ആ ദിവസം! നഗരത്തിലെ തിരക്കുകളില്‍ നിന്ന് ഒരല്‍പം ഒഴിഞ്ഞ ഒരിടത്ത്, കിയോറ ഡയമണ്ട്‌സിന്റെ ഷോറൂം എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രഭാത സൂര്യന്റെ നേരിയ വെളിച്ചം ഷോറൂമിന്റെ അകത്തേക്ക് അരിച്ചെത്തി, അവിടുത്തെ രത്‌നക്കല്ലുകളില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍… അത് വെറുമൊരു വെളിച്ചമായിരുന്നില്ല, ഒരായിരം സ്വപ്നങ്ങള്‍ ഒരുമിച്ച് കത്തിയെരിയുന്ന പോലെ ഒരു പ്രഭാവലയം!
അകത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ തന്നെ ആ അന്തരീക്ഷം എന്നെ വല്ലാതെ ആകര്‍ഷിച്ചു. കോഴിക്കോടിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയുന്ന ആ രത്നകല്ലുകളുടെ ശേഖരം : കയറിയ ഉടനെയുള്ള ശാന്തമായ സംഗീതം, ചുറ്റും അതിമനോഹരമായ ആഭരണങ്ങള്‍… ഓരോ ഡിസൈനും ഓരോ കഥ പറയുന്നു. ഞാന്‍ ആ മോതിരങ്ങളിലും, നെക്ലേസുകളിലും, കമ്മലുകളിലും കണ്ണെടുക്കാതെ നോക്കി നിന്നുപോയി. ഇതിന്റെ പിന്നില്‍ ആരായിരിക്കും? ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്തായിരിക്കും?
അപ്പോഴാണ് അവര്‍ എന്റെ മുന്നിലേക്ക് കടന്നുവന്നത്-ഫജീന ഇത്തയും കരീം ഇക്കയും. അവരുടെ കണ്ണുകളില്‍ പരസ്പരമുള്ള സ്‌നേഹത്തിന്റെ തെളിഞ്ഞ ഒരു തിളക്കം, അത് അവരുടെ കടയിലെ വജ്രങ്ങളെക്കാള്‍ ശോഭയുള്ളതായിരുന്നു. ഇത്തയുടെ ചിരിയില്‍ ഒരു നക്ഷത്രത്തിളക്കമുണ്ട്; ഇക്കയുടെ വാക്കുകളില്‍ ഒരു പാറയുടെ ഉറപ്പും.
”നമസ്‌കാരം, ഇത്രയും മനോഹരമായ ഈ ലോകം എങ്ങനെ നിങ്ങള്‍ സൃഷ്ടിച്ചു?” ആകാംഷ അടക്കാനാവാതെ ഞാന്‍ ചോദിച്ചു.
ഫജീന ഇത്ത കൗതുകത്തോടെ എന്നെ നോക്കി, എന്നിട്ട് കരീം ഇക്കയെ ഒന്നു നോക്കി ചിരിച്ചു. ആ ചിരിയില്‍ അവരുടെ മുഴുവന്‍ ജീവിതവും ഞാന്‍ കണ്ടു.
”ഞങ്ങള്‍ വിറ്റത് ആഭരണങ്ങളല്ല, ഞങ്ങള്‍ ജീവിച്ച പ്രണയമാണ്,” കരീം ഇക്കയുടെ ആ വാക്കുകള്‍ എന്റെ മനസ്സില്‍ തറച്ചു.
അപ്പോഴാണ് അവരുടെ കഥ ഞാന്‍ അറിയുന്നത്. അവരുടെ പ്രണയത്തിന്റെ ചൂടില്‍ ഉരുക്കിയെടുത്തതാണ് ഈ ബിസിനസ്സ്!
പ്രണയത്തില്‍ നിന്ന് ബിസിനസ്സിലേക്ക്
ഫജീന ഇത്തയ്ക്ക് ചെറുപ്പം മുതല്‍ തന്നെ രത്‌നങ്ങളുടെ തിളക്കത്തോടും മോതിരങ്ങളുടെ മൃദുത്വത്തോടും ഒരു പ്രണയമുണ്ടായിരുന്നു. അമ്മയുടെ പെട്ടിയില്‍ ഒളിപ്പിച്ച ചെറു താളികള്‍ എടുത്ത് നോക്കുമ്പോഴൊക്കെ ഫജീനത്താതുടെ കണ്ണുകള്‍ ചിരിക്കും. ”ഇവയെല്ലാം ഞാന്‍ തന്നെ ഒരുദിവസം ഉണ്ടാക്കും,” എന്നുള്ളൊരു ആത്മവിശ്വാസം അന്നേ മനസ്സിലുണ്ടായിരുന്നു.
