ഈ മനോഹര തീരം-ജയന്‍ വര്‍ഗീസ്‌

Facebook
Twitter
WhatsApp
Email

ബോഡി എന്ന് വിളിക്കാവുന്ന വസ്തുക്കളുടെ സമാഹാരമാണല്ലോ പ്രപഞ്ചം. ഈ ബോഡികള്‍ വിവിധങ്ങളായരൂപത്തിലും ഭാവത്തിലും ആണ് രൂപപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിയാം. ഓരോ ബോഡികളും അളവില്ലാത്ത ചെറുബോഡിയുടെ ഒരു സമാഹാരം ആയി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത് കൊണ്ടാണ് ഇതിപ്പോള്‍ ഇവിടെ ഇങ്ങനെയുള്ളത്എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം കൂടിച്ചേര്‍ന്നുണ്ടായ വസ്തുക്കളുടെ അടിസ്ഥാന വസ്തു എന്ത് എന്നഅന്വേഷണത്തില്‍ ഇന്നത്തെ ശാസ്ത്രം കണികകള്‍ അഥവാ ആറ്റങ്ങളില്‍ എത്തി നില്‍ക്കുകയും അതിനുംപിന്നിലുള്ളത് എന്ത് എന്ന അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു..

ഈ ആറ്റങ്ങളുടെ കൂടിച്ചേരലുകള്‍ക്ക് കൂട്ടുനിന്ന സാഹചര്യങ്ങളുടെ വ്യത്യസ്തതകള്‍ക്കു വിധേയമായിട്ടാണ്വ്യത്യസ്ത ബോഡികളായി പ്രപഞ്ചം രൂപപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ ഓരോ സൂക്ഷ്മ കണികയും അതിന്റെഅടുത്തതിനോട് കൂടിച്ചേരുന്നതിനുള്ള പ്രചോദനം ഒരു ചിന്തയായി അതിന്മേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവണമല്ലോ ? എവിടെയും ഒരു ചിന്ത രൂപപ്പെടണമെങ്കില്‍ ചിന്തകളെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഒരു ബോധാവസ്ഥഉണ്ടായിരിക്കണം എന്നത് നമ്മുടെ തന്നെ അനുഭവമാണ്. ആ ബോധാവസ്ഥ രൂപപ്പെടുത്തിയ ചിന്തകളുടെസാക്ഷിപത്രങ്ങളായി ഓരോ വസ്തുക്കളും സ്വയമറിഞ്ഞും അടുത്തതിനെ അറിയിച്ചും നില നില്‍ക്കുമ്പോള്‍ നാംവിവക്ഷിക്കുന്ന പ്രപഞ്ചം എന്ന വര്‍ത്തമാന സത്യം നമുക്ക് അനുഭവേദ്യമാവുന്നതു പോലെ സര്‍വ്വ പ്രപഞ്ചവസ്തുക്കളിലും അനുഭവേദ്യമാവുന്നുണ്ടാവണമല്ലോ ?

ഇങ്ങനെ ചിന്തിക്കുമ്പോള്‍ സജീവമായ ഒരു ജീവാവസ്ഥയും അതില്‍ നിന്നുളവാകുന്ന ബോധാവസ്ഥയില്‍ നിന്ന്രൂപം കൊള്ളുന്ന ചിന്തയും സര്‍വ പ്രപഞ്ചത്തിലുമായി നിറഞ്ഞു നില്‍ക്കുന്നുണ്ട് എന്ന് കണ്ടെത്താനാവുമല്ലോ? ആ അവസ്ഥകളുടെ ആനുപാതിക കാര്‍ബണ്‍ കോപ്പികള്‍ പോലെ നാമുള്‍പ്പടെയുള്ള പ്രപഞ്ച കഷണങ്ങള്‍ നിലനിന്ന് കൊണ്ട് നമ്മുടെ വര്‍ത്തമാനാവസ്ഥയായി ഭവിക്കുന്നു എന്നതല്ലേ സത്യം ?

ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ ശരീരത്തില്‍ കോടാനുകോടി ജീവനുകള്‍ ഞാനറിയാതെ കൂടു കെട്ടിവസിച്ചു കൊണ്ടിരിക്കുകയാണ് എന്ന ശാസ്ത്രീയ കണ്ടെത്തല്‍ തന്നെയാണ് എന്നും എവിടെയുംഅപ്രകാരത്തിലുള്ള കോളനികളുടെ സജീവ ഇടങ്ങളായി നമുക്കറിയുന്നതും അറിയാനാവാത്തതുമായ അനേകംരൂപ ഭാവങ്ങളിലൂടെ സത്യപ്രപഞ്ചത്തിന്റെ വര്‍ത്തമാനാവസ്ഥ രൂപപ്പെടുത്തുന്നത് എന്ന് കണ്ടെത്താന്‍ കേവലമായയുക്തിബോധം മാത്രം മതിയാവുന്നതാണ്.

ഇവിടെ ഇപ്രകാരമെങ്കില്‍ അവിടെ അപ്രകാരം തന്നെ ആയിരിക്കും എന്ന നിലയിലുള്ള യുക്തി സഹമായ തെളിവ്അംഗീകരിക്കുവാന്‍ നമുക്ക് തീരെ മനസ്സ് വരുന്നില്ല.. ആയതിനുള്ള പ്രാഥമിക കാരണമായി ഭവിക്കുന്നത്‌നമ്മളിലുള്ള നമ്മുടെ അജ്ഞതയാണ്. അറിവ് എന്ന നിലയില്‍ നാം കണ്ടെത്തി അടയാളപ്പെടുത്തിയിട്ടുള്ളവസ്തുതകള്‍ പോലും നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമായി ഇന്നുകളില്‍ നിന്നു നാളെകളിലേക്ക്‌സഞ്ചരിക്കുകയാണ്.

ഉദാഹരണമായി എന്താണ് പ്രകാശം എന്നതിനുള്ള ഉത്തരം തേടി നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞന്മാര്‍അലയുകയാണ്. അത് കണികകളാണ് എന്ന് ഒരു കൂട്ടര്‍ തെളിയിക്കുമ്പോള്‍ അത് തരംഗങ്ങളാണ് എന്ന് മറ്റൊരുകൂട്ടര്‍ തെളിയിക്കുന്നു. ക പ്രകാശം എന്തുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു എന്നുള്ള അന്വേഷണത്തില്‍ ഭൗതികശാസ്ത്രവും ക്വണ്ടം ഫിസിക്സും വ്യത്യസ്ത പ്രോപ്പര്‍ട്ടികളെ കണ്ടെത്തുന്നതായി അനുഭവപ്പെടുന്നത്ശാസ്ത്രജ്ഞരെ കുഴയ്ക്കുന്നു. ക്വണ്ടം സൂപ്പര്‍ പൊസിഷനിലൂടെ നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയ പ്രോപ്പര്‍ട്ടികള്‍ പോലും തെളിയിക്കപ്പെടാനുള്ള പരീക്ഷണങ്ങളുമായി സമീപിക്കുമ്പോള്‍ അകാരണമായിഅപ്രത്യക്ഷമാവുന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില നില്‍ക്കുന്നു !

നമുക്കറിയാവുന്ന നമ്മുടേത് പോലെയുള്ള ജീവനെ പാറകളിലും പര്‍വത ശിഖരങ്ങളിലും നക്ഷത്രങ്ങളിലുംനക്ഷത്ര രാശികളിലും ഒക്കെ നമുക്കു കണ്ടെത്താനാവാത്തത് കൊണ്ട് തന്നെയാണ് നമ്മുടെ പരിമിതികളില്‍ചുരുണ്ടു കൂടി നിന്ന് നാമവയെ നിര്‍ജ്ജീവ വസ്തുക്കള്‍ എന്ന് സധൈര്യം വിളിച്ചു കൊണ്ടിരിക്കുന്നത് !.

