LIMA WORLD LIBRARY

ബോട്‌സ്വാന വൈല്‍ഡ് ലൈഫ്: എനിക്കു പഠിപ്പിച്ച ചില വിസ്മയങ്ങള്‍ – ലീലാമ്മതോമസ്, ബോട്‌സ്വാന

മനുഷ്യ ശരീരത്തില്‍ repair ചെയ്യാന്‍ പറ്റാത്ത ഏക അവയവം തലച്ചോര്‍ – Brain cells are the only cells that cannot be repaired.
ഈ സത്യം കേട്ടപ്പോള്‍ തന്നെ പ്രകൃതിയുടെ അത്ഭുതങ്ങള്‍ക്കു മുന്നില്‍ ഞാന്‍ നിശബ്ദയായി.

ആദ്യം ഞാന്‍ കണ്ടത് മനോഹരമായ butterflies ആയിരുന്നു.
അവയുടെ കാലുകള്‍ കൊണ്ടാണ് അവ രുചി അറിയുന്നത്.
പാവങ്ങള്‍ – നമ്മളെ പോലെ നാവുകൊണ്ട് അല്ല, കാലുകൊണ്ടാണ് അവര്‍ക്കു ലോകം രുചിയറിയേണ്ടത്!

ഒരു ദിവസം ഞാന്‍ കണ്ടു – ഒരു scorpion നിശ്ശബ്ദമായി ”ലാലാ” പറഞ്ഞ് സാവധാനം നീങ്ങുന്നു.
അപ്പോള്‍ ഒരാള്‍ അതിന്മേല്‍ ചെറിയൊരു തുള്ളി alcohol ഒഴിച്ചു…
അത് നിശ്ശബ്ദമായി മരിച്ചു.
ഞാന്‍ വിചാരിച്ചു – നമ്മുടെ നാട്ടിലെ ചില ”അപ്പച്ചന്മാര്‍” എത്ര കുടിച്ചാലും ഒന്നുമാവുന്നില്ല;
പക്ഷേ ഈ കള്ളടിക്കാന്‍ അറിയാത്ത scorpion നിര്‍ഭാഗ്യവശാല്‍ അതിനൊന്നും സഹിക്കാനായില്ല.

പിന്നെ ഞാന്‍ കണ്ടു ആനകളെ.
പ്രകൃതിയിലെ അത്ഭുതം തന്നെ!
മൃഗലോകത്തില്‍ കണ്ണാടിയില്‍ സ്വയം തിരിച്ചറിയാന്‍ കഴിയുന്ന ഏക ജീവിയാണ് ആന.

മറ്റെല്ലാ മൃഗങ്ങളും പ്രതിഫലനം കാണുമ്പോള്‍ അത് മറ്റൊരു ജീവിയാണെന്നു കരുതും –
പക്ഷേ ആനയ്ക്ക് അറിയാം: ”അത് ഞാന്‍ തന്നെയാണ്.”

Baby hippo വെള്ളത്തിനടിയില്‍ കിടന്നുകൊണ്ട് പാലു കുടിക്കുന്നു – അതിന്റെ മൃദുലമായ ചലനം തന്നെ ഒരു സംഗീതം പോലെ തോന്നും.
അത് കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു.. മറ്റൊരു വിസ്മയജന്തുവിനെ – penguin.
ലോകത്തിലെ ഏകമാത്രം നേരെ നടന്നു പോകാന്‍ കഴിയുന്ന പക്ഷിയാണ് penguin.
മറ്റെല്ലാ പക്ഷികളും വളഞ്ഞുകുത്തിയാണ് നടക്കുന്നത്.

പ്രകൃതി നമ്മെ പഠിപ്പിക്കുന്നത് അത്ഭുതങ്ങളുടെ ഭാഷയാണ്.
ഓരോ ജീവിയും അതിന്റെ വഴിയില്‍ വിസ്മയമാണ് –
ഒരു ബട്ടര്‍ഫ്‌ലൈയുടെ കാലില്‍ നിന്നും ഒരു ആനയുടെ കണ്ണാടിവരെയുമുള്ള ആ വിസ്മയം ബോട്‌സ്വാനയുടെ മണ്ണില്‍ ഞാന്‍ കണ്ടു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px