LIMA WORLD LIBRARY

ഡൈനസോര്‍ മുട്ട-ഡോ.വേണു തോന്നയ്ക്കല്‍ 

ചൈനയിലെ Jiangxi പ്രവിശ്യയില്‍ നിന്നും ഡൈനസോര്‍ ഭ്രൂണ (മുട്ട) ത്തിന്റെ ജീവാംശം അഥവ ഫോസ്സില്‍ (fossil) ഗവേഷകര്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ജിയോ സയന്‍സ്സസ് (University of Geosciences) ആണ് ഈ കണ്ടെത്തല്‍ പുറം ലോകത്തെ അറിയിച്ചത്.

കണ്ടെത്തിയ ഫോസില്‍ മുട്ട ഭീമാകാരനായ ഒരു ഡൈനസോറിന്റേതാണ്. അവ ഡക്ക്ബില്‍ഡ് ഡൈനസോര്‍ (duckbilled dinosaur) ഗണത്തില്‍ പെടുന്നു.
ഡക്ക് ബില്‍ഡ് ഡൈനസോറുകള്‍ സസ്യഭോജികള്‍ ആണ്. ഇവ ഹാഡ്രോസോറിഡെ (Hadrosauridae) കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഡൈനസോറുകളുടെ സമ്പൂര്‍ണ്ണ വംശനാശത്തിന് തൊട്ടു മുമ്പുള്ള കാലത്താണ് അവ ജീവിച്ചിരുന്നത്.

ഇന്നേക്ക് 66 മുതല്‍ 245 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഡൈനസോറുകള്‍ ഈ ഭൂതലം അടക്കി വാണിരുന്നത്. കാലഗണന പ്രകാരം അക്കാലം മിസൊസോയ്ക് യുഗം (mesozoic era). ഡൈനസോര്‍ അടക്കി വാണിരുന്ന കാലമായതു കൊണ്ട് ഏജ് ഓഫ് ഡൈനസോര്‍ (age of dinosaur) എന്നും അറിയപ്പെടുന്നു.
അവ ഈ ലോകം വിട്ടു പോകാന്‍ പല കാരണങ്ങള്‍ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്. ഏതായാലും ഇന്ന് അവ നമുക്കൊപ്പം ഇല്ല. അവയുടെ ജീവാംശം മാത്രമാണ് അവയെ തിരിച്ചറിയാനും അത്തരം ഒരു ജീവി വര്‍ഗ്ഗം ഇവിടെ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നത്.

  • Comment (1)
  • കാല പരിണാമത്തിന്റെ അവസ്ഥ
    വെച്ചു നോക്കുമ്പോൾ അൽഭുതം
    കൂറുന്ന പലതും നമ്മുക്ക് പഠിക്കാനും
    ചിന്തിക്കാനും അനന്തതകൾക്കപ്പുറം
    കാത്തു കിടപ്പുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px