LIMA WORLD LIBRARY

കയ്പ്പും മധുരവും-വിജയ് ശാന്തം കോമളപുരം

|

അത്താഴം കഴിച്ചതിനു ശേഷം കൊച്ചുമക്കളുമായി അല്പനേരം കളിയും തമാശ പറച്ചിലും മൊക്കെ സുശീലാമ്മ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള മോഹങ്ങളൊന്നുമില്ല. കിടപ്പുമുറിയിലേക്ക് പോയ സുശീലാമ്മയോട് മുത്തശ്ശി വിളിച്ചു പറഞ്ഞു: ‘ആ പൂച്ച മ്യാവൂ .. മ്യാവൂന്നു കരയുന്നുണ്ടല്ലോ മക്കളെ .. അതിന് എന്തെങ്കിലും കൊടുക്ക്.എന്നിട്ട് വാ കിടക്കാന്‍ . അനന്തുവും ഭാമയും കുട്ടികളും കിടന്നില്ലേ ‘ ?
‘ അവര്‍ കിടന്നമ്മേ. അവര്‍ക്ക് ജോലിക്ക് പോകേണ്ടതല്ലേ . കൊറോണക്കാലമൊക്കെ കഴിഞ്ഞ് സ്‌ക്കൂളും തുറന്നില്ലേ. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ പിടിപ്പതുണ്ട്. അമ്മ കിടന്നോ, ഞാനാ പൂച്ചയ്ക്ക് എന്തെങ്കിലും കൊടുത്തിട്ടു വരാം ‘ .

എവിടെ നിന്നോ വന്ന പൂച്ചയാണ്. ഈയിടെയായി അടുക്ക ഇവശത്തു വന്നു പരതുന്നതു കാണാം. വിശന്നിട്ടായിരിക്കുമെന്നു വിചാരിച്ച് , രാവിലത്തെ ചപ്പാത്തിയോ അപ്പമോ എന്തെങ്കിലും കൊടുക്കും. കര്‍ക്കിടക മാസമല്ലേ . മഴയും കാറ്റും നല്ല തണുപ്പുമുളള അന്തരീക്ഷം. ആ പൂച്ചയോട് ദയ തോന്നി കൊടുത്തതാ . ഇപ്പോള്‍ ഞങ്ങളെ കണ്ടാല്‍ മ്യാവൂ മ്യാവൂന്ന് ശബ്ദമുണ്ടാക്കി സ്‌നേഹം പ്രകടിപ്പിക്കും. ചിലപ്പോള്‍ ദേഹത്ത ദേഹത്തു മുട്ടിയുരുമ്മും ഇപ്പോള്‍ പകര്‍ച്ചവ്യാതികളുടെ കാലമല്ലേ . എവിടെയൊക്കെ കറങ്ങി നടന്നിട്ട് വരുന്നതാണെന്നാര്‍ക്കറിയാം. ആര് വളര്‍ത്തുന്നതാണെന്നും അറിഞ്ഞുകൂട. ജനല്‍ വഴി അകത്തു കയറി കട്ടുതിന്നുമോന്നും അറിയത്തില്ല. അതുകൊണ്ട് അല്പം അകന്നിരുന്നു സ്‌നേഹിച്ചാല്‍ മതിയെന്ന് അമ്മ പറയും.