കരീം ഇക്കയും അതേ പോലെ തന്നെ. ചെറിയ ബിസിനസ് പശ്ചാത്തലത്തില്‍ നിന്നിരുന്നെങ്കിലും, ഇക്കയ്ക്ക് ആഭരണങ്ങളോടുള്ള താത്പര്യം വേറിട്ടതായിരുന്നു. അദേഹം ഒരു കല്ല് നോക്കുമ്പോള്‍ അതിന്റെ വില മാത്രമല്ല, അതിനുള്ളില്‍ ഒളിച്ചിരിക്കുന്ന കഥയും കാണും.
ഒരിക്കല്‍ ഒരു പ്രാദേശിക പ്രദര്‍ശനത്തില്‍ ഇരുവരും കണ്ടുമുട്ടി. ഫജീന ഇത്ത സ്വന്തം കൈകൊണ്ട് ഡിസൈന്‍ ചെയ്ത ചെറുചെറു ആഭരണങ്ങള്‍ വെച്ചിരുന്നു. കരീം ഇക്ക അവിടെ കയറി വന്നപ്പോള്‍ ഇത്താത്തയുടെ ചിരി മിന്നിത്തിളങ്ങി – അതായിരുന്നു കഥയുടെ തുടക്കം. ആ ചിരിയിലൊന്ന് തന്നെ ഇക്കയുടെ മനസ്സില്‍ പതിഞ്ഞു.
അതിനു ശേഷം പലപ്പോഴും ഇരുവരും തമ്മില്‍ ഇടയ്ക്കിടെ കണ്ടു മുറ്ററുണ്ടായിരുന്നു. ആഭരണങ്ങളെ കുറിച്ചും ഡിസൈന്‍ ആശയങ്ങളെ കുറിച്ചും സംസാരിക്കുമ്പോഴൊക്കെ ആ സംഭാഷണം ചെറുതായി പ്രണയത്തിലേക്ക് വഴിമാറും. ”ഇക്ക, ഈ കല്ല് കാണു… എത്ര മനോഹരം!” എന്ന് ഇത്ത ചിരിച്ചുപറയും. ”അതെ, അതുപോലെ തന്നെയാണ് നീയും,” എന്ന് ഇക്ക മറുപടി പറയുമായിരുന്നു. അങ്ങനെ സ്‌നേഹത്തിന്റെ മൃദു കണങ്ങള്‍ ഒരു സ്വപ്നമായി വളര്‍ന്നു.
ഒരു ദിവസം ഇരുവരും ചേര്‍ന്ന് തീരുമാനിച്ചു – ‘നമുക്ക് സ്വന്തമായി ഒരു ബ്രാന്‍ഡ് തുടങ്ങാം. നമ്മളുടേതായ സ്‌റ്റൈലില്‍, നമ്മളുടേതായ സ്നേഹത്തോട് കൂടി.” അങ്ങനെ പിറന്നു സമവായതിന്റെ ഒരു സുവര്‍ണലോകം- ”കിയോറ ഡയമണ്ട്‌സ്”
ആദ്യ ദിവസങ്ങളില്‍ പറ്റിയ പിഴവുകളും, പണമില്ലാത്ത നാളുകളും, ഉറങ്ങാത്ത രാത്രികളും എല്ലാം ഉണ്ടായിരുന്നു. രാവിലെയാകുമ്പോള്‍ ഫജീന ഇത്ത ഡിസൈന്‍ വരയ്ക്കും; വൈകുന്നേരം കരീം ഇക്ക മാര്‍ക്കറ്റില്‍ പോയി രത്‌നങ്ങള്‍ തിരഞ്ഞ് വരും. ചിലപ്പോള്‍ ഭക്ഷണം പോലും മറന്നു പോകും, പക്ഷേ മുഖത്ത് ഒരുപാട് പ്രതീക്ഷ.
അവരുടെ ആദ്യ കലക്ഷനിലേയ്ക്ക് വന്ന മോതിരം ‘Promise of Us’ എന്ന് പേരിട്ടത് ഫജീന ഇത്തയുടെയൊരു സ്വപ്നമായിരുന്നു. ആ മോതിരം അവരുടെ പ്രണയത്തിന്റെ പ്രതീകവും, ബിസിനസിന്റെ തുടക്കവുമായിരുന്നു.
വ്യക്തിഗതമായ തിളക്കം: വിജയത്തിന്റെ രഹസ്യം
‘ഈ വിജയം… ഇതിന്റെ രഹസ്യമെന്താണ്?’ ഞാന്‍ വീണ്ടും കൗതുകത്തോടെ അവരെ നോക്കി.
