LIMA WORLD LIBRARY

വിപ്ലവത്തിന്റെ മരുപ്പച്ചകള്‍ സ്വപ്നം കാണുന്നവര്‍-അഡ്വ. പാവുമ്പ സഹദേവന്‍

കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളെല്ലാം ഇപ്പോഴും അകലെയേതോ ചക്രവാളങ്ങളില്‍ അന്തിയുറങ്ങുകയാണ്.
കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തകരില്‍ പലരും കാല്പനിക
വിപ്ലവ സങ്കല്പങ്ങളെ താലോലിച്ചവരായിരന്നു.
വിപ്ലവം, വിശുദ്ധമായ നീലാകാശത്തുനിന്ന് ഭൂമിയിലേക്ക് പൊട്ടിവീഴുമെന്ന് അവര്‍ സ്വപ്നം കണ്ടു.
കൊടുംവേനലിന് ശേഷം മേഘവിസ്‌ഫോടനത്തോടെ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴും പൊഴിയുന്നതുപോലെ വിപ്ലവങ്ങള്‍ ഭൂമിയില്‍ പെയ്തിറങ്ങുമെന്ന്
അവര്‍ കിനാവ് കണ്ടു.
ആകാശത്ത് ഇടിവെട്ടുമ്പോള്‍ ഭൂമിയില്‍ കൂണുകള്‍ പൊന്തിയുണരുന്നതുപോലെ വിപ്ലവം പൊട്ടിവിടരുമെന്ന് അവര്‍ സ്വപ്നം കണ്ടു.
കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ധ്യനത്തില്‍ നിന്നുണര്‍ന്ന് വിത്തുകള്‍ പൊട്ടിമുളക്കുന്നതുപോലെ വിപ്ലവങ്ങള്‍ ഭൂമിയില്‍ പൊട്ടിമുളക്കുമെന്ന് അവര്‍ സങ്കല്പിച്ചു.
മഞ്ഞുമൂടിയ മലകള്‍ക്ക് മുകളിലേക്ക് പ്രഭാത സൂര്യന്‍ ഉദിച്ചുയരുന്നതുപോലെ വിപ്ലവസൂര്യന്‍ പ്രോജ്ജ്വലിക്കുമെന് അവര്‍ കിനാവ് കണ്ടു.
മുതലാളിത്ത മരുഭൂമിയിലെ മരുപ്പച്ചയ്ക്കായി മേഘങ്ങളെ ധ്യാനിച്ച വേഴാമ്പലിനെപ്പോലെ അവര്‍ വിപ്ലവസ്വപ്നങ്ങള്‍ ഹൃദയത്തില്‍ നെയ്‌തെടുത്തു.
പ്രകൃതിയിലെ ഉരുള്‍പൊട്ടല്‍പോലെ വിപ്ലവവും നൈസര്‍ഗ്ഗികമായി
ഭൂമിയില്‍ ഉരുള്‍പൊട്ടിയാര്‍ത്തലയ്ക്കുമെന്ന് കാല്പനിക വിപ്ലവകാരികള്‍
പകല്‍ക്കിനാവ് കണ്ടു.
ഒരിക്കല്‍ ചാവുകടലില്‍ വന്‍മല്‍സ്യങ്ങള്‍ കുതിച്ചുചാടുമെന്നും സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി
വരുമെന്നും കാല്പനിക വിപ്ലവകാരികള്‍ വെറുതെ കിനാവ് കണ്ടു.
എല്ലാ വിപ്ലവസങ്കല്പങ്ങളേയും
സ്വപ്നസന്നിഭമായ കാഴ്ചകളാക്കാനാണ്
റൊമാന്റിക് വിപ്ലവകാരികള്‍ ആഗ്രഹിച്ചത്. എന്നാല്‍,
ക്രെംലിനിലെ സ്വപ്നജീവി എന്നാണ് ലെനിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും അദ്ദേഹമൊരിക്കലും ഒരു കാല്പനിക വിപ്ലവബുദ്ധിജീവിയായിരുന്നില്ല.
ലെനിന്‍ എപ്പോഴും സമൂര്‍ത്ത സഹചര്യത്തിന്റെ സമൂര്‍ത്ത വിശകലനത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നത്.
കാല്പനിക വിപ്ലവകരികളെപ്പോലെ
ഒരു സ്വപ്നജീവിയായിരുന്നില്ല വി.ഐ.ലെനിന്‍.
സാമ്പത്തിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പരിപക്വമായ അവസ്ഥയിലെ കാലോചിതമായ ഇടപെടലിനെയാണ് ലെനിന്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നത്.
അത് അദ്ദേഹത്തിന്റെ ”Meterialism and Emprio Criticism” (ഭൗതികവാദവും അനുഭവൈക വിമര്‍ശനവാദവും) എന്ന ദാര്‍ശനിക കൃതി വായിച്ചാല്‍ മനസ്സിലാവും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px