പുഴു പൂമ്പാറ്റയാകുന്നതിനു മുമ്പ് കുറേനാള്‍ ഒരു സുരക്ഷിത കൂടിനകത്തായിരിക്കും. ഒരു നിശ്ചേഷ്ടനെപ്പോലെ അതില്‍ കഴിയണം. ആ സംരക്ഷണ വലയത്തിലായിരിക്കുമ്പോള്‍ ശത്രുഭയം വേണ്ട. സുരക്ഷ ഉറപ്പ് , ഭക്ഷണത്തിന് അലയണ്ട .പക്ഷേ, എന്നെന്നും കൂടിനുള്ളിലെ സുരക്ഷിതത്വത്തില്‍ കഴിയാനാവില്ല. ഒരു ദിവസം കൂടുവിട്ട് പൂമ്പാറ്റയായി പുറത്തു വരണം.
ഇതേപോലെ നമ്മളുമൊക്കെ ഒരു വേള സുരക്ഷിത കൂടുകളിലായിരുന്നു. ഒരു ദിവസം പുറത്തു വരേണ്ടി വന്നു. അത് അനുപേക്ഷണീയമായിരുന്നു. അപ്പോള്‍ പഴമയെ പുല്കി പുതുമയിലേക്കു വരാന്‍ മടിച്ചിരിക്കാനായില്ല. പുറത്തു വന്നിട്ടും ചില പഴമകളില്‍ അഭിരമിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. പഴമയെ പലതും ഉപേക്ഷിക്കേണ്ടിവരും. പഴമയെ നിശ്വസിക്കുന്നവര്‍ക്കേ പുതുമയെ ശ്വസിക്കാനാവൂ. പഴമയെ ഉപേക്ഷിക്കാനും പുതുമയെ സ്വീകരിക്കാനും ചില ത്യാഗങ്ങള്‍ വേണ്ടി വന്നേക്കാമെന്ന് വിസ്മരിക്കാതിരിക്കുക.









