റെ മഹത്വത്തെയാണ് ഉദ്‌ഘോഷിക്കുന്നത്.

Adv. Pavumpa Sahadevan
ഫോണ്‍: 9744672832

About The Author

Leave a Reply

Your email address will not be published. Required fields are marked *