നമുക്കായി രൂപപ്പെട്ട ഫൈന്‍ ട്യൂണിങ്ങുകള്‍-ജയന്‍ വര്‍ഗീസ്‌

Facebook
Twitter
WhatsApp
Email

ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാ ശാലിയായി അറിയപ്പെടുന്ന ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ മരണപ്പെട്ട ശേഷവും അദ്ദേഹത്തിന്റെ തലച്ചോര്‍ വേര്‍പെടുത്തിയെടുത്തു പരീക്ഷണങ്ങള്‍ നടത്തിയവരാണ് ശാസ്ത്രജ്ഞന്മാര്‍. ഇത്രമേല്‍ പ്രതിഭാ ശാലിയായ അദ്ദേഹത്തിന്റെ തലച്ചോറിന് മറ്റുള്ളവരുടേതിനേക്കാള്‍ എന്തെങ്കിലുംപ്രത്യേകതകള്‍ കണ്ടെത്താനാവും എന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എന്നാല്‍ മറ്റുള്ളവരുടേതില്‍ നിന്ന്വിഭിന്നമായി യാതൊരു പ്രത്യേകതയും അദ്ദേഹത്തിന്റെ തലച്ചോറിനും ഉണ്ടായിരുന്നില്ല എന്ന നഗ്‌ന സത്യം തന്നെകണ്ടെത്തിക്കൊണ്ടാണ് വിഖ്യാതമായ ആ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കപ്പെട്ടത്.

ഇതിനര്‍ത്ഥം നാം കാണുന്നതും കാണാത്തതും അറിയുന്നതും അറിയാത്തതുമായ ഏതൊരു പ്രപഞ്ചവസ്തുവിലും അതിന്റെ ദൃശ്യമോ സ്പര്‍ശ്യമോ അനുഭവേദ്യമോ ആയ ഏതൊരു പ്രാഥമിക അവസ്ഥയിലുംഅതിനു വ്യത്യസ്തമായ യാതൊരു പ്രത്യേകതയും ഉള്‍ക്കൊള്ളാനാവുന്നില്ല എന്ന സത്യമാണ്. നാം കാണുന്നപുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യനിലും എന്നല്ല, താരാ പഥങ്ങളിലും നക്ഷത്ര രാശികളിലും ഈവസ്തുത ഒരേപോലെ ബാധകമാണ് എന്ന് കാണാവുന്നതാണ്. എന്നാല്‍ ഇവയെല്ലാം ആനുപാതികമായിഉള്‍ക്കൊള്ളുന്നതും ശാസ്ത്രത്തിന്റെ കാഴ്ച്ചക്കണ്ണുകള്‍ക്കു കണ്ടെത്താനാവാത്തതുമായ ഒരു ശാക്തികസംവിധാനത്തിന്റെ സാന്നിധ്യമാണ് ഇവയെ വ്യത്യസ്തമായ രൂപങ്ങളിലും ഭാവങ്ങളിലും ഇപ്രകാരംരൂപപ്പെടുത്തിയത് എന്നും, അതുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയാണ് നാം അറിയുന്ന വര്‍ത്തമാനാവസ്ഥഇവയോടൊപ്പം ഇപ്രകാരം നില നില്‍ക്കുന്നത് എന്നും വെറും സാമാന്യ ലോജിക്ക് കൊണ്ട് മാത്രംതിരിച്ചറിയാനാവുന്നതാണ്.

