കുഞ്ഞിക്കസവു മുണ്ടുടുത്തു
അതിനു ചേരുന്ന കുപ്പായമിട്ടു
കാലില്‍ കുഞ്ഞിച്ചെരിപ്പുമിട്ടു
കുഞ്ഞു വാവച്ചന്‍ ഒരുങ്ങിക്കഴി
ഞ്ഞു…
അവന്റെ പത്രാസിലുള്ള ആ ഇരി പ്പൊക്കെ
ഒന്നു കാണേണ്ടതു തന്നെയാണു
കേട്ടോ
പൊന്നോണമല്ലേ, എല്ലാവരും
അണിഞ്ഞൊരുങ്ങുമ്പോള്‍
പിന്നെ ഇത്തിരിക്കുഞ്ഞനും
ഒരുങ്ങാതെ പറ്റുമോ…
അപ്പുറത്തുന്നാരോ നോക്കു
ന്ന കണ്ടതു കൊണ്ടാവാം
കുഞ്ഞന്റെ ചുണ്ടില്‍
ഒരു ചിരി വിടരുന്നുണ്ടു.
” എങ്ങനെയുണ്ടു, എന്നെ കണ്ടിട്ടു
ചന്തമുണ്ടോ ‘
എന്നാണു ആ കള്ളചിരിയുടെ
അര്‍ത്ഥമെന്നു
കാണുന്നവര്‍ക്കു തോന്നിപ്പോവും..
മാത്രമല്ലാ കുപ്പായമൊക്കെ ഇടീച്ചു
കഴിഞ്ഞപ്പോള്‍
റ്റാറ്റ പോകാമെന്നു പാവം ധരിച്ചു
കാണും..
ഓണമായതോണ്ടമ്മ ഓണക്കോടി ഇടീച്ചതാവാം..
കുഞ്ഞിനതൊന്നും അറിയില്ലല്ലോ…
നല്ലുടുപ്പിട്ടാല്‍ പുറത്തു പോണം..
അതല്ലേ ഇതുവരേയുള്ള കുഞ്ഞിന്റെ
ശീലം…
പോകാമെന്നുള്ള ഉത്സാഹമാണു
അവന്റെ കണ്ണിലും ചിരിയിലും
തിളങ്ങി നില്‍ക്കുന്നതു..
അപ്പുറം നില്‍ക്കുന്നോര്‍ അവന്റെ ഭാഷയില്‍
എന്തോ കൊഞ്ചിപ്പറയുന്ന പോലെ യുണ്ടു…
അതു കൊണ്ടാവാം ഇത്ര ആകാംക്ഷ യോടവന്‍ ഉറ്റു നോക്കുന്നതു…
ആരെങ്കിലും വന്നെന്നെ ഇപ്പൊ എടുക്കു
മെന്ന
ഒരു ശുഭ പ്രതീക്ഷയും ആ കുഞ്ഞു മുഖത്തു കാണാനുണ്ടു…
ചിലപ്പോ ഫോട്ടോക്ക് പോസ് ചെയ്യുന്ന തുമാവാം…
കുഞ്ഞു വാവയാണെങ്കിലും ഫോട്ടോ യെടുക്കുമ്പോള്‍
എങ്ങനെയാണിരിക്കേണ്ടതെന്നൊക്കെ
അവനു നന്നായിട്ടറിയാം…
എന്തു തന്നാകിലും അവന്റെയാ
പഞ്ചാരച്ചിരി കണ്ടാല്‍ മതിയല്ലോ
ഒന്നു വാരിയെടുത്തു ആ കുഞ്ഞിക്ക വിളത്തൊരുമ്മ കൊടുക്കുവാന്‍
ആര്‍ക്കു തന്നാകിലും കൊതി തോന്നി പ്പോകില്ലേ..











