മാവേലി എന്റെ മുന്നില്‍ വന്നാല്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍പറയാനുണ്ട്!
മഹത്തായ കാര്യങ്ങള്‍ എന്തൊക്കെയോ ചെയ്തു പ്രശസ്തിയാര്‍ജിച്ച മഹാബലി തമ്പുരാന്‍ ഭൂമിക്കടിയില്‍ സുഖിച്ചിരുന്നിട്ട് എന്ത് കാണാനാ ഈ കിറുങ്ങി നടക്കുന്ന ഒന്നിനും കൊള്ളാത്ത മണ്ണിലോട്ട് വിരളി പിടിച്ച മനുഷ്യന്‍ന്മാരെ കാണാന്‍ ഊന്നികേറി വരുന്നതെന്ന്….
ഉലയില്‍ വെന്തുരുകുന്ന ലോഹം പോലെ മനുഷ്യന്‍ പൊളളിപ്പഴുത്തു നില്‍ക്കുകയാണ് ആരെലും പിടിച്ചിരുത്തി ഊണ് തന്ന് ഉച്ചിമുതലുള്ളം കാല്‍വരെയൊന്ന് തഴുകും തണുത്തത് വല്ലതും തമ്പുരാന്‍ കൊണ്ട് വന്നിട്ടുണ്ടെങ്കില്‍ എടുത്ത് കൊടുത്ത് തടിതപ്പാന്‍ നോക്കുന്നത് നന്ന് നടക്കുമ്പോള്‍ നാലു വശവും കണ്ണ് വേണം അതു മറക്കരുത്….
ഇക്കരെനിന്നാല്‍ അക്കരപ്പച്ച തോന്നുന്ന കാലമാ നോക്കുമ്പോള്‍ കൂടുതല്‍ പച്ചപ്പ് കാണുന്നിടത്തോട്ട് പാഞ്ഞ് കയറരുത് പായസത്തിലും പണി തന്നിട്ട് പാതാളത്തിലോട്ട് തിരിച്ചു പോകുമ്പോള്‍ സ്‌നേഹം നടിച്ചു കൂടെ വന്നിട്ട് കഞ്ചാവും തന്ന് തമ്പുരാനെ ചെളിയില്‍ തളളിയിട്ടു പാതാളത്തിലോട്ട് പോകാന്‍ മടിക്കാത്ത ദുഷ്ടന്മാരുണ്ടെന്ന് മറക്കരുത്….
പണ്ടത്തെ കേരളം,? ഇപ്പൊഴത്തെ കേരളം,? പാതാളത്തിലെ വിശേഷം,? തമ്പുരാന്റെ ഭരണമാണോ?, അതോ ഞങ്ങള്‍ ജോ… ജോ… ഭരണമാണോ പൊളിയെന്ന് ചോദിച്ചു മുതല്‍ മുടക്കില്ലാതെ കാര്യസാധ്യത്തിനുവേണ്ടി ആകര്‍ക്ഷിച്ചു ഇരയിട്ടു മീന്‍ പിടിക്കാന്‍ ബിരുദം എടുത്ത മിടുക്കന്മാരുളള നാടാണ് നാണം കെടാതെ രക്ഷപെടണമെന്നും മറക്കരുത്….
തമ്പുരാന്‍ നേരിട്ട് തൊട്ടിയുമായി ഇറങ്ങേണ്ട!തൊട്ടികളുടെ വിഹാരനാടായ നാട്ടില്‍ പൊട്ടിപ്പൊളിഞ്ഞ തറയിലൂടെ നടന്നു നിങ്ങുന്നതു കാണുമ്പോള്‍ തന്നെ ചട്ടിയുമായി ചില തൊട്ടികള്‍ തൊട്ടുരുമ്മി നടന്നു പറ്റി വരും ഞങ്ങള്‍ തൊഴിലില്ലാതെ തൊഴിലാളി വര്‍ഗ്ഗത്തിനു വേണ്ടി തൊഴില്‍ ചെയ്യുന്നവരാണ് ശമ്പളം കൂട്ടിത്തരണമെന്നും പറഞ്ഞ്കൂടെ നടക്കും വരുമാനം ഉണ്ടാക്കി കൊടുത്ത് വീര്‍പ്പിക്കാന്‍ നില്‍ക്കരുത് അതും മറക്കരുത്….
ഉത്തമരായ സുഹൃത്തുക്കള്‍ ഒന്നുമില്ല എല്ലാം ഉടഞ്ഞു മറിഞ്ഞൊഴുകിപ്പോയി. ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഉഴറി നടക്കുന്നവരാണ് അധികവും ഞാന്‍ വലിയവന്‍, ഞാന്‍ നല്ലവന്‍ എന്ന് പറയുന്ന മൃഗങ്ങളോട് മൊഴുകി നില്‍ക്കാതെ സ്വയം വില കളയാതെ വന്ന വണ്ടിയുടെ സമയം കളയാതെ പോകാനും മറക്കരുത്……
ഇപ്പോ ഇത്രയും മതി ഉണ്ണിയപ്പച്ചട്ടിലെ എണ്ണയങ്ങനെ തുള്ളിക്കളിക്കുന്നുണ്ട് ഉണ്ണിയങ്ങനെ എന്നെ നോക്കി ഉണ്ടക്കണ്ണുരുട്ടുന്നു…ഇനിയും പറയാന്‍ ഒത്തിരിയുണ്ട് അടുത്ത ഓണത്തിന് ഒത്തിരി മുന്നേ എത്തിയാല്‍ ഒത്തിരി കാര്യം കൂടി പറയാന്‍ ഞാന്‍ ഉണ്ട്…
തമ്പുരാനും കുംടുംബത്തിനും
ഓണാശംസകള്‍