( ഈ സാമാന്യമായ ലോജിക്കിനെയാണ് ഈയിടെ അരിസോണാ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍മരണ സമയത്തു ശരീരത്തില്‍ നിന്ന് വേര്‍പെടുന്ന അവസാന ഊര്‍ജ്ജം എന്ന നിലയില്‍ അടയാളപ്പെടുത്തിയതും, അതിനെ ശരീരത്തില്‍ നില നിന്ന ആത്മാവ് ആയി അംഗീകരിച്ചതും ഇപ്പോള്‍ ലോക സമൂഹം വലിയ വായിലെഅതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതും! )

മനനം ചെയ്യുന്ന മനസ്സുള്ളവന്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്ന മനുഷ്യന്‍ ഇതിനെ ആത്മാവ് അഥവാ വൈറ്റല്‍പവ്വര്‍ എന്ന് എത്രയോ കാലം മുന്‍പ് മുതല്‍ വിളിച്ചിരുന്നു ! നമ്മില്‍ നിലവിലുള്ളതായി നമുക്കനുഭവപ്പെടുന്ന ഈവൈറ്റല്‍ പവ്വര്‍ ആനുപാതികമായ അവസ്ഥയില്‍ സര്‍വ്വത്രികമായ സകല പ്രപഞ്ച വസ്തുക്കളിലും അവകളുടെശാക്തിക സര്‍വ്വസ്വമായി പ്രവര്‍ത്തിക്കുന്നുണ്ടാവണം എന്നതാവില്ലേ സത്യം ? പരീക്ഷണ ശാലകളിലെലബോറട്ടറികളില്‍ തെളിയിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ശാസ്ത്രജ്ഞന്മാര്‍ ഇതിനെ നേരിട്ട് അംഗീകരിക്കുന്നില്ല. ഏതോ ഒരു പ്രതിഭാസം എന്ന് പരസ്യമായി പറയുകയും, മരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രപഞ്ച വസ്തുക്കളുടെ നിലനില്‍പ്പിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ അത്ഭുതക്കാഴ്ചകള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയും ചെയ്യുന്നഇക്കൂട്ടര്‍ രഹസ്യമായി ആ ശാക്തിക റിസോഴ്‌സിനെ അംഗീകരിക്കുന്നുണ്ടെങ്കിലും തങ്ങള്‍ കൂടി അന്നംകണ്ടെത്തുന്ന ആധുനിക ശാസ്ത്രം കെട്ടിപ്പൊക്കിയ സിദ്ധാന്തങ്ങളുടെ അടിയിലെ മണ്ണൊലിച്ചു പോയേക്കാംഎന്നതിനാല്‍ അത് പരസ്യമായി സമ്മതിക്കാന്‍ തയ്യാറാവുന്നുമില്ല.

ഫൈന്‍ ടൂണിങ് എന്നറിയപ്പെടുന്ന ഒരു മുന്‍കൂര്‍ സംവിധാനത്തിന്റെ ഫലമായിട്ടാണ് ഭൂമിയില്‍ ജീവന്‍ഉടലെടുത്തതെന്ന് ഒരു കൂട്ടം ശാസ്ത്രഞ്ജര്‍ വാദിക്കുന്നു. ഇതിന്‍ പ്രകാരം ശാസ്ത്ര ചിന്തയില്‍ പ്രപഞ്ച പ്രായമായ1382 കോടി കൊല്ലങ്ങള്‍ക്കിടയില്‍ സംഭവിച്ച കോടാനുകോടി വരുന്ന പരിണാമ പ്രിക്രിയകള്‍ക്കിടയില്‍ ഒരുസെക്കന്റിന്റെയോ ഒരു മില്ലിമീറ്ററിന്റെയോ വ്യത്യാസം സംഭവിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ ഇപ്രകാരമുള്ള ജീവാവസ്ഥസംഭവിക്കുകയില്ലായിരുന്നു എന്നവര്‍ പറയുന്നു.