സുന്ദരി തത്തയും വേലുകാക്കയും പുള്ളി മൈനയും ലിട്ടു അണ്ണാനുമൊക്കെ ഇവിടുത്തെ താമസക്കാരെ പോലെയാ… എങ്കിലും അകലം പാലിച്ചാണ് അവര്‍ നില്ക്കുന്നത്. അതുപോലെ ഈ പൂച്ചയും അല്പം അകന്നിരുന്നാല്‍ മതി. അങ്ങനെ അകലം പാലിച്ചിരുന്നാല്‍ മുടക്കം കൂടാതെ അന്നം കിട്ടും.
സത്യം പറഞ്ഞാല്‍ ഈ കാക്കക്കും മൈനക്കും തത്തമ്മക്കും അണ്ണാറക്കണ്ണനുമൊക്കെ നല്ല സ്‌നേഹാ. ഒറ്റയ്ക്കാവുമ്പോള്‍ ഇവരുടെയൊക്കെ സാമിപ്യവും സ്‌നേഹവുമൊക്കെ ഒരു സാന്ത്വനവും ആശ്വാസം സന്തോഷവുമാം . ഇവരെയൊക്കെ കണ്ടില്ലെങ്കില്‍ മനസ്സ് അസ്വസ്ഥമാകും. ആകെ ഒരു നീറ്റല്‍.
രാവിലെ നു മണി കഴിയുമ്പോഴേക്കും അനന്തുവും ഭാമയും കുട്ടികളുമായി പോകും. ന്നഞ്ചു മണിയോടു കൂടി കൊച്ചു മോള്‍ വൈശാലിയും കൊച്ചു മോന്‍ വിവേകും വരും.എന്നിട്ട് എന്തെങ്കിലും കഴിച്ചെന്നു വരുത്തി രണ്ടു പേരും ട്യൂഷനു പോകും. ആറരയോടു കൂടി എല്ലാവരും തിരിച്ചത്തും. അമ്മ നാമം ജപിക്കുകയായിരിക്കും. അവരൊക്കെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് ടെലിവിഷന്റെ മുമ്പില്‍ ഇരിക്കും. കുട്ടികള്‍ പഠിക്കുകയായിരിക്കും.
പകള്‍ സമയത്ത് ഞാനും അമ്മയും മാത്രം : രാവിലെ ജോലിയൊക്കെ തീരും. സമയം ധാരാളം. ഏതെങ്കിലുമൊരു പുരാണം വായിക്കും . അമ്മ കേട്ടിരിക്കും. ഭാഗവതം വായിക്കുകയാണെങ്കില്‍ ഉണ്ണിക്കണ്ണന്റെ കഥയില്‍ ലയിച്ചിരിക്കും. വിശപ്പോ ദാഹമോ ഒന്നുമറിയില്ല. ആരെങ്കിലും വന്നു കോളിങ് ബെല്ലടിക്കുമ്പോഴായിരിക്കും എഴുന്നേല്‍ക്കുക. അമ്പലക്കാരോ പാര്‍ട്ടിക്കാരോ ചാരിറ്റിക്കാരോ സംഭാവനക്കു വന്നതായിരിക്കും ചിലപ്പോള്‍ അയല്‍വാസികള്‍ ആരെങ്കിലുമാകാം. ഒരു സൗഹൃദ സന്ദര്‍ശനം.

വൈകിട്ട് മക്കള്‍ വരുമ്പോഴേക്കും ഭക്ഷണമെല്ലാം തയ്യാറാക്കി വയ്ക്കും. ഒരു കൂരയ്ക്ക് താഴെ താമസിക്കുന്നവരെ സ്‌നേഹിക്കുകയും സഹായിക്കുകയും ബഹുമാനിക്കുകയും ചെയ്തില്ലെങ്കില്‍ വേറെ ആരെയാ സഹായിക്കുക. പുറത്തുള്ളവരോടു മാത്രം മാനുമായി പെരുമാറിയാല്‍ പോരല്ലോ . സ്വന്തം ഗൃഹത്തിലുള്ള മക്കളെ പറ്റി പരാതി പറയാതെ അവരെ സ്‌നേഹിക്കുകയും സഹായിക്കുകയും വേണം. നല്ലത് കണ്ടാല്‍ അഭിനന്ദിക്കുകയും വേണം. അല്ലാതെ പുറത്തുള്ളവരോടു നല്ല രീതിയില്‍ പെരുമാറുകയും കൂടെയുള്ളവരെ പറ്റി പരാതി പറയുന്നതും അത്ര നല്ലതല്ലെന്നാണ് സുശീലാമ്മയുടെ അഭിപ്രായം.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക അച്ഛനമ്മമാരും പരാതിക്കാരാണെന്നു പറഞ്ഞുകേള്‍ക്കുന്നു. മക്കള്‍ അവരെ സ്‌നേഹിക്കുന്നില്ല , നോക്കുന്നില്ല എന്നൊക്കെ. ചെറുപ്പകാലത്ത് കൊടുത്ത സ്‌നേഹത്തില്‍ കുറച്ചു തിരിച്ചു തന്നു കൂടെ എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. ഇങ്ങനെയുള്ള മനസ്സിന്റെ ചിന്തകളാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. മക്കളെ നിസ്വാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ ജീവിതത്തില്‍ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. മക്കള്‍ തന്റെ അത്രേം ആയാല്‍ തന്നെ പോലെ കാണണമെന്നല്ലേ ചൊല്ലുള്ളത്. മക്കളെ ഫ്രീയായി വിടുക. അവര്‍ അവരുടെ ഇച്ഛക്കനുസരിച്ചു ജീവിക്കട്ടെ. അച്ഛനമ്മമാരായ നമ്മള്‍ അവരുടെ ജീവിതത്തിലെ കട്ടുറുമ്പാ കാതിരിക്കണം. അവരുടെ ജീവിതം അവര്‍ ജീവിക്കട്ടെ. സന്തോഷിക്കട്ടെ . അതു കണ്ട് നമ്മുക്കും സന്തോഷിക്കാമല്ലോ. നമ്മളും ഹാപ്പി മക്കളും ഹാപ്പി.

