ഇത് പണ്ടു കാലത്തെ പല ചരക്കു കുറിപ്പടി…
ഇങ്ങനെയുമുണ്ടായിരുന്നു ഒരു നല്ല കാലം
എന്നോര്‍മ്മപ്പെടുത്തുവാന്‍
ഈ കടലാസു തുണ്ടു ധാരാളം മതി യാകും….
ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത,
പുതിയ തലമുറക്കു ഊഹിക്കുവാന്‍ പോലും പറ്റാത്ത ഒരു സുവര്‍ണ്ണ കാലം…
ഇതു ചിലപ്പോള്‍ ഒരു മാസത്തേക്കുള്ള
പലവ്യഞ്ജനങ്ങളാവാം..
ലിസ്റ്റില്‍ മാസാദ്യത്തെ തിയ്യതിയാണു
കാണിച്ചിരിക്കുന്നതു…
ഇതു സാധാരണക്കാരായ ഏതോ മാസ ശമ്പളക്കാരുടെ
വീട്ടിലേക്കുള്ള കുറിപ്പടിയാകാം…
മസാദ്യം ശമ്പളം കിട്ടുന്ന മുറക്കു
ഇതു പോലെ ഒരുമിച്ചു വാങ്ങി സ്റ്റോക്കു വെക്കും..
പിന്നെ ആ മാസം മുഴുവന്‍ ഇതു കൊണ്ടു വേണം കഴിച്ചു കൂട്ടാന്‍…
പാവങ്ങള്‍ക്കോ നിത്യ വരുമാന ക്കാര്‍ക്കോ
ഇതു പോലെ ഒരുമിച്ചു വാങ്ങിക്കാന്‍
കഴിയില്ലല്ലോ…
അന്നന്നു പണിക്കു പോയ് കിട്ടുന്ന തുക കൊണ്ടു
അരിയും ഉപ്പു മുളകു വെളിച്ചെണ്ണയും
പഞ്ചസാര , ചായപ്പൊടിയും
പോരാഞ്ഞു വിളക്കു കത്തിക്കാന്‍ മണ്ണെണ്ണയും വരെ വാങ്ങണം…
ഇതു പോലെ വലിയ ലിസ്റ്റൊന്നും ഇടുക യില്ലെങ്കിലും
ഇന്നതൊക്കെ വേണമെന്നു മനസ്സിനക ത്തൊരു ധാരണയുണ്ടാകും….
കാരണം ഉള്ളതു കൊണ്ടല്ലേ വാങ്ങാന്‍ കഴിയൂ…
കാലം പോകേ, തൊഴില്‍ സാദ്ധ്യതകളും
ഒപ്പം സാമ്പത്തികവും കുറെയൊക്കെ
മെച്ചപ്പെട്ടു വന്നതോടെ
ആളുകളുടെ ജീവിത രീതിക്കും മാറ്റ ങ്ങള്‍ കണ്ടു തുടങ്ങി….
പ്രത്യേകിച്ചു പേര്‍ഷ്യക്കാരുടെ വര വോടെ
നാട്ടില്‍ ക്ഷാമം എന്നതു ഇല്ലാതെ യായി…
പോകപ്പോകെ ഇന്നിപ്പോള്‍ ലിസ്റ്റും വേണ്ട കുറിപ്പടിയും വേണ്ട,
വേണ്ടതെല്ലാം വിരലിന്‍ തുമ്പില്‍,
ഒന്നു ഞെക്കിയാല്‍
വേണ്ടതെല്ലാം ഇരിക്കുന്നിടത്തും
വീട്ടു മുറ്റത്തും വന്നു ചേരുന്ന സ്ഥിതി യായി …
എങ്കിലും ഈ കുറിപ്പടി കണ്ടപ്പോള്‍,
ഇതു പ്രകാരം വന്നു ചേരുന്ന വ്യഞ്ജ നങ്ങള്‍
ചാക്കു നൂല്‍ കൊണ്ടു കെട്ടിയ പൊതി യഴിച്ചു
ഓരോന്നും തരം തിരിച്ചു ഓരോ പാത്ര ത്തില്‍ ഇട്ടു വെക്കുന്ന
അമ്മയെ അങ്ങനെ ഓര്‍ത്തു പോവു ന്നു.????