ഇതിനര്‍ത്ഥം ഫൈന്‍ ട്യൂണിങ് എന്ന് പറയുന്നത് തന്നെ ഒരു പ്ലാനിങ് ആയിരുന്നു എന്നുള്ളതാണ്. ഒരു പ്ലാനിങ്രൂപപ്പെടുത്തുവാന്‍ എവിടെയും ഒരു ചിന്ത ആവശ്യമായി വരുന്നുണ്ട്. അപ്പോള്‍ പ്രപഞ്ചോല്‍പ്പത്തിയായി ശാസ്ത്രംഅടയാളപ്പെടുത്തുന്ന ബിഗ് ബംഗിന് മുന്‍പ് ഉണ്ടായിട്ടുള്ളതും ഒരു ചിന്തയാണ്. ഏതൊരു ചിന്തയും രൂപംകൊള്ളുന്നതിനു പിന്നില്‍ ഒരു ബോധാവസ്ഥയുണ്ട് എന്നതിനാല്‍ പ്രപഞ്ചം ആ ബോധാവസ്ഥയുടെ പ്രകടനമാണ്എന്ന് സമ്മതിക്കേണ്ടി വരുന്നുണ്ടല്ലോ? ആ ബോധാവസ്ഥയുടെ താള ചലനങ്ങള്‍ക്ക് അനുയോജ്യമായി പ്രപഞ്ചംഉരുവായിരിക്കുന്നു, നില നില്‍ക്കുന്നു, പ്രവര്‍ത്തിക്കുന്നു !

ഈ മഹാ പ്രവാഹത്തിലെ നമുക്കറിയുന്ന നമ്മള്‍ എന്ന ബോധാവസ്ഥയിലേക്കു വരാം. ഈ ബോധാവസ്ഥയില്‍രൂപപ്പെടുന്ന ചിന്തകളെ ഇതിന്റെ തന്നെ ദൃശ്യ രൂപമായ ശരീരം എന്ന പ്രപഞ്ച ഭാഗത്തിലെ വിരലുകള്‍ എന്നടൂളുകള്‍ ഉപയോഗപ്പെടുത്തിയിട്ടാണ് ഞാനിത് എഴുതുന്നത്. ഈ വിരലുകളുടെ ചലനത്തെ നിയന്ത്രിക്കുന്നതിനുംതെറ്റിയാല്‍ തിരുത്തിക്കുന്നതിനുമായി എന്റെ മേല്‍ നിയന്ത്രണമുള്ള എന്റെ ആത്മാവ് എന്നില്‍ത്തന്നെയുണ്ട്എന്നതിനാലാണ് എനിക്കിതു എഴുതാന്‍ സാധിക്കുന്നത്. പ്രപഞ്ചത്തിന്റെ ദൃശ്യ ( ഭൗതിക ) ഭാഗമായ എന്റെശരീരത്തെയും അതിലെ വിരലുകളെയും നിയന്ത്രിക്കുകയും നില നിര്‍ത്തുകയും ചെയ്യുന്ന ആ അദൃശ്യ ( ആത്മീക ) ഭാഗം എന്റെ വലിയ രൂപമായ മഹാ പ്രപഞ്ചത്തിലും ആനുപാതികമായി ഉണ്ട് എന്ന സത്യം ഇവിടെനമുക്ക് അംഗീകരിക്കേണ്ടി വരുന്നു ?

മനുഷ്യ ചരിത്രത്തിലെ ഗോത്രാതീത കാലം മുതല്‍ സ്വയം താഴുക എന്ന അര്‍ത്ഥത്തിലുള്ള ആരാധനകള്‍രൂപപ്പെട്ടു വന്നത് ഇങ്ങനെയാണ്. സ്വയം താഴ്ന്നു നില്‍ക്കുന്നവന്റെ മുന്നില്‍ അവനെക്കാള്‍ ഉയര്‍ന്നുനില്‍ക്കുവാനുള്ള ഒരു സംവിധാനത്തെക്കുറിച്ചുള്ള അവന്റെ അന്വേഷണമാണ് അവനു വേണ്ടി നില്‍ക്കുന്ന ഒന്ന്എന്ന നിലയില്‍ ഒരു ശക്തിസത്തയെ അവന് അംഗീകരിക്കേണ്ടി വന്നത്. ആ ശക്തി സത്തയായിരുന്നു ബാറ്ററിഎന്ന നിലയിലുള്ള അവന്റെ വര്‍ത്തമാനാവസ്ഥയെ ചാര്‍ജ് നിറച്ചു കൊണ്ടിരുന്ന മെയിന്‍ പവ്വര്‍ സോഴ്‌സ്. അത്‌കൊണ്ട് തന്നെ ആ പവ്വര്‍ സോഴ്‌സിനെ അവന് ഏറ്റവും സുന്ദരം എന്ന് തോന്നിയ ഒരു വാക്കു കൊണ്ട്അടയാളപ്പെടുത്തേണ്ടി വന്നു. നമ്മുടെ ഭാഷയില്‍ ആ വാക്ക് ദൈവം എന്നായിരുന്നുവെന്നേയുള്ളു.

