LIMA WORLD LIBRARY

നാടക ആചാര്യന്‍ NN പിള്ളയെ ഓര്‍ക്കുമ്പോള്‍ – അഷ്റഫ് വി

പ്രശസ്ത..നാടകാചാര്യനും,അഭിനേതാവും,
സാഹിത്യകാരനും വാഗ്മി യുമായിരുന്ന മായ ഓംചേരി യണന്‍പിള്ള എന്ന NN പിള്ളയുടെ വിയോഗത്തിന്
നവംബര്‍ 14-ന് 30 വര്‍ഷം തികഞ്ഞു.

‘മറക്കണോ ഞാന്‍ എന്തൊക്കെ മറക്കണം..’
‘എന്റെ ലക്ഷ്മി ഈ വീടിന്റെ മഹാലക്ഷ്മി..’
‘എന്റെ കണ്‍മുന്നില്‍ പിടഞ്ഞു വീണ് മരിച്ചത് ഞാന്‍ മറക്കണോ..’

സിദ്ദിഖ് / ലാല്‍ എഴുതി സംവിധാനം ചെയ്ത ഗോഡ് ഫാദര്‍ സിനിമയിലെ ആ അഞ്ഞൂറാന്‍..
NN പിള്ള അനശ്വരമാക്കിയ ആ കഥാപാത്രം.. വര്‍ഷം എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ ആ കഥാപാത്രം ഇന്നും ഉണ്ട്.

1918 ഡിസംബര്‍ 23 ന് വൈക്കത്ത് ജനിച്ചു.
കേന്ദ്ര – കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു.
ഏറെ കവിതകള്‍ എഴുതിയ അദ്ദേഹം പിന്നീട് നാടകത്തിലേക്ക് തിരിയുകയായിരുന്നു. 1951ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി ഡല്‍ഹിയിലെത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചാരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ അധ്യാപകനായിരുന്നു.
രണ്ടാം ലോക മഹായുദ്ധ വേളയില്‍ സുഭാഷ്..ചന്ദ്രബോസിന്റെ INA യുടെ
പ്രചാരകനായി.
1952ല്‍ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. അക്കാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ നാടകങ്ങള്‍ രചിച്ചു. പ്രേതലോകം എന്ന നാടകത്തിന് 1966ല്‍ കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു.

1991ല്‍ ചലച്ചിത്രംഗത്തേക്ക് പ്രവേശിച്ചു.സിദ്ധിഖ്-ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
ചിത്രത്തിലെ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തനായി.തുടര്‍ന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. ചലച്ചിത്രതാരം, ഈ വര്‍ഷം ദേശീയ പുരസ്‌കാരം നേടിയ വിജയരാഘവന്‍ മകനാണ്.
‘വിശ്വ കേരള കലാ സമിതി’ യിലൂടെ
23 മുഴുനീള നാടകങ്ങള്‍, 40 ഏകാംഗ നാടകങ്ങള്‍, രണ്ട് നാടക പഠനങ്ങള്‍, ‘ഞാന്‍’ എന്ന ആത്മകഥ എന്നിവ പിള്ളയുടെ മികച്ച സൃഷ്ടികളാണ്. സാമൂഹിക രാഷ്ട്രീയ അനീതി, കാപട്യം, അഴിമതി എന്നിവയെ ചോദ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ നാടകങ്ങളില്‍ കപാലിക , ക്രോസ് ബെല്‍റ്റ് എന്നിവ അതേ പേരില്‍ സിനിമയാക്കപ്പെട്ടു. ഗറില്ല,പ്രേതലോകം , വിഷാവൃതം, ഈശ്വരന്‍ അറസ്റ്റില്‍, സുപ്രീം കോടതി , ഞാന്‍ സ്വര്‍ഗത്തില്‍ എന്നിവയാണ് മറ്റു നാടകങ്ങള്‍.
1995 നവംബര്‍ 14 ന്
77 ആം വയസ്സില്‍
നാടകാചാര്യന്‍ അരങ്ങൊഴിഞ്ഞു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px