LIMA WORLD LIBRARY

കണ്ണാടിയും സ്‌കാര്‍ഫും സ്വഭാവ സര്‍ട്ടിഫിക്കെറ്റ് ആയ കഥ-സ്വപ്ന അനു ബി ജോര്‍ജ്‌

സ്ത്രീകളുടെ മിക്ക സ്വഭാവസര്‍ട്ടിഫിക്കറ്റ് കാര്യങ്ങള്‍ എന്നും അവരുടെ ഫാഷന്‍ ട്രെന്‍ഡുകളെ ആശ്രയിച്ചാണ് സമൂഹം നല്‍കിയിരുന്നത്! അല്ലെ? അതെ അങ്ങനെതന്നെയായിരുന്നു,അന്നും ഇന്നും എന്നും.അതിന്റെ മൂല്യം പ്രസക്തിയും എല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.ആരുപറയുന്നും,ആരെ ഉദാഹരണമാക്കുന്നു,അല്ലെങ്കില്‍ അഭിപ്രായം ഏറ്റു പറയുന്നു എന്നതൊന്നും ബാധകല്ല.സമൂഹം അതേറ്റെടുക്കുന്നു.അത് ആവശ്യമുള്ളടത്തും അല്ലാതെയും ഉപയോഗിച്ചു തുടങ്ങുന്നു.

ഈ 2022 ആം വര്‍ഷത്തില്‍ അത് സ്‌കാര്‍ഫിലും കണ്ണാടിയിലും എത്തിനില്‍ക്കുന്നു.സ്ത്രീകള്‍ക്ക് പണ്ടുകാലമുതല്‍ക്കേ സ്‌കാര്‍ഫ് ഒരു സുരക്ഷാകവചം അല്ലെങ്കില്‍ ഒരു ചട്ടം പോലെ എന്നും സംരക്ഷണം അയിരുന്നു.കണ്ണാടി അത് വായനക്കും,സൌന്ദര്യത്തിനും,ആത്മവിശ്വാസത്തിനും ഒരു ഉന്നുവടിയും ആയിരുന്നു എന്ന് പറയാം.ഈ രണ്ടു സാധനങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാ സത്രീകള്‍ക്കും ബാധകമായിത്തീര്‍ന്നു.അവ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക ‘ചാം’ തരും എന്നൊരു ഹൈലൈറ്റും കൂടിയുണ്ട്. വിചിത്രമായ അതിന്റെ നിര്‍വ്വചനമോ,’തുണികൊണ്ടുള്ള ഒരു ലളിതമായ കഷണം’ എന്നു മാത്രം. ലോകമെമ്പാടുമുള്ള ഡിസൈനര്‍മാര്‍ അത്യാവശ്യമായി,ഏറ്റവും ആകര്‍ഷമായി ഉപയോഗിച്ച ഒരു ആവരണം ആണ് സ്‌കാര്‍ഫ്.അവരുടെ ശേഖരങ്ങളിലെ സ്വകാര്യ ആഹങ്കാരമായിത്തീര്‍ന്നിരുന്നു സ്‌കാര്‍ഫ്!

ഒരു സ്ത്രീ സ്‌കാര്‍ഫ് ധരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയുമായി മാത്രം മുന്നോട്ട് പോകുന്നില്ലെങ്കില്‍പോലും, സ്വന്തം ഭാവനയിലൂടെ അതിനു പലതരം വിധത്തില്‍ ഉപയോഗിക്കുന്നവര്‍ ധാരാളം.സ്‌കാര്‍ഫിന്റെ ഉപയോഗത്തെ വളരെ സൗന്ദര്യദായകമായി രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും പലരും ഫാഷന്‍ ലോകത്ത് എഴുതിയും,പറഞ്ഞും കാണാം.സ്ത്രീകള്‍ക്കു മാത്രമേ സകാര്‍ഫ് ധരിക്കുന്നതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ കഴിയൂ എന്നില്ല.ഏതൊരു സ്‌റ്റൈലിസ്റ്റ്, ഫാഷന്‍ ഡിസൈനര്‍ എന്നിവരും എങ്ങനെയൊക്കെ സ്‌കാര്‍ഫ് ധരിക്കാം എന്നതിനെക്കുറിച്ചുള്ള ചില വീഡിയോകള്‍ ലേഖനങ്ങള്‍ പോലും പങ്കുവച്ചെതായും നമുക്ക് കാണാം.സ്‌കാര്‍ഫ് എന്നത് പുരുഷന്മാരുടെയും വേഷവിധാനങ്ങളില്‍ കോളര്‍ സ്‌കാര്‍ഫ്,റിസ്റ്റ് സ്‌കാര്‍ഫ്, ബെല്‍റ്റ് സ്‌കാര്‍ഫ് എന്നിങ്ങനെ സ്‌റ്റൈലിസ്റ്റുകള്‍ ഉപയോഗിച്ച് കാണാറുണ്ട്.