ഒരു പയര്‍ വിത്ത് അത് സ്റ്റോര്‍ ചെയ്ത അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ അതിനു മാറ്റം ഉണ്ടാവുന്നില്ല. ഫൈന്‍ട്യൂണിങ്ങിലൂടെ ഒരു മുന്‍ ചിന്ത അതില്‍ പ്രോഗ്രാം ചെയ്തു വച്ച ഒരനുകൂലാവസ്ഥ സംജാതമാവുമ്പോള്‍ അതിന്റെസ്വന്തം ചിന്ത ഉണരുന്നു. അതിനു ആനന്ദം ഉണ്ടാവുന്നു, അതിനു മാറ്റം ഉണ്ടാവുന്നു, അതിലെ ജീവന്‍ ഉണരുന്നു.

ഒരു പയര്‍ ചെടിയായി വളര്‍ന്നു പടര്‍ന്നു കൊണ്ട് അതില്‍ നിക്ഷിപ്തമായ ധര്‍മ്മം അത് സഫലമാക്കുന്നു ! ഇതിനായി മുന്‍കൂര്‍ പ്രവര്‍ത്തിച്ച അതേ മുന്‍ ചിന്ത തന്നെ ആ പയറിനെ ആഹാരമാക്കി മറ്റൊരു ധര്‍മ്മംനിര്‍വഹിക്കുന്നതിനുള്ള മുന്‍ സംവിധാനങ്ങളോടെ മറ്റൊരു പ്രപഞ്ച കഷണത്തെ ഒരു ജീവിയായിരൂപപ്പെടുത്തിയിരിക്കുന്നു ! എല്ലാ പ്രപഞ്ച വസ്തുക്കള്‍ക്കും ഈ ധര്‍മ്മം ബാധകമാവുന്നു എന്നതിനാല്‍ ആറ്റംമുതല്‍ അജ്ഞാത പ്രതിഭാസങ്ങള്‍ വരെയുള്ള സര്‍വ്വ പ്രപഞ്ചവും പവ്വര്‍ സോഴ്‌സില്‍ തൊട്ടിരുന്ന് ചാര്‍ജ്‌നിറച്ചെടുക്കുന്ന ബാറ്ററി പോലെ ചലനാത്മകമായ സജീവത എന്ന ആനന്ദ കരമായ ഈ വര്‍ത്തമാന അവസ്ഥയെപ്രാപിച്ചു കൊണ്ട് അതിന്റേതായ വലിയ സാദ്ധ്യതകള്‍ രചിച്ചു കൊണ്ടേയിരിക്കുന്നു !

