LIMA WORLD LIBRARY

നന്ദി – ജോസ് ക്ലെമന്റ്

നന്ദി പറയുന്നത് നമ്മുടെ ജീവിതത്തിന്റെ ദൈർഘ്യം കൂട്ടും. ഒന്നോർത്തു നോക്കിയാൽ നന്ദി പറയാനേ നമ്മുടെ ജീവിതത്തിൽ നേരമുണ്ടാകുകയുള്ളൂ. കാരണം, അത്രമാത്രം നന്മകൾ അനുനിമിഷം നമുക്ക് ലഭിക്കുന്നില്ലേ ? പക്ഷേ, പലപ്പോഴും നാം നന്ദികെട്ടവരായി മാറുന്നില്ലേ? ആനുകൂല്യങ്ങളൊക്കെ അവകാശങ്ങളായി കണ്ട് വിമതരായിത്തീരുന്നവരല്ലേ നമ്മൾ .നമുക്ക് ലഭിക്കുന്നതെല്ലാം നമ്മുടെ കഴിവുകൾ കൊണ്ടു മാത്രം നേടിയ താണെന്നു കരുതുന്നവരല്ലേ ? നമ്മുടെ യോഗ്യത കൊണ്ടു മാത്രമല്ല, മറ്റു പലരുടെയും കാരുണ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ലഭിക്കുന്ന നേട്ടങ്ങൾക്കൊക്കെ നാം നന്ദി പറയാൻ പലപ്പോഴും വിമുഖത കാട്ടുന്നു. എല്ലാം സ്വന്ത നേട്ടമെന്ന അഹങ്കാരം നമ്മെ അന്ധരാക്കി മാറ്റുന്നു. നാം നന്ദിയുള്ളവരായി മാറി യാൽ നമ്മുടെ ആയുർദൈർഘ്യം നീളുമെന്ന് ശാസ്ത്രം വരെ വ്യക്തമാക്കുന്നു. ദുഃഖ ദുരിതങ്ങളിൽ മാത്രം ദൈവത്തെയും അപരരെയും ആശ്രയിക്കാതെ നമ്മുടെ നേട്ടങ്ങളിലും സന്തോഷങ്ങളിലും ദൈവത്തിനും മറ്റുള്ളവർക്കും സ്ഥാനം നല്കുന്ന നന്ദി നിറഞ്ഞ മനസ്സുള്ളവരായി മാറുക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px