അതുകൊണ്ട് സ്ത്രീകള്‍ സ്‌കാര്‍ഫ് ധരിക്കുന്നതിന്റെ യാഥാര്‍ഥ്യങ്ങള്‍ ഇവയൊക്കെയാണെന്ന് എല്ലാവരും ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു.ലാളിത്യത്തിന്റെ പ്രതീകമാണ് സ്‌കാര്‍ഫ്.വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ ലഭ്യമാണ്.കുര്‍ത്തി- ജീന്‍സ് കൊമ്പിനേഷനുകളില്‍ കൗമാരക്കാരക്കാരുടെ ഇഷ്ടവേഷത്തിനൊപ്പം ഒഴിച്ചു കൂടാനാകാത്ത ഒരു ഭാഗം ആയിത്തിര്‍ന്നിരിക്കുകയാണ്. ആപ്പിള്‍ കട്ട്,സ്‌റ്റ്രെയിട്ട് കട്ട്,ഷോര്‍ട്ട് കുര്‍ത്തി എന്നിവക്കൊപ്പം നീളമുള്ള ദുപ്പട്ടയേക്കാള്‍ സ്‌കാര്‍ഫ് ഇടാണാണ് എല്ലാവര്‍ക്കും താല്പര്യവും ഇഷ്ടവും.

വേഷങ്ങള്‍ ഭാവത്തിലും ആത്മവിശ്വാസത്തിലും ധാരാളം സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഒന്നാണെന്ന് കാലാകാലങ്ങളായി തെളിഞ്ഞുകഴിഞ്ഞു.എന്നാല്‍ അതിനെല്ലാം ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്നാണ് പരിഹാസം എന്നത്!അത് വസ്ത്രത്തെക്കുറിച്ചും,ധരിക്കുന്നവിധത്തെക്കുറിച്ചും,ധരിക്കുന്ന ആളിനെക്കുറിച്ചും ഉള്ള പ്രതികരണങ്ങള്‍ കേള്‍ക്കുന്നവരുടെ മനസ്സിനെ മാത്രമല്ല ആ കാലഘട്ടത്തെയും മൊത്തം ജനങ്ങളെയും വേദനിപ്പിക്കാം!

