സ്‌നേഹിക്കുന്നു വെന്നു വാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തുകയും പ്രവൃത്തിയില്‍ സ്‌നേഹം പ്രകടിപ്പിക്കാത്തവരുമാണ് പലരും.My Fair Lady എന്നചിത്രത്തില്‍ നായകന്‍ നായികയോടുള്ള അഗാധ സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ പെടാപാടുപെടുമ്പോള്‍ആ പൂക്കാരി പെണ്ണിന്റെഡയലോഗുണ്ട് :’words ,words! i am tired of words.If you love me,show me.’ പൊള്ളയായ വാക്കുകള്‍ ഞാന്‍ വെറുക്കുന്നു.നീ എന്നെ സ്‌നേഹിക്കുന്നെങ്കില്‍ പ്രവൃത്തിയിലൂടെ പ്രകടമാക്കുക. മറ്റുള്ളവരോട് സ്‌നേഹമുണ്ടെങ്കില്‍ അത് പറഞ്ഞു നടന്നിട്ടു കാര്യമില്ല. വാക്കിലും പ്രവൃത്തിയിലും അത് അനുഭവവേദ്യമാക്കണം.
നമ്മുടെ സ്‌നേഹത്തിന്റെ മൂര്‍ധന്യാവസ്ഥ കാണുന്നത് ഏറ്റവും വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോഴാണ്. ജീവിതകാലത്ത് മനസ്സറിഞ്ഞ് ഒരാശ്ലേഷമോ ചുംബന മോ നല്കാത്തവരും ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാത്തവരും മരണാനന്തരം വികാര പ്രകടനങ്ങളുടെ കെട്ടഴിക്കുകയായി. കെട്ടിപ്പിടിക്കലും കരച്ചിലും ചുംബിക്കലും കൊണ്ട് വീര്‍പ്പുമുട്ടിക്കും. ഇതൊക്കെ വേണ്ടായെന്നു പറയുന്നില്ല. ഒരാദരവിന്റെ , നഷ്ടപ്പെടലിന്റെ നൊമ്പരനോവുകളാണ്.ജീവിച്ചിരിക്കേ എന്തേ നമുക്കത് പറ്റുന്നില്ല.If you love me show me എന്ന വാചകം നാമും മറക്കരുത്.









