LIMA WORLD LIBRARY

മനസ്സിലെ ശൂന്യമണ്ഡപം-പ്രൊഫ. കവിതാ സംഗീത്

കതകടച്ചു, തിരശ്ശീല വീഴുന്നു പതുക്കെ,
ഈ ധൃതിയില്ലാത്തിടവുമായി നിശ്ശബ്ദ ഉടമ്പടി ഒക്കെ.
നഗരത്തിന്‍ ആരവം അകലെ, താണു, മെലിഞ്ഞു,
രാത്രിയെ മാത്രം വരിക്കുന്നവര്‍ക്കായ് തിളങ്ങുന്ന
ഒരു താരത്തിന്‍ താഴെ അകലെയൊരു ഇടിമുഴക്കം.
ഞാനോടിയൊളിക്കുന്നില്ല; വരയ്ക്കുന്നു അതിര്‍വരമ്പ്,
അവരുടെ ക്ലോക്കിനും എന്റെ മാത്രമാം സമയത്തിന്റെ അലമ്പി.
ഏകാകിയുടെ മനസ്സ് ഒഴിഞ്ഞ അറയല്ല പാടേ,
അത് ഇരുളോടു പൊരുതുന്നൊരു വിശാലമാം കാന്‍വാസാണേ.
ഭയത്താലോ നാണത്താലോ അല്ല ഭിത്തികള്‍ കെട്ടുന്നത്,
സ്വന്തം പേര് അറിയാനൊരു നിതാന്തമാം ആവശ്യത്താല്‍ തിളങ്ങുന്നത്.

ചിന്തതന്‍ ലോകം കടലിനെക്കാള്‍ ആഴമാര്‍ന്നതാണ്,
എനിക്കുമാത്രം പങ്കുവെച്ച സംഭാഷണമാണീ ധ്യാനം.
ഇവിടെ, മന്ത്രിച്ച രഹസ്യങ്ങള്‍ ഫലഭൂയിഷ്ഠമാം മണ്ണില്‍,
പറയാത്ത സത്യങ്ങള്‍ നഷ്ടപ്പെട്ടും കണ്ടുപിടിക്കപ്പെട്ടും.
ഒറ്റനോക്കില്‍ ആയിരം ഗ്രന്ഥങ്ങള്‍ തുറക്കുന്നു വേഗം,
സൂക്ഷ്മമാം ആകസ്മികതയില്‍ ലക്ഷക്കണക്കിന് ഭാവിക്കായ് യോഗം.
വാദങ്ങള്‍ മൂര്‍ച്ചയേറും, തമാശകള്‍ നേര്‍ത്തതാകും,
ഉള്ളിലെ കുട്ടിക്ക് പൊതുദിവസത്തോട് ഇണങ്ങാനായില്ലൊട്ടും.
അതുകൊണ്ട്, അത് കൂടുതല്‍ തിളങ്ങുന്നൊരു വന്യമാം വഴി കറക്കുന്നു,
നിശ്ശബ്ദത സ്വന്തമാം ഭാഷ ഇവിടെ സംസാരിക്കുന്നു,
ഉള്‍ക്കാഴ്ചയുടെ വിത്തുകള്‍ വിദഗ്ദ്ധമായി വിതറുന്നു അവിടെ.
ഞാനാണു കാഴ്ചക്കാരന്‍, കളിയും, അരങ്ങും,
എല്ലാ താളും മറിക്കുന്ന എഴുത്തുകാരനും, വിമര്‍ശകനും.

ശൂന്യതയെന്നും തരിശായ മൂലയെന്നും അവരതിനെ വിളിച്ചു,
സന്തോഷം പര്യവേക്ഷണം ചെയ്യാന്‍ മടിക്കുന്ന ഒരിടം.
എന്നാല്‍ ഈ ശാന്തതയില്‍ കുഴപ്പങ്ങള്‍ക്കറുതിയാകുന്നു,
പൊട്ടിയ കഷണങ്ങള്‍ സാവധാനത്തില്‍ ചേരാന്‍ തുടങ്ങുന്നു.
അതൊരു കുറവല്ല, മറിച്ച് അഗാധമാം ഒരതിരേകം,
ആഴത്തിലെ മറിവില്‍ ആത്മാവിന്റെ ചിന്തകള്‍ക്ക് വേഗം.
മണിക്കൂറുകള്‍ വെള്ളം പോല്‍ ഒഴുകുന്നു, തണുത്തും പതിഞ്ഞും,
ഒളിപ്പിച്ച ഓരോ ചിന്തയ്ക്കും വളരാന്‍ സ്വാതന്ത്ര്യം ഒഴിഞ്ഞും.
ഞാന്‍ സഞ്ചരിച്ച വഴികളുടെ ഭൂപടങ്ങള്‍ നോക്കുന്നു,
അകത്ത് ഞാന്‍ പോകേണ്ട യാത്രകള്‍ രൂപപ്പെടുത്തുന്നു.
ധൈര്യം അളക്കുന്നു, സംശയവും വിശ്വാസവും തൂക്കുന്നു,
ബഹളമാം ലോകത്തെ പുറത്ത് പൊടിയാകാന്‍ അനുവദിക്കുന്നു.
മനസ്സ് നിറഞ്ഞിരിക്കുന്നു-അതൊരു കോട്ടയാണ്, കൂട്ടല്ല,
പ്രിയപ്പെട്ട നിഴലുകള്‍ സുഖമായി വസിക്കുന്ന വീട്.

എങ്കിലും ഇവിടെപ്പോലും, ഒരഭിലാഷം വഴി തേടി,
പകലിന്റെ വെളിച്ചത്തില്‍ ചൂടിനായ് ഒരത്യാവശ്യം കൂടി.
ഒറ്റപ്പെട്ട, ലളിതമായ, സത്യമാം, മാനുഷിക സ്പര്‍ശം,
ചിലപ്പോള്‍ വളരെ അധികം പ്രാധാന്യം നല്‍കുന്നു ഹര്‍ഷം.
ആത്മാവ് അതിന്റെ കോട്ടയെ കാക്കുമ്പോഴും,
ഏകാന്തമാം ഹൃദയം ചിലപ്പോള്‍ പതിയെ തേങ്ങിക്കരഞ്ഞേക്കാം.
ഇതാണ് ഞാന്‍ പാലിക്കേണ്ട സന്തുലനം നിലവില്‍:
തിരഞ്ഞെടുത്ത ശാന്തിയും, ക്ഷണനേരത്തെ വേദനതന്‍ കവചം.
സൂര്യന്റെയും നിഴലിന്റെയും അതിര്‍ത്തിയിലൂടെ നടക്കാന്‍,
ഏകാകിയാം ശില്പി, അവന്‍ സ്വന്തമായ് നിര്‍മ്മിച്ച ലോകം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px