പിന്നെ അത് മറ്റുള്ളവരുടെ മനസ്സില്‍ അന്നയാള്‍ ഇതിനെക്കുറിച്ചാണ് പറഞ്ഞത്, ദേ അന്നത്ത ആ ഉദാഹരണം ഇതായിരുന്നില്ലെ എന്നൊക്കെ വീണ്ടും വീണ്ടും പ്രതിപാദിക്കപ്പെടാം.ഒരോ തലമുറകള്‍ മാറി മാറി വരുംബോഴും സംഭവിക്കുന്നത് ഇതുതന്നെയാണ്.ബെല്‍ബോട്ടം ജെനറേഷന്‍,കൂളിംഗ് ഗ്ലാസ്സ് ജെനറേഷന്‍,ഹാഫ്‌സാരിക്കാരികള്‍ എന്നുവേണ്ട ചരിത്രവും കാലവും ഇതിനെല്ലാം സാക്ഷികളാണ്. പരിഹാസത്തിലൂടെ ചരിത്രത്തില്‍ ഇടംപിടിക്കുന്ന പേരുകള്‍ക്കും ശീലങ്ങള്‍ക്കും വേഷവിധാനങ്ങളും ആണ് മനുഷ്യമനസ്സുകളില്‍ നിന്ന് മായാതെ മങ്ങാതെ കിടക്കുന്നത്.എന്നാല്‍ അതിന്‍ നിന്നൊക്കെ വ്യത്യസ്ഥമായ സത്യസന്ധമായ ചില സ്വഭാവരീതികളുടെ ഭാഗവും ആവാം ഈ രീതികള്‍.ഉദാഹരണത്തിന് കാറോടിക്കുംബോള്‍ കണ്ണാടി ആവശ്യമില്ലാത്തവര്‍,അത് മടക്കി ചെയിനുള്ളവര്‍ കഴുത്തിലും, കോളറിലും, മറ്റുചിലര്‍ തലിയിലേക്കും മാറ്റിവെക്കാം. മൊബൈല്‍ ഫോണ്‍ വായിക്കാനും കണ്ണാടി ആവശ്യമില്ലാത്തവര്‍ ഉണ്ട്,അവരും ഇതേശിലം തന്നെയായിരിക്കാം.പെട്ടെന്നെടുത്ത് തലയിലേക്ക് വക്കും.അതിന്റെ തന്നെ ഒരു ഭാഗമാണ് പെട്ടെന്ന് പുറത്തേക്ക് പോകേണ്ടവര്‍ ഒരു സ്‌കാര്‍ഫ് എന്നും ഹാന്‍ഡ്ബാഗില്‍ കെട്ടിയിട്ടേക്കും, ദുപ്പട്ട എടുക്കാന്‍ മറന്നാല്‍,കുടയെടുക്കാന്‍ മറന്നാല്‍ ഒരു മറക്കായി,വെയിലുകൊള്ളാതിരിക്കാനായും ഉപയോഗിക്കാം.എന്നാല്‍ അതിനപ്പുറത്തായി ഇന്നത് വെറും ജാട,സ്‌റ്റൈല്‍ സൈന്‍,ജെനറേഷന്‍ ഗ്യാപ് എന്നുവേണ്ട,കേള്‍ക്കാത്തത് ഒന്നും തന്നെയില്ല!പറയുന്ന മനുഷ്യരുടെ ഭാഷയും സ്വഭാവും കാലവും അനുസരിച്ച് അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും വ്യത്യസ്ഥമായിരിക്കും,വേദനിപ്പിക്കുന്നവയായിരിക്കാം.

ഒരടിക്കുറിപ്പ് – വായിക്കാനും കാണാനും,മാത്രമല്ല കണ്ണാടി ,ഒരു സ്‌റ്റൈല്‍ ലേബല്‍ കൂടിയാണ്. ഇക്കാലത്ത് കണ്ണാടി വെക്കാന്‍ ആവശ്യമില്ല,’കോണ്‍ടാക്ട് ലെന്‍സ്’ കാലഘട്ടം ആണിത്.പിന്നെ കണ്ണാടികളാണെങ്കില്‍ പോലും ലെന്‍സ് ഒഴിച്ച് ബാക്കിയെല്ലാം നമ്മുടെ ഇഷ്ടത്തിനു മാറ്റുകയും മറിക്കുകയും ചെയ്യാം. സ്‌കാര്‍ഫാണെങ്കില്‍ പൊലും ഒരു സുരക്ഷിതത്വം എന്നതിലപ്പുറം,വെയില്‍ കൊള്ളാതിരിക്കുക,പള്ളിവഴി വന്നാല്‍ ഒന്നു കയറി പ്രാര്‍ത്തിക്കാന്‍ സാധിക്കുന്നു.പെട്ടെന്നൊന്ന് മുഖം തുടക്കാനും മറ്റും ഉപയോഗിക്കുകയും ചെയ്യാം എന്നുള്ള നല്ലവശങ്ങള്‍ ആലോചിച്ചാല്‍ അവളുമാരുടെ കണ്ണാടിയും സ്‌കാര്‍ഫും കാലങ്ങള്‍ എന്നുള്ള ഒരു പുച്ഛരസച്ചുവയോടുകൂടിയുള്ള അഭിപ്രായങ്ങള്‍ ചിലരെങ്കിലും വേണ്ട എന്നു വെക്കുകായിരിക്കും!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px