ഈ വിളി നമ്മള്‍ സ്വയം രൂപപ്പെടുത്തിയതല്ലെന്നും നമുക്ക് വേണ്ടി നമ്മളുടെ ശാസ്ത്രം അവരുടേതായ ഒരളവുകോലുമായി വന്നു നമ്മളെ പഠിപ്പിച്ചതാണെന്നും മനസ്സിലാക്കുമ്പോള്‍ അചേതന വസ്തുക്കളും സചേതനവസ്തുക്കളും എന്ന ആ വേര്‍തിരിവ് മാനുഷികമായ മാനദണ്ഡങ്ങളില്‍ നിന്ന് മാത്രം വന്നിട്ടുള്ളതാകയാല്‍ അത്ശരിയാവാനിടയില്ല – ആ അളവുകോല്‍ ഉപേക്ഷിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇതിലുള്ളു. ഒരു ദൂരത്തെ ഒരാള്‍ഇഞ്ചു കൊണ്ടും അപരന്‍ മീറ്റര്‍ കൊണ്ടും അളക്കുമ്പോള്‍ വ്യത്യസ്തങ്ങളായ അക്കങ്ങള്‍ കിട്ടുന്നത് പോലെയേഇതുള്ളൂ. എങ്കിലും രണ്ടുപേരും തങ്ങളുടെ അക്കമാണ് ശരി എന്ന് സ്ഥാപിക്കാന്‍ തങ്ങളുടെ ന്യായങ്ങളുടെബോധ്യങ്ങളുമായി ശ്രമിച്ചു കൊണ്ടേയിരിക്കും.

അചേതന വസ്തുക്കള്‍ എന്ന് നാം അടയാളപ്പെടുത്തുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെആയിരിക്കുകയില്ല. നമ്മുടെ അളവുകോലുകള്‍ക്ക് അവ പകമാവുന്നില്ല എന്നത് കൊണ്ട് മാത്രം അതിന്റെ അളവ്‌തെറ്റാകുന്നില്ല. നമ്മള്‍ രൂപപ്പെടുത്തിയ ഒരളവുകോലുമായി സമീപിക്കുമ്പോള്‍ ആ നിലവാരത്തിലുള്ള അളവാണ്‌നമുക്ക് ലഭിക്കുന്നത്. ആനയുടെ ശരീര ഭാഗങ്ങളെ നേരിട്ട് തൊട്ടു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്അന്ധന്മാര്‍ ആനയ്ക്ക് വ്യത്യസ്ത രൂപങ്ങള്‍ കല്പിച്ചത് എന്നത് പോലെ?

ഇപ്രകാരം ഓരോ പ്രപഞ്ച വസ്തുവിലും ഒരു ചൈതന്യം അഥവാ ബോധാവസ്ഥ അഥവാ ചിന്ത അഥവാ ജീവന്‍തുടിച്ചു നില്‍ക്കുന്നുണ്ട്. ഓരോ ജീവ വസ്തുവിലും അന്തര്‍ലീനമായിരിക്കുന്ന ബോധാവസ്ഥയില്‍ നിന്ന്രൂപപ്പെടുന്ന ചിന്തയാണ് അതിന്റെ വര്‍ത്തമാനാവസ്ഥ പ്രദാനം ചെയ്യുന്ന അതിന്റെ ഉടമസ്ഥനായിപ്രവര്‍ത്തിക്കുന്നത് എന്നത് പോലെ സര്‍വ്വ പ്രപഞ്ചത്തിലുമായി നിറഞ്ഞിരിക്കുന്ന അനിവാര്യമായബോധാവസ്ഥയില്‍ രൂപം കൊള്ളുന്ന അനിവാര്യ ചിന്തയാണ് പ്രപഞ്ച ഉടമ എന്ന നിലയില്‍ നമ്മള്‍ ഉള്‍പ്പടെയുള്ള സര്‍വ്വ പ്രപഞ്ചത്തിന്റെയും വര്‍ത്തമാനാവസ്ഥ നില നിര്‍ത്തുന്നത്.

