നവരാത്രികാലം സമാഗതമായി..
അമ്മ്യാരു അമ്മ കൊലുവുണ്ടാക്കാ
നിരിക്കുകയാണു..
അതിനൊരു പ്രത്യേക കരവിരുതു
വേണം…
കൊലു നിര്‍മ്മാണ കലയില്‍ പ്രാവീണ്യ മുള്ളവര്‍ക്കേ
അതു ഭംഗിയായി ചെയ്യുവാന്‍ കഴിയുക യുള്ളു..
ഓരോ രൂപവും നിര്‍മ്മിക്കാനിരിക്കുമ്പോള്‍
ആദ്യമായ് ആ രൂപം ഉള്ളില്‍ നന്നായ്
പതിഞ്ഞിരിക്കണം…
പിന്നെ അതിനുചിതമായ വസ്തുക്കള്‍ കൊണ്ടു
അതു രൂപപ്പെടുത്തിയെടുക്കണം.
കൃഷ്ണനാണെങ്കില്‍ കൃഷ്ണനെപ്പോലെയും
ദേവിയാണെങ്കില്‍ ദേവിയേപ്പോലെയും
കാണുന്നവര്‍ക്കു തോന്നണമെങ്കില്‍
അത്ര മാത്രം ജാഗ്രതയോടെ,
അതിനു മേല്‍ ഏകാഗ്രതയോടെ,
കൃത്യനിഷ്ഠയോടെ ചെയ്തെടുക്കണം..
ഈ ചിത്രത്തില്‍ കാണുന്ന അമ്മ്യാരെ നോക്കൂ..
അവര്‍ കുളിച്ചു ശുദ്ധമായ് നെറ്റിയില്‍
ചന്ദന,ഭസ്മക്കുറികളും തൊട്ടു
ചെറിയൊരു പോറലു പോലും ഏശാ തിരിക്കുവാന്‍,
കൂടുതല്‍ കൃത്യതക്കായി കണ്ണടയും ധരിച്ചിട്ടാണു
ഈ പ്രതിമ നിര്‍മ്മാണത്തിനിരിക്കു ന്നതു..
കൃഷ്ണന്റെയും ദേവിമാരുടേയും
സന്യാസികളുടെയും സ്ത്രീപുരുഷ
ന്മാരുടെയും
അങ്ങനെ വിവിധ തരം പ്രതിമകള്‍
അവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നതു കാണാം…
ഇപ്പോള്‍ അവര്‍ രൂപപ്പെടുത്തുന്നതു
ഒരു ഗണപതി പ്രതിമയാണെന്നു
കണ്ടാലറിയാം..
നീളത്തിലുള്ള നേര്‍ത്ത ബ്രഷ് കൊണ്ടു
ഗണപതി ഭഗവാന്റെ നെറ്റിയില്‍
ഭസ്മക്കുറികള്‍ വരക്കുകയാണു..
രണ്ടെണ്ണം വരച്ചു കഴിഞ്ഞു, മൂന്നാമത്തേതു സൂക്ഷ്മതയോടെ
അതീവ ശ്രദ്ധയോടെ പൂര്‍ത്തിയാക്കുന്നു…
നല്ല ക്ഷമയും മാനസീക തയ്യാറെടുപ്പും വേണ്ട ജോലിയാണിതു.
എത്ര സമയമെടുത്താവും ഓരോന്നും
നിര്‍മ്മിച്ചിരിക്കുക…
അതിനുള്ള പ്രതിഫലം അവര്‍ക്കു കിട്ടുന്നുണ്ടോയെന്നറി
യുകയില്ല..
ചിലപ്പോള്‍ ഇതൊരു അര്‍പ്പണം പോലെയോ
ധ്യാനം പോലെയോ ചെയ്യുന്നതു
മാകാം…
എന്തു തന്നെ ആയിരുന്നാലും
ഈ ചൈതന്യമുള്ള കാഴ്ച നമുക്കുള്ളില്‍
ഒരു നവരാത്രിക്കാലത്തിന്‍ ഓര്‍മ്മയുണര്‍ത്തുന്നു…
ചുറ്റിലും ചന്ദനത്തിരി, കര്‍പ്പൂര സമ്മിശ്ര ഗന്ധം പരത്തുന്ന
ഭക്തി നിര്‍ഭരമായൊരന്തരീക്ഷത്തില്‍ നമ്മെ കൊണ്ടു നിര്‍ത്തുന്നു…









