ഭൂമിയിലെ ആദ്യത്തെ പഴം ഏതെന്ന് പറയാമോ. വാഴപ്പഴം എന്നാണ് ശാസ്ത്ര മതം. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാഴപ്പഴം ഭൂജാതനായത്.
ചൈനയാണ് ജന്മനാട്. ഇന്ത്യ, മലയ, ഇന്‍ഡൊനേഷ്യ, ഫിലിപ്പൈന്‍സ് ദ്വീപുകള്‍, തുടങ്ങിയ പ്രദേശങ്ങളും വാഴയുടെ ജന്മാവകാശം പേറുന്നുണ്ട്. വര്‍ഷത്തില്‍ എപ്പോഴും ലഭിക്കുന്ന ഒരു പഴമാണിത്.
മൂസ്സേസിയാണ് (Musaceae) കുടുംബം. മൂസ (musa) എന്ന ജനുസിലാണ് (genus) വാഴ ഉള്‍പ്പെടുന്നത്. ഏതാണ്ട് എഴുപതോളം ജാതി വാഴകള്‍ ഉണ്ട്.
അന്തോണിയസ് മൂസ (Antonius Musa) എന്ന പ്രശസ്തനായ ഗ്രീക്ക് സസ്യ ശാസ്ത്രജ്ഞന്റെ പേരിനെ സ്മരിക്കുന്നതാണ് വാഴയുടെ മൂസ എന്ന പേര്. അദ്ദേഹം
പ്രഗല്‍ഭനായ ഒരു ഫിസിഷ്യന്‍ കൂടി ആയിരുന്നു.
തീര്‍ന്നില്ല. വിരല്‍ എന്ന അര്‍ത്ഥം വരുന്ന അറബിക് പദത്തില്‍ നിന്നാണ് ബനാന (banana) എന്ന ശബ്ദം ഉണ്ടായതെന്ന് മറ്റൊരു കഥ.
വാഴപ്പഴം കാണാത്തവരോ ഭക്ഷിക്കാത്തവരോ കുറവാണ്. ലോകത്ത് ഏറെ അറിയപ്പെടുന്ന ഒരു പഴമാണിത്. ഒരു ഭക്ഷണം എന്ന നിലയ്ക്ക് ഇതിന് നാലാം സ്ഥാനമാണുള്ളത്.
നമ്മുടെ നാട്ടില്‍ സാധാരണയായി ഒരു വീട് ഉണ്ടെങ്കില്‍ ഒരു കിണറും തെങ്ങും വാഴയും തീര്‍ച്ചയായും ഉണ്ടാവും. ഇന്ത്യ ഉല്‍പാദിപ്പിക്കുന്ന പഴങ്ങളില്‍ 37 ശതമാനം വാഴപ്പഴമാണ്.
ഇത് പോഷക സമൃദ്ധമാണ്. ഹൃദ് രോഗങ്ങള്‍, ക്യാന്‍സറുകള്‍, ഉദര പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ വാഴപ്പഴം പ്രവര്‍ത്തിക്കുന്നു. വാഴപ്പഴത്തില്‍ വേണ്ടത്ര ഘനിജങ്ങളും ജീവകങ്ങളും നാരു ഘടകങ്ങളും ആന്റി ഓക്‌സിഡന്റുകളും ഉണ്ട്.
വാഴപ്പഴം ലൈംഗിക ഹോര്‍മോണിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനാല്‍ ദമ്പതികളില്‍ ദാമ്പത്യം പൂത്തുലയുന്നു. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന സെറട്ടോനിന്‍ ട്രerotonin) എന്ന ഹോര്‍മോണിന്റെ ഉല്‍പാദനവും മെച്ചപ്പെടുത്തുന്നു.
ചിലര്‍ വാഴപ്പഴം (നേന്ത്രവാഴപ്പഴം) പുഴുങ്ങി കഴിയ്ക്കാറുണ്ട്. അതാണ് കൂടുതല്‍ പോഷക പ്രദമെന്നോ അത് അന്തസ്സ് എന്നോ കരുതുന്നു. പഴം പുഴുങ്ങുമ്പോള്‍ അതില്‍ നിന്നും ജീവകം. സി നഷ്ടമാകുന്നു. പഴങ്ങള്‍ പുഴുങ്ങിയോ ജ്യൂസ് ആക്കിയോ കഴിക്കുന്നതിനേക്കാള്‍ നല്ലത് നേരിട്ട് ചവച്ചരച്ച് തിന്നുന്നതാണ്. അപ്രകാരം കഴിക്കുമ്പോള്‍ ദഹനം ത്വരിതപ്പെടുത്തുന്നു.











