അസ്ഥിവാരമുള്ളതായിരിക്കണം നമ്മുടെ വിശ്വസ്തത. കല്ലാശാരി സിമന്റ് തേച്ചതിനു ശേഷമാണ് ഇഷ്ടിക ഉറപ്പിക്കുന്നത്. അതിന്റെ പുറത്തും സിമന്റ് തേച്ച് അടുത്ത ഇഷ്ടിക ഉറപ്പിക്കും. അങ്ങനെ ഒന്നൊന്നായി ഇഷ്ടിക നിരത്തി അസ്ഥിവാരം ഉയര്‍ത്തും. ഇതിനു മുകളില്‍ കൂര കയറ്റുമ്പോള്‍ വാസയോഗ്യമായ അഭയമാകും. ബ്രഹ്‌മാണ്ഡമായ കെട്ടിടത്തിന്റെ ഏറ്റവും അടിയിലെ ഇഷ്ടിക അന്ധകാരത്തില്‍ കുഴിച്ചുമൂടപ്പെട്ട നിലയിലായിരിക്കും.
ആ ഇഷ്ടികയില്‍ അടിസ്ഥാനമിട്ടു കെട്ടിയ കെട്ടിടത്തിലാണ് നാം വസിക്കുന്നത്. എന്നാല്‍, ആ ഇഷ്ടികയെ നാം സ്മരിക്കുന്നുണ്ടോ ? ആരും ഗൗനിച്ചില്ലെങ്കിലും കെട്ടിടം വീഴാതെ അത് സംരക്ഷിച്ചു നിലനിര്‍ത്തുകയാണ്. നമ്മുടെ വിശ്വസ്തത ഇതേ പോലെ അടിയുറച്ചതായിരിക്കണം. അതില്‍ നാം കെട്ടിയുയര്‍ത്തുന്ന നമ്മുടെ ജീവിതം ഭദ്രമായിരിക്കും.