ജീവന്‍ എന്ന പ്രതിഭാസം ഭൂമിയില്‍ രൂപപ്പെട്ട ഒന്നാണെന്നും അത് ജീവികളില്‍ മാത്രം കാണപ്പെടുന്നപ്രതിഭാസമാണെന്നും ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെപ്പിന്നെ മരങ്ങളിലും ചെടികളിലും ജീവസാന്നിധ്യം അംഗീകരിക്കപ്പെട്ടു. ആധുനികമായ അന്വേഷണങ്ങളുടെ അവസാനമായി വ്യക്തി എന്ന നിലയില്‍അടയാളപ്പെടുത്തപ്പെടുന്ന ഒരു മനുഷ്യന്‍ പോലും കോടാനുകോടി വ്യത്യസ്ത ജീവികള്‍ അധിവസിക്കുന്ന ഒരുവലിയ കോളനിയാണെന്നു കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു

ഈ കണ്ടെത്തല്‍ പോലും പ്രാപഞ്ചിക ജീവ വ്യവസ്ഥയെക്കുറിച്ചുള്ള അവസാന വാക്കായിഅംഗീകരിക്കാനാവുന്നില്ല. ജീവന്‍ എന്താണ്, എങ്ങിനെയാണ് എന്നതിനെ നമ്മുടെ അളവുകോലുകള്‍അനുസരിച്ചുള്ള ഒരു പാറ്റേണിലാണ് നമ്മള്‍ വിലയിരുത്തുന്നത്. അതിലൂടെ നമ്മുടെ ചെറിയ വൃത്തത്തിലേക്കുനമ്മള്‍ അതിനെ തെറ്റായി ചുരുക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ച ഘടകങ്ങളായ സൂക്ഷ്മ വസ്തുക്കള്‍ ഒരുപ്രത്യേക അനുപാതത്തില്‍ സംയോജിക്കുന്ന ഒരവസ്ഥ ഉണ്ടാവുമ്പോള്‍ അവിടെ ജീവന്‍ എന്ന പ്രതിഭാസംഉണ്ടാവുന്നു എന്ന് ശാസ്ത്രം പറയുന്നു. ഈ നിഗമനമാണ് ഊര്‍ജ്ജവും ദ്രവ്യവും സമയവും ഒത്തുചേര്‍ന്നഒരിടത്ത് പ്രപഞ്ചമുണ്ടാവാന്‍ ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന തത്വം മുന്നോട്ടു വയ്ക്കാന്‍ബഹുമാന്യനായ സ്റ്റീഫന്‍ ഹോക്കിങ്‌സിനെ പ്രേരിപ്പിച്ചത് എന്ന് കരുതാമെങ്കിലും ഇതേ സാഹചര്യങ്ങളെഫലപ്രദമായി പുനഃ സൃഷ്ടിക്കാന്‍ ആധുനിക ശാസ്ത്രത്തിന് അനായാസം സാധിക്കുന്ന ഇന്നുകളില്‍പ്പോലുംഅതില്‍ ഒരു മിനി ജീവനെയോ ഒരു മിനി പ്രപഞ്ചമോ സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന് കഴിയുന്നില്ല എന്നത് തന്നെസ്റ്റീഫന്‍ ഹോക്കിങ്സിന്റെ നിഗമനങ്ങള്‍ തെറ്റായിരുന്നു എന്നതിനുള്ള തെളിവായി നില്‍ക്കുന്നു ?

അത് കൊണ്ടാണ് നിര്‍ജ്ജീവ വസ്തുക്കള്‍ എന്ന നിലയില്‍ വളരെ വലിയ ഒരു ലിസ്റ്റ് നമ്മള്‍ തയാറാക്കിയിട്ടുള്ളത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അചേതനങ്ങള്‍ എന്ന് വിളിക്കുന്ന വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ അചേതനങ്ങളാണോ? നമ്മള്‍ അളന്നു കൂട്ടുന്ന നമ്മുടെ മാനദണ്ഡങ്ങള്‍ക്കും അപ്പുറത്ത് നമുക്ക് അളക്കാനോ അപഗ്രഥിക്കുവാനോആവാത്ത എത്രയെത്ര പാറ്റേണുകളില്‍ പ്രാപഞ്ചമാകെ നിറഞ്ഞിരിക്കുന്ന ജീവ സാന്നിധ്യം ഉണ്ട് എന്നതും ആജീവ സംസ്‌കൃതിയുടെ താള സമജ്ഞതയിലാണ് പ്രപഞ്ച ചലനങ്ങള്‍ സുസാധ്യമാവുന്നത് എന്നുംമനസ്സിലാക്കുമ്പോള്‍ മനുഷ്യ ചിന്തയുടെ ചരിത്ര വഴികളില്‍ ഉത്തരം കിട്ടാതെ പോയ എല്ലാ ചോദ്യങ്ങള്‍ക്കുംഉത്തരം ലഭ്യമാവുന്നു !

ആകെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനത്തില്‍ താഴെയുള്ള വസ്തുതകള്‍മാത്രമാണ് നിഗമനങ്ങളായി ശാസ്ത്രം കണ്ടെത്തിയിട്ടുള്ള അറിവുകള്‍. ഈ നിഗമനങ്ങള്‍ പോലും മഹാസമുദ്രത്തില്‍ വിരല്‍ തൊട്ട് സമുദ്രത്തെ അറിഞ്ഞു എന്ന പ്രസ്താവം പോലെയേ ആവുന്നുള്ളു. അന്ധന്‍ആനയെക്കാണുന്ന ഒരു നിലവാരത്തില്‍ മാത്രമായിരിക്കും നമ്മുടെ നിഗമനങ്ങള്‍.

രാത്രി മാനത്തു നോക്കി നിന്ന ആദിമ മനുഷ്യന്‍ മുതല്‍ ആരംഭിച്ചതായിരിക്കണം പ്രപഞ്ചത്തെക്കുറിച്ചുള്ളഅന്വേഷണം. വാമൊഴിയിലും വര മൊഴിയിലുമായി അനേകം നിഗമനങ്ങള്‍ വന്നു പോയെങ്കിലും എന്താണ്പ്രപഞ്ചം എന്ന അടിസ്ഥാന ചോദ്യം ഉത്തരം കിട്ടാത്ത കീറാമുട്ടിയായി ഇന്നും അവശേഷിക്കുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളില്‍ ഗലീലിയോ ഗലീലി തുറന്നിട്ട വിശാല വഴിയിലൂടെ സഞ്ചരിച്ചിട്ടാണ്ആധുനിക പ്രപഞ്ചാന്വേഷണ ശാസ്ത്രത്തിന്റെ ഇത് വരെയുള്ള യാത്ര. നാനൂറിലേറെ വര്‍ഷങ്ങള്‍ നീണ്ട ആഅന്വേഷണങ്ങള്‍ അഞ്ചു ശതമാനത്തില്‍ താഴെയുള്ള പ്രപഞ്ചാവസ്ഥയെക്കുറിച്ചുള്ള കുറെ നിഗമനങ്ങള്‍രൂപപ്പെടുത്താന്‍ സാധിച്ചു എന്നത് മാത്രമായി പരിമിതപ്പെട്ടു നില്‍ക്കുന്നു. നമുക്ക് സ്പര്‍ശിക്കാന്‍ സാധിച്ചചന്ദ്രനിലേക്ക് പോലും സുഗമമായ സഞ്ചാര സംവിധാനം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ചൊവ്വയില്‍കൂടു കൂട്ടാനുള്ള മനുഷ്യ സ്വപ്നങ്ങള്‍ നാളെ ഒരുപക്ഷേ സാധ്യമായേക്കുമെങ്കിലും ഫൈന്‍ ട്യൂണിങ്ങിലൂടെ ജീവസന്ധാരണം സുസാധ്യമാക്കപ്പെട്ട ഭൂമിയെന്ന നമ്മുടെ നീലപ്പക്ഷിയുടെ സംരക്ഷണം ഉറപ്പു വരുത്തുകയാണ് ആദ്യംനമ്മള്‍ നടപ്പാക്കേണ്ടുന്ന മാനുഷിക ധര്‍മ്മം.