നീണ്ട പകള്‍ വെളിച്ചത്തില്‍ കാര്‍മേഘങ്ങള്‍ ഇരുല്‍ പടര്‍ത്താറുണ്ടല്ലോ. ഇരുട്ടത്തല്ലേ നക്ഷത്രങ്ങളും ദീപങ്ങളും നന്നായി പ്രകാശിക്കുന്നത്. അതുപോലെ ചില സങ്കടങ്ങള്‍ നമ്മുക്ക് നേരിടേണ്ടിവരും. ആ സങ്കടക്കടലില്‍ കൈ കാലിട്ടടിക്കാതെ നക്ഷത്രങ്ങളെ പോലെ ജീവിതം തിളക്കമുള്ളതാക്കണം. എന്തെങ്കിലുമൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നിരാശയോടെ അതിന്റെ പിന്നാലെ മനസ്സിനെ അലയാന്‍ വിട്ട് വ്യാകുലപ്പെടാതെ സന്തോഷത്തോടെ ഉല്ലാസത്തോടെ കഴിയണം. ഓരോരുത്തരുടെയും ശാന്തിയും സമാധാനവും സന്തോഷവും അവനവനില്‍ തന്നെയാണ് . എന്തിനാണ് അതുമിതുമൊക്കെ കണ്ട്പിച്ചും പേയും പറയുന്നത്. പ്രത്യേകിച്ച് താലോലിച്ച് വളര്‍ത്തിയ മക്കളെപ്പറ്റി. അതുകൊണ്ട് ആര്‍ക്കെന്ത് ഗുണം? സമീപനത്തില്‍ മാറ്റം വരുത്തിയാല്‍ എല്ലാം ഗുണമായി ഭവിക്കും. ആര്‍ക്കാണ് പ്രശ്‌നങ്ങളും കുറ്റങ്ങളും ഇല്ലാത്തത്. ശ്‌നങ്ങള്‍ തിരിച്ചറിയണം എന്നിട്ട് പരിഹരിക്കണം. ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രതിസന്ധികളെ മനസ്സിലേക്ക് കടത്തി വടരുത്. മനസ്സിനെ മേയാന്‍ വിട്ടാന്‍ ദു:ഖിക്കാന്‍ മാത്രമേ കഴിയും.

മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ സന്തോഷം താനെ വരും. ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും വേണം. സന്തോഷത്തിന് വേറൊന്നും വേണ്ട. നമ്മുടെ ചുറ്റുപാടും നോക്കൂ… ഏതു ജീവിയാണ് കരഞ്ഞും പിഴിഞ്ഞും പുലമ്പിയും നടക്കുന്നത് ? അങ്ങനെ ജീവിതം സുശീലാമ്മയെ പലതും പഠിപ്പിച്ചു. അതുള്‍ക്കൊള്ളുകയും ചെയ്തു പ്രതിസന്ധിയിലും അവഗണനയിലും മനസ്സിനെ അലയാന്‍ വിടാതെ എല്ലാവരോടും സ്‌നേഹത്തോടെ കരുണയോടെ പെരുമാറാന്‍ പഠിച്ചു. അങ്ങനെ കയ്പും മധുരമാക്കാമെന്നു കാണിച്ചു.

ആദ്യകാലങ്ങളില്‍ മക്കളുടെ ചില പെരുമാറ്റങ്ങള്‍ മനസ്സികമായി സുശീലാമ്മയെ വളരെ വേദനിപ്പിച്ചിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി. മക്കളുടെ നന്മയും തിന്മയും അതേപടി അംഗികരിച്ചു കൊണ്ട് തന്നാല്‍ കഴിയുന്ന സഹായം ചെയ്തും സ്വാര്‍ത്ഥത ഒട്ടും തീണ്ടാതെ ചെയ്യുന്ന സേവനം … അതില്‍ സന്തോഷവും സംതൃപ്തിയും വന്നു നിറയുന്നു . മനസ്സിനു സുഖവും : മക്കളും മരുമക്കളും പേര കിടാങ്ങളും നാട്ടുകാരും മറ്റ് സഹജീവജാലങ്ങളും ചുറ്റിനു മുണ്ട്. സ്‌നേഹത്തോടെ കരുത യോടെ പെരുമാറാന്‍ കഴിഞ്ഞാല്‍ സ്‌നേഹത്തണല്‍ തേടി വരികയായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px