വിശുദ്ധനാട് യാത്രയില്‍ ആദ്യം വിമാനമിറങ്ങിയത് ജോര്‍ദാനിലാണ്.തുടര്‍ന്ന് മദാബ പട്ടണത്തിന് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് നെബോ പര്‍വതത്തിലെത്തി.ഇസ്രായേലിനെയും പാലസ്തീനെയും മോസസ് നോക്കിക്കണ്ടത് ഇവിടെവെച്ചാണ്. തങ്ങളെ പരീക്ഷിച്ച പിത്തള സര്‍പ്പത്തിന്റെ വലിയൊരു ശില്‍പ്പവും ഇവിടെയുണ്ട്.
അല്‍പ്പം ചരിത്രം പറയാം. യാക്കോബിന്റെ പിന്‍ഗാമികള്‍ കുറച്ച് വര്‍ഷംകൊണ്ട് 20 ലക്ഷമായി വളര്‍ന്നത് 30 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈജിപ്തുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല.അവര്‍ യഹൂദരെ പീഡിപ്പിക്കാന്‍ തുടങ്ങി. പീഡനം സഹിക്കാന്‍ കഴിയാതെ അവര്‍ സുരക്ഷിത സ്ഥലം തേടി യാത്ര തുടങ്ങി. അനുയോജ്യ സ്ഥലം എവിടെയും കണ്ടെത്താന്‍ അവര്‍ക്കായില്ല. യാത്ര 40 വര്‍ഷത്തോളം നീണ്ടുവത്രെ. ആ യാത്രക്ക് നേതൃത്വം നല്‍കിയത് മോശ (Mosses – മൂസ്സാ നബി) ആയിരുന്നു. ഒടുവില്‍ അവര്‍ നെബോ പര്‍വതത്തിലെത്തി.തങ്ങളുടെ അനുയോജ്യ സ്ഥലം ഇതാണെന്ന് മനസ്സിലാക്കി. ഇവിടെ വെച്ചാണത്രെ മോശ മരണപ്പെട്ടത്.അങ്ങനെ പല കാരണങ്ങളാലും യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും പ്രാധാന്യമുള്ള സ്ഥലമാണ് നെബോ പര്‍വതം.









