നിലാവ് ഹൃദയത്തിലെ പ്രണയസംഗീതത്തെ തട്ടിയുണര്‍ത്തുന്നുവെന്നെഴുതിയത് ബീഥോവനാണ്.
മിഴികളില്‍ വിടരുന്ന കാഴ്ചയുടെ സിംഫണിയാണ് കവിയുടെ ഹൃദയജാലകത്തിലൂടെ ഒഴുകി വരുന്നത്.
കുശലം പറയുന്ന കിളിയൊച്ചകളില്‍ എന്തേ മറന്നത് എന്ന ആകുലതയുമുണ്ട്. നൃത്തം വയ്ക്കുന്ന ശലഭങ്ങളും, ചുംബിച്ച പൂക്കളും കവി മനസ്സില്‍ നനവാകുന്നു…. ഗിരിഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ ശരിക്കും കവിതകളാണ്. കളഭം തരാം ഭഗവാനെന്‍ മനസ്സും തരാം എന്ന വരിയില്‍ ഒരാലിലക്കണ്ണന്റെ ഓടക്കുഴല്‍ നാദമുണ്ട്. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന ആ പദനിസ്വനങ്ങളാണ് ഇന്ന് ഇവിടെ വിടരുന്നത്.
ഗിരിഷ് പുത്തഞ്ചേരിയുടെ ഒരു ഗാനവും ഇന്നത്തെ പുസ്തക പരിചയത്തോടൊപ്പം
ആരാരും കാണാതെ* ആരോമല്‍ തൈമുല്ല
പിന്നേയും പൂവിടുമോ …..
ചന്ദ്രോത്സവം നല്ല ഫിലിമാണ്. അതിലെ പാട്ടുകളും മനോഹരങ്ങളാണ്. ചന്ദ്രോത്സവത്തിലെ ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ …..എന്ന ഗാനം ഭാവഗായകനായ ജയചന്ദ്രനും സുജാതചേച്ചിയുമാണ്
പാടിയത്.
ശരിക്കും ലയിച്ചിരുന്നുപോയി.
ആരാരും കാണാതെ ആരോമല്‍ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും പൂമൊട്ടെന്‍
നെഞ്ചോടു ചേര്‍ന്നിടുമോ?
ഈ പാട്ടിന്റെ ഒഴുക്കില്‍ മനസ്സ് അറിയാതെ ഓര്‍മകളുടെ പ്രവാഹത്തില്‍ ഒഴുകിപ്പോവുന്നതു പോലെ.
മനസ്സില്‍ ഒത്തിരി സ്‌നേഹത്തോടെ ഇന്നും വാടാതെയിരിക്കുന്ന ആരോമല്‍ തൈമുല്ല ഒരിക്കലും വാടാതെ ഇരിക്കട്ടെ……
ഗിരീഷ് പുത്തഞ്ചേരിയുടെ വരികളെ എത്ര ആര്‍ദ്രമായാണ് വിദ്യാസാഗറിന്റെ ഈണം തഴുകിത്തലോടുന്നത്.
മനസ്സില്‍ ഒരു തൈമുല്ല ആരാരും കാണാതെ പിന്നെയും പൂവിടുന്നു…പ്രണയം അത് യഥാര്‍ത്ഥമാണെങ്കില്‍ എപ്പോഴും ഒരു നേര്‍ത്ത വിങ്ങല്‍ ആയി മനസിന്റെ കോണില്‍ എന്നും ഉണ്ടാകും….
കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം ?
മുടിത്തുമ്പിലീറന്‍ തുളസിയുമായി
ഇതിലെ വരുമോ ധനുമാസം ?
ഒന്നു തൊട്ടാല്‍ താനേ മൂളാമോ
മനസ്സിനുള്ളില്‍ മൗനവീണേ
ഒരു പാട്ടിന്‍ ശ്രുതിയാവാന്‍ ഒരു മോഹം മാത്രം
ഹൃദയത്തെ അതിലോലമായി സ്പര്‍ശിക്കുന്ന പ്രണയഭാവങ്ങള്‍…കളപ്പുരമേയും കന്നിനിലാവേ ഇനിയും വരുമോ തിരുവോണം…എത്ര ആര്‍ദ്രമാണ് ഈ വരികള്‍. മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം.
പഴയകിനാവില്‍ മുന്തിരി നീരില്‍
പാവം ഹൃദയം അലിയുന്നു
താളുകള്‍ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്‌നേഹഗീതം
ഈ പാട്ട് ഇങ്ങനെ കേള്‍ക്കുമ്പോള്‍ ഒരുപാട് പറയാന്‍ ഉള്ളത് പോലെ…. ലാലേട്ടന്റെ സിനിമയും അതിലെ ഏറ്റവും മനോഹരമായ ഗാനവും . ഇതിലെ ലാലേട്ടനെ കാണാന്‍ തന്നെ എന്തോ ഒരു പ്രത്യേക സ്‌റ്റൈലാണ്.
ആരാരും കാണാതെ ആരോമല്‍ തൈമുല്ല
പിന്നേയും പൂവിടുമോ
വരികളില്‍ മുല്ലപ്പൂവിതളുകള്‍ ചേര്‍ന്നു കിടക്കുന്ന അതിമനോഹരമായ ഗാനത്തില്‍ മനസ് അലിഞ്ഞു ചേരുന്നു.
സ്വപ്നങ്ങളില്‍
ആരാരും കാണാതെ , ആരാരുമറിയാതെ ആരോമല്‍തൈമുല്ല പിന്നെയും പൂവണിയുമ്പോള്‍ …..
ഒരു നീലാംബരിയായ് ഞാനതില്‍ മാഞ്ഞേ പോയ്…