പരിണാമ പരമ്പരയിലെ അനിവാര്യ മാറ്റത്തിന്റെ ആപേക്ഷിതയില്‍ നമ്മുടെ വര്‍ത്തമാനം ഭൂതത്തിലേക്കു വഴിമാറുമ്പോള്‍ അത് നമ്മുടെയോ നമ്മളും കൂടിയുള്ള പ്രപഞ്ചത്തിന്റെയോ അവസാനമല്ല. നിരന്തര മാറ്റത്തിന്റെനിതാന്ത ചലനങ്ങളിലൂടെ നില നില്‍ക്കുന്ന പ്രപഞ്ചം അതിന്റേതായ മറ്റൊരു മാറ്റത്തിനായി നമ്മെമാറ്റിത്തീര്‍ക്കുന്നുവെന്നേയുള്ളു. നമ്മള്‍ ജനിക്കുന്നതിനു മുന്‍പുള്ള അവസ്ഥയില്‍ നമ്മള്‍ ഉണ്ടായിരുന്നിട്ടുംഅതെന്തെന്നു നമുക്കറിയാത്തതു പോലെ മരണം എന്ന് വിവക്ഷിക്കപ്പെടുന്ന മാറ്റത്തിന് ശേഷവും മറ്റൊരുരൂപത്തില്‍ പ്രപഞ്ചമായി നമ്മളുണ്ടാവും ! പരിണാമ പരമായ മറ്റൊരു റീസൈക്കിള്‍ പ്രിക്രിയയിലൂടെ മറ്റൊരുപ്രപഞ്ച കഷണമായി മറ്റൊരു ബോധാവസ്ഥയായി നമ്മളുണ്ട്.

ആ ബോധാവസ്ഥ ഇന്ന് നമ്മള്‍ അനുഭവിക്കുന്ന നമ്മുടെ ബോധാവസ്ഥയുടെ അതെ പാറ്റേണില്‍ത്തന്നെആയിരിക്കണം എന്ന നിര്ബന്ധ ബുദ്ധി ഒഴിവാക്കാനായാല്‍ അജ്ഞാതമായ അത്തരം ഒരവസ്ഥയിലും ആനന്ദംഅനുഭവിക്കാനാകും എന്ന് കരുതാവുന്നതാണ്.

നമുക്ക് നിയന്ത്രിക്കാനാവാത്ത ഈ അവസ്ഥയെ നിയന്ത്രിക്കുവാന്‍ നമുക്ക് പിന്നില്‍ ഒരു സംവിധാനംഉണ്ടായിരിക്കും എന്ന അനിവാര്യമായ ആത്മ വിശ്വാസത്തോടെയാണ് മുഴുവന്‍ പ്രപഞ്ചത്തിന്റെയും ഇന്നുകള്‍അവസാനിക്കുന്നത്. നാളത്തെ പുലരി സ്വപ്നം കണ്ടു കൊണ്ട് മൂടിപ്പുതച്ചുറങ്ങുവാന്‍ നമ്മെ സഹായിക്കുന്നതുംഈ ആത്മ വിശ്വാസമാണ്. എങ്കിലും ഹതാശയനായ വയലാറിനെപ്പോലെ ‘ ഈ മനോഹര തീരത്ത് തരുമോഇനിയൊരു ജന്മം കൂടി ‘ എന്ന് വിലപിച്ചു കൊണ്ട് മഹാ കാലത്തിന്റെ മടക്കുകളിലേക്കു മടങ്ങുവാനായി നമുക്കുംയാത്ര തുടരാം…

About The Author

Leave a Reply

Your email address will not be published. Required fields are marked *