LIMA WORLD LIBRARY

വെള്ളപ്പൂവാലിയും ചെമ്പന്‍ കിടാവും – ശ്രീകല മോഹന്‍ദാസ്

ചന്തമുള്ള രണ്ടു പൈക്കിടാങ്ങള്‍,
രണ്ടിനേയും കാണാന്‍ എന്തൊരു
ചേലാണു..
ഒന്നൊരു വെള്ളപ്പൂവാലിയും മറ്റെതു ചെമ്പന്‍ കിടാവും..
ചെമ്പനല്‍പ്പം കുറുമ്പനാണെന്നു
അവന്റെ പ്രകൃതം കണ്ടിട്ടു തോന്നു ന്നുണ്ടു..
മിണ്ടാതെ സൗമ്യയായ് നില്‍ക്കുന്ന
വെള്ളപ്പൂവാലിയെ
നെറ്റി കൊണ്ടവന്‍ ഉന്തി മറിച്ചിടാന്‍
നോക്കുകയാണു..
വെള്ളച്ചിയാകട്ടെ വീഴാതിരിക്കുവാന്‍
ഒരു കാലല്‍പ്പം നീട്ടി വെച്ചു
ബാലന്‍സു ചെയ്തു നില്‍ക്കുന്ന കാണാം..
പെറ്റിട്ടധികമായിട്ടില്ലെന്നു തോന്നുന്നു..
കഴുത്തില്‍ കയറോ കുടമണിയോ ഒന്നും കാണുവാനില്ല..
ഇപ്പോളവയ്ക്കു ഓടിച്ചാടി നടക്കേണ്ട
പ്രായമല്ലേ..
തള്ളപ്പശുവിനെ ദൂരെ മാറ്റിക്കെട്ടിയിട്ടു ണ്ടാവും..
തുള്ളിക്കളിച്ചു കളിച്ചു രണ്ടാളും ഇങ്ങെ യറ്റത്തേക്കു പോന്നതാവാം…
അമ്മയെ കാണാത്ത വിഷമം വെള്ള ക്കിടാവിന്റെ മുഖത്തു കാണാം..
ചെമ്പനും ചിലപ്പോള്‍ അമ്മയെ കാണാ ത്ത കെറുവ്
പെങ്ങളോടു കാട്ടുകയാവാം…
മൃഗങ്ങളാണെങ്കിലും അവയ്ക്കും ഒരു മനസ്സൊക്കെ ഉണ്ടാകുമല്ലോ…
ചെമ്പന്റെ സങ്കടം പൂവാലിക്കു മനസ്സിലാ കുന്നുണ്ടാവാം…
അതു കൊണ്ടാവാം അവന്റെ കുറുമ്പി നൊക്കെ
മിണ്ടാതെ നിന്നു കൊടുക്കുന്നതും …
അല്പം കഴിഞ്ഞു വിശന്നു തുടങ്ങുമ്പോള്‍
രണ്ടാളും ചേര്‍ന്നു ഇമ്പേ.. ഇമ്പേ ന്നു
കരയാന്‍ തുടങ്ങും…
അപ്പോള്‍ വീട്ടുകാര്‍ വന്നു രണ്ടിനേം
അമ്മേടടുത്തേക്കു കൊണ്ടു പോയാ ക്കും.
രണ്ടു പേരും മത്സരിച്ചു മുട്ടി മുട്ടി പാലു
കുടിച്ചു
വയറു നിറയുമ്പോള്‍ വീണ്ടും തുള്ളി ച്ചാടിക്കളിക്കാന്‍ തുടങ്ങും…
മനുഷ്യക്കുഞ്ഞുങ്ങളെപ്പോലൊന്നുമല്ല ല്ലോ
ഇവര്‍ പെറ്റ പാടെ എണീറ്റു നടക്കില്ലേ..
മനുഷ്യരെ പോലെ കിടക്കാന്‍ തുടങ്ങി യാല്‍
ആരുണ്ടിവരെ നോക്കുവാനായി..
അതു തന്നെയാണു ദൈവത്തിന്റെ ഓരോ
സൃഷ്ടി വൈഭവങ്ങളും …
ഇതൊക്കെ കാണുമ്പൊഴാണു ആ ശക്തിയെ നാം നമിച്ചു പോകുന്നതു..

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px