LIMA WORLD LIBRARY

ലോകം കീഴടക്കിയ അഞ്ച് ഷില്ലിംഗ് – ഉല്ലാസ് ശ്രീധര്‍

ഇംഗ്ലണ്ടില്‍ നില നിന്നിരുന്ന വെള്ളി നാണയങ്ങളാണ് ഷില്ലിംഗ്…

ഇന്ത്യയില്‍ നിന്ന് സുഗന്ധ വ്യഞ്ജനങ്ങള്‍ കൊണ്ടു പോയി ഇംഗ്ലണ്ടില്‍ വിറ്റിരുന്ന ഡച്ചുകാര്‍ പൊടുന്നനെ ഓരോ റാത്തലിനും അഞ്ച് ഷില്ലിംഗ് വീതം വില കൂട്ടി…

ഈ വില വര്‍ദ്ധന ഇംഗ്ലണ്ടിലെ വ്യാപാരികളെ ചൊടിപ്പിച്ചു…

1599 സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച ഉച്ചക്ക് ലണ്ടനിലെ 24 കച്ചവടക്കാര്‍ ലഡന്‍ഹാള്‍ തെരുവിലെ കെട്ടിടത്തില്‍ ഒത്തു കൂടി ഒരു കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചു…

125 ഷെയറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 72000 പവന്‍ ആസ്തിയുമായി തുടങ്ങിയ ‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ 1599 ഡിസംബര്‍ 31 വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തു…

ഡച്ചുകാരുടെ ഇടനില ഇല്ലാതെ ഇന്ത്യയില്‍ നിന്ന്
‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ നേരിട്ട് സുഗന്ധ വ്യഞ്ജനങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു…

1600 ഓഗസ്റ്റ് 24 വ്യാഴാഴ്ച
വില്യം ഹോക്കിന്‍സ് കപ്പിത്താനായ ഹെക്ടര്‍ എന്ന കപ്പലില്‍ സൂററ്റ് തുറമുഖത്ത്
‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ പ്രതിനിധികള്‍
ആദ്യമായി വന്നിറങ്ങി…

ആദ്യ കച്ചവടത്തില്‍ പത്തിരട്ടി ലാഭം നേടിയ
‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ ഓരോ മാസവും രണ്ട് കപ്പലുകള്‍ വീതം സാധനങ്ങള്‍ കൊണ്ടു പോയി…

അധികാരം അവരുടെ ലക്ഷ്യമേ
അല്ലായിരുന്നു,
ലാഭം മാത്രമാണ് ലക്ഷ്യമായിരുന്നത്…

എന്നാല്‍…,

ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലോട്ടും
ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലോട്ടും കപ്പലുകള്‍ വന്ന് പോയപ്പോള്‍ ലാഭം ഇരുന്നൂറു ശതമാനം വരെ ഉയര്‍ന്നു…

പ്രതീക്ഷച്ചതിനേക്കാള്‍ വേഗതയില്‍ അതി സമ്പന്നരായവര്‍ അവരുടെ കുടുംബങ്ങളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടു വന്നു…

ഇതിനിടയില്‍…,

നാടുവാഴികള്‍ തമ്മിലുള്ള വഴക്കുകള്‍ സൗഹൃദപരമായി ഇംഗ്ലീഷുകാര്‍ ഒത്തു തീര്‍പ്പാക്കാന്‍ തുടങ്ങി…

നാടുവാഴികളുടെ സ്വാര്‍ത്ഥരായ ഉദ്യോഗസ്ഥരിലൂടെ ഇംഗ്ലീഷുകാര്‍ പതിയെ പതിയെ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിന് പകരം നാടുവാഴികളെ തമ്മിലടിപ്പിച്ച് ഭരണം കൈയ്യാളാന്‍ തുടങ്ങി…

യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് വിരുന്ന് വന്നവര്‍ വീട്ടുകാരായി മാറിയത്…

ഇവിടെ നിന്നാണ്
‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ എന്ന കച്ചവട കമ്പനി സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്…

കന്യാകുമാരി മുതല്‍ കാബൂള്‍ വരെ നീണ്ടു നിവര്‍ന്നു കിടന്ന ഒരു മഹാ രാജ്യത്തെ നിയന്ത്രിക്കാന്‍ കച്ചവടക്കാരായ കമ്പനിക്ക് കഴിയാതെ വന്നു…

ഇംഗ്ലണ്ടിലെ രാജകുടുംബത്തേക്കാള്‍ സ്വത്ത് സമ്പാദിച്ച
‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’ നിയമപരമായി ഇന്ത്യയെ നിയന്ത്രിക്കാന്‍ വിക്ടോറിയ രാജ്ഞിയെ സമീപിച്ചു…

കൊട്ടാരത്തിലെ ആസ്ഥാന കവിയായിരുന്ന റുഡ്യാഡ് കിപ്ലിംഗ് വിശേഷിപ്പിച്ചത് പോലെ ഇന്ത്യയില്‍ വിക്ടോറിയന്‍ യുഗം ആരംഭിച്ചു…

അതിന് ശേഷമാണ് ഇംഗ്ലണ്ട് നേരിട്ട് ഇന്ത്യയെ നിയന്ത്രിക്കാനും അടിച്ചമര്‍ത്തി ഭരിക്കാനും തുടങ്ങിയത്…

നോക്കൂ….,
ഒരു റാത്തല്‍ തൂക്കമുള്ള ഒരു വസ്തുവിന് അഞ്ച് ഷില്ലിംഗ് വില കൂട്ടിയപ്പോള്‍ സംഭവിച്ചത്…,
ലോകം കീഴടക്കാന്‍ കഴിയുന്ന ഒരു കമ്പനി ജന്മമെടുത്തു…

വെറും അഞ്ച് ഷില്ലിംഗ്,
അതെ വെറും അഞ്ച് ഷില്ലിംഗിന് വേണ്ടി നടത്തിയ പ്രതികാരമാണ് ‘ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി’…

ഇതൊരു പാഠമാണ്…
നമ്മള്‍ ഒന്നിനേയും നിസാരമായി കാണരുത്…

ഇംഗ്ലണ്ടില്‍ കുരുമുളകിന് അഞ്ച് ഷില്ലിംഗ് വില കൂടിയപ്പോള്‍ നൂറ്റാണ്ടുകളോളം ദുരിതം അനുഭവിക്കേണ്ടി വന്നത് പാവം ഇന്ത്യാക്കാരായിരുന്നു…

ജയ് ഭാരത്….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px