എല്ലാ ജീവികള്‍ക്കും വേണ്ടി എല്ലാമുള്ളതായി ഫൈന്‍ ട്യൂണിങ് ചെയ്യപ്പെട്ട ഈ ഭൂമിയില്‍ നമ്മുടേതായ യാതൊരുപങ്കുമില്ലാതെ രൂപപ്പെട്ട ഈ സാഹചര്യങ്ങളെ ആസ്വദിക്കുക എന്ന ജീവിത വൃത്തിയാണ് നമ്മുടെവര്‍ത്തമാനാവസ്ഥയായി നമ്മോടൊപ്പമുള്ളത് എന്നതിനാല്‍ നമുക്കായി ഈ ഫൈന്‍ ട്യൂണിങ് രൂപപ്പെടുത്തിയചിന്തയോടുള്ള നന്ദി പ്രകടനമാണ് നമ്മുടെ ജീവിതം.

കണ്ടെത്തിക്കഴിഞ്ഞ എണ്പത്തിയാറു അടിസ്ഥാന മൂലകങ്ങളുടെ ഘടനാ – വിഘടനാ പ്രിക്രിയകള്‍ക്കിടയില്‍ഇവിടെ ഈ ഭൂമിയില്‍ ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രപഞ്ചത്തിന്റെ അറിയപ്പെടുന്നതോ അറിയപ്പെടാത്തതോആയ മറ്റു ഭാഗങ്ങളിലും അവയ്ക്കു അനുയോജ്യമായ അവസ്ഥയില്‍ ഇതേ ഫൈന്‍ ട്യൂണിങ്‌നടന്നിട്ടുണ്ടാവണം.

നമ്മുടെ കണ്ണ് കൊണ്ടും അറിവ് കൊണ്ടും സമീപിക്കുമ്പോള്‍ അത് നമ്മുടേത് പോലെയല്ല എന്ന ന്യായം കൊണ്ട്അതിനെ നിര്‍ജീവത എന്ന് അടയാളപ്പെടുത്തുവാന്‍ നമുക്കവകാശമില്ല. എല്ലാ പ്രപഞ്ച വസ്തുക്കളിലും എന്നപോലെ അതാതിന്റെ നിലവിലുള്ള പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടു കൊണ്ട് അത് രൂപപ്പെടുത്തിയ ഒരു മുന്‍ചിന്തയുടെ സജീവ സാന്നിധ്യം ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമായി എവിടെയും നില നില്‍ക്കുന്നുണ്ട്. അത് ശക്തിയാണ്, സൗന്ദര്യമാണ്, സര്‍വ്വസ്വമാണ്. അതിനെ അളക്കുവാനും അപഗ്രഥിക്കുവാനുംതെളിയിക്കുവാനുമുള്ള നമ്മുടെ സമീപനങ്ങള്‍ നാനൂറു വര്‍ഷങ്ങള്‍ കൊണ്ട് നാല് ശതമാനം കണ്ടെത്തിയത്‌പോലെ വളരെ ശ്രമ കരമായി അവശേഷിക്കുന്നു.

അത്യതിശയകരമായി ആവിഷ്‌ക്കരിക്കപ്പെട്ട അനുഗ്രഹകരമായ ഈ ഫൈന്‍ ട്യൂണിങ്ങിലൂടേ അസുലഭസൗഭാഗ്യമായ ഈ ജീവിതം അവകാശമാക്കാനായി എന്നതിനാല്‍ ആ സംവിധാനത്തിന്റെ ജീവിക്കുന്നതെളിവുകളായി നില നിന്ന് കൊണ്ട് ഇന്നിനെക്കാള്‍ മെച്ചപ്പെട്ട ഒരു നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്ക്‌നടന്നടുക്കുകയാണ് ആഗോള മനുഷ്യ വര്‍ഗ്ഗത്തിന്റെ അനിവാര്യമായ ആവശ്യകത.

About The Author

Leave a Reply

Your email address will not be published. Required fields are marked *