ഫജീന ഇത്തയുടെയും കരീം ഇക്കയുടെയും കാഴ്ചപ്പാടില്‍, ഓരോ വ്യക്തിയും അവരുടേതായ ജീവിതാനുഭവങ്ങളുടെയും ഭാഗ്യരേഖകളുടെയും ഒരു ശേഖരമാണ്. അതുകൊണ്ട് തന്നെ, കിയോറ ഡയമണ്ട്‌സിലെ ഓരോ ആഭരണവും വെറുമൊരു അലങ്കാരമല്ല, മറിച്ച് ഓരോ ഉപഭോക്താവിന്റെയും വ്യക്തിത്വത്തെ എടുത്തു കാണിക്കുന്ന ഒരു പ്രതീകമാണ്.
ഓരോരുത്തരുടെയും ജീവിതകഥയും, അവരുടെ വ്യത്യസ്തമായ ശൈലിയും മനസ്സിലാക്കിയാണ് അവര്‍ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. ആഭരണം തിരഞ്ഞെടുക്കാന്‍ വരുന്ന വ്യക്തിയുടെ രാശി അഥവാ ഭാഗ്യം മാറ്റുന്ന കല്ലുകള്‍ (fortune changing gems) ഏതൊക്കെയാണെന്ന് കരീം ഇക്ക കൃത്യമായി പഠിക്കും. ഈ അറിവ്, ഫജീന ഇത്തയുടെ സവിശേഷമായ ഡിസൈന്‍ വൈഭവവുമായി ചേരുമ്പോള്‍, ഓരോ ആഭരണവും അതിന്റെ ഉടമയ്ക്ക് വേണ്ടി മാത്രം പ്രത്യേകം നിര്‍മ്മിച്ചതു പോലെയാകും.
‘നിങ്ങള്‍ ആരാണോ, ആ വ്യക്തിത്വം നിങ്ങളുടെ ആഭരണത്തിലും തിളങ്ങണം,’ എന്നതാണ് അവരുടെ നയം. ഒരു സാധാരണ കൂട്ടത്തില്‍ പോലും, കിയോറ ആഭരണങ്ങള്‍ അണിഞ്ഞ വ്യക്തിക്ക് വേറിട്ട് നില്‍ക്കാനും തങ്ങളുടേതായ ഒരു മുദ്ര പതിപ്പിക്കാനും സാധിക്കുന്നത് ഈ കസ്റ്റമൈസേഷന്‍ മൂലമാണ്. ഓരോരുത്തരുടെയും പ്രത്യേകതകളെ അതിന്റെ പൂര്‍ണ്ണതയില്‍ ഉള്‍ക്കൊണ്ട്, അവര്‍ക്കായി മാത്രം ഒരു അനന്യമായ തിളക്കം നല്‍കുന്നു – അതാണ് കിയോറയുടെ വിജയം.
കാലം കടന്നുപോയപ്പോള്‍ കിയോറ വളര്‍ന്നു. ഷോറൂം വലിയതാവുകയും, ഓര്‍ഡറുകള്‍ വരുകയും, ബ്രാന്‍ഡ് പടര്‍ന്നുപിടിക്കുകയും ചെയ്തു. പക്ഷേ ഇന്നും അവര്‍ തമ്മില്‍ അങ്ങേയറ്റം അതേ പോലെ തന്നെയാണ്. കരീം ഇക്ക ഇന്നും ഫജീന ഇത്തയുടെ ഡിസൈന്‍ നോക്കി ചിരിക്കും – ‘നിന്റെ മനസ്സിലുണ്ടായതല്ലേ ഇതിലും തിളങ്ങുന്നത്,” എന്ന് പറയും.
കിയോറ ഇപ്പോള്‍ ഒരു പേരല്ല – അതൊരു കഥയാണ്. രണ്ടു ഹൃദയങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ആഭരണങ്ങളുടെ ലോകം. ഓരോ മോതിരത്തിലും അവരുടെയൊരു ഓര്‍മ്മയുണ്ട്, ഓരോ പെന്‍ഡന്റിലും ഒരു സ്വപ്നം.
ഫജീന ഇത്തയും കരീം ഇക്കയും നമ്മെ പഠിപ്പിക്കുന്നു – സ്‌നേഹത്തോടെ തുടങ്ങുന്ന എന്തും വിജയമാകില്ലെന്നു പറഞ്ഞവര്‍ തെറ്റിച്ചു. കാരണം അവരുടേതായ ആഭരണങ്ങള്‍ പോലെ തന്നെ, അവരുടെ ബന്ധവും ശുദ്ധമായിരുന്നു – തിളക്കമുള്ളതും, ഉറച്ചതും, കാലം കടന്നാലും മങ്ങാത്തതും.
അവരുടെ പ്രണയവും ബിസിനസ്സും ഒരുപോലെ വിജയിച്ച ആ രഹസ്യം എന്തായിരിക്കും?











