കഴുത (ബുറോ), ആ പാവങ്ങളെ
ആരുംഓര്‍ക്കില്ല.
ലോകത്തില്‍, ഉന്നതരായവര്‍
ഈ അവഗണയുടെ മൃഗത്തെ
അവരുടെ അത്യാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടങ്കിലും,
കഴുത ഇപ്പോഴുംകഴുത തന്നെ.
കഴുതയെപ്പോലെ അല്ലെ നീ?
ഇങ്ങനെ ചോദിച്ചാല്‍..
മുഖത്തു.. അടി കൊണ്ടവരുണ്ട്.
മുഖത്തു സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കഴുതപ്പാല്‍ തന്നെ വേണം.
700 കഴുതപ്പാലില്‍ കുളിച്ചഅതിസുന്ദരി അതിഭയങ്കരിശരീരസൗന്ദര്യം
വര്‍ദ്ധപ്പിക്കാന്‍,ചുളുവുമാറ്റാന്‍
മുതലക്കാഷ്ടത്തില്‍ കഴുതപ്പാല്‍ ചാലിച്ചുപുരട്ടിയതു .. ഓര്‍മ്മകള്‍.
സൗന്ദര്യസംവര്‍ദ്ധന പ്രോഡക്ട്കള്‍ ഉപയോഗിച്ച് വശംകെട്ടശേഷമാണ്
ക്ലിയോയുടെ മുഖത്തു കഴുതപ്പാലില്‍ മുതലകഷ്ടംചാലിച്ചു പുരട്ടിയതു. .
അതിനു ശേഷം ഉണ്ടായ മുഖകാന്തികണ്ടു മോഹിച്ച പ്രഭക്കന്മാരെ നഗ്‌നരായിനിര്‍ത്തിയ
ക്ലിയോപ്പാട്രഇന്നു ജീവിച്ചിരുന്നങ്കില്‍
കഴുത ദിവസമായ ഇന്നു കഴുതദിനം ഒരു ആഘോഷം ആകുമായിരുന്നു..
ബോട്‌സ്വാനയില്‍ ഒരുപോടു കഴുതകള്‍ ഉണ്ട്.
ബോട്‌സ്വാനക്കഴുതകള്‍ പാവം ആണെങ്കിലും,
കഴുതക്കുലത്തില്‍ ഒളിച്ചു കയറുന്ന കുതിരകള്‍ക്കുവേണ്ടി വാതില്‍ തുറന്നു കൊടുക്കും..
അതു കാണുമ്പോള്‍ സഹിക്കാന്‍ പറ്റില്ല.
കാരണം ഈ വഴിവിട്ട ബന്ധത്തില്‍ ഉണ്ടാകുന്നകുഞ്ഞുങ്ങള്‍
‘കോവര്‍ക്കഴുതകള്‍’
വണ്ടിവലിച്ചു, അടികൊണ്ടും,
നിന്ദസഹിക്കുന്നു.
കോവര്‍ക്കഴുതയോടുള്ള അവഗണനയും, ദേഷ്യവും നിന്ദയും ഇവിടെ നിഴലിച്ചു കാണുന്നു.
കഴുതകളെ പോലെ ജീവിത ഭാരം ചുമലിലേന്തി ജീവിക്കുന്ന എത്രയോ പാവം മനുഷ്യര്‍ ഓരോ ദേശങ്ങളില്‍ ജീവിക്കുന്നു. തലപ്പാവണിഞ്ഞു കുതിരപ്പുറത്തിരുന്ന് സവാരി നടത്തുന്നവര്‍ക്ക് ഭാരം വലിക്കുന്നതും, ചുമക്കുന്ന കഴുതകളുടെ സങ്കട മറിയുന്നില്ല.