നക്ഷത്രങ്ങളുടെ പ്രായം നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധങ്ങളായ സാങ്കേതിക വിദ്യകള്‍ ശാസ്ത്രജ്ഞന്മാര്‍വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തിയിട്ടാണ് പ്രപഞ്ചോല്പത്തിക്ക് കാരണമായി എന്ന് പറയപ്പെടുന്നബിഗ്ബാങ് സംഭവിച്ചത് 1382 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പാണ് എന്ന നിഗമനത്തില്‍ അവരെത്തിയത്.
ഒരു നൂറ്റാണ്ടിന് മുന്‍പ് മുതല്‍ നിലവിലുള്ള ഈ കാലഗണന തെറ്റായിരുന്നുവെന്ന് മുഖത്തു മുണ്ടിട്ടു കൊണ്ട്ഇപ്പോള്‍ ശാസ്തജ്ഞന്മാര്‍ സമ്മതിച്ചിരിക്കുന്നു. പ്രപഞ്ച പ്രായം കണക്ക് കൂട്ടി എടുത്ത അതേ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നോക്കിയപ്പോള്‍പ്രപഞ്ചത്തെക്കാള്‍ പ്രായമുള്ള ഒരു നക്ഷത്രത്തെ ഇപ്പോള്‍ കണ്ടെത്താനായതാണ് പ്രശ്‌നമായത്. നമ്മുടെ മില്‍ക്കിവേ നക്ഷത്ര രാശിയില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നതും ഭൂമിയില്‍ നിന്ന് 200 കോടി പ്രകാശ വര്‍ഷങ്ങള്‍അകലെ സ്ഥിതി ചെയ്യുന്നതുമായ ഒരു നക്ഷത്രമാണ് പ്രപഞ്ച പ്രായം 1382 കോടി കൊല്ലങ്ങള്‍ ആണെന്നുള്ളശാസ്ത്ര നിഗമനത്തെ ചുരുട്ടിക്കൂട്ടി എറിഞ്ഞു കളഞ്ഞത്..
മെതുസേല ( Methuselah ) എന്ന് ശാസ്ത്രജ്ഞന്മാര്‍ ചെല്ലപ്പേര് നല്‍കിയിട്ടുള്ളതും HD 140283 എന്ന സാങ്കേതിക സംജ്ഞയില്‍ അടയാളപ്പെടുത്തിയിട്ടുള്ളതുമായ ഈ നക്ഷത്രത്തിന്റെ പ്രായം1600 കോടി കൊല്ലങ്ങള്‍ ആണെന്ന് കണ്ടെത്തിയോടെ ശാസ്ത്ര ലോകം അക്ഷരാര്‍ത്ഥത്തില്‍ തന്നെഞെട്ടിത്തരിച്ചു പോയി. 1382 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പ് ബിഗ്ബാങ് സംഭവിക്കുമ്പോള്‍ ഈ നക്ഷത്രത്തിന്ഇരുന്നൂറു കോടിയിലധികം കൊല്ലങ്ങളുടെ പ്രായം ഉണ്ടായിരുന്നു എന്ന് സമ്മതിക്കേണ്ടി വരുമ്പോള്‍ ആധുനികശാസ്ത്രം ഇതുവരെ സ്ഥാപിച്ചെടുത്ത സിദ്ധാന്തങ്ങള്‍ തലകുത്തി താഴെ വീഴുക മാത്രമല്ലാ ബിഗ്ബാങ്തന്നെയായിരുന്നോ. പ്രപഞ്ചോല്പത്തിക്ക് കാരണമായത് എന്ന സംശയവും ഉടലെടുക്കുന്നു. പ്രപഞ്ചോല്പത്തിക്ക് കാരണമായ ബിഗ്ബാംഗിനും മുമ്പുള്ളതാണ് ഈ നക്ഷത്രം എന്ന് സ്ഥാപിക്കപ്പെട്ടാല്‍ബിഗ്ബാങ് മൂലമാണ് പ്രപഞ്ചം ഉണ്ടായത് എന്ന നിഗമനത്തിന് പ്രസക്തിയില്ലാതാവും എന്ന ചിന്തയോടെ വീണ്ടുംവീണ്ടും ഹരിച്ചും ഗുണിച്ചും നക്ഷത്രത്തിന്റെ പ്രായം കുറയ്ക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചുവെങ്കിലും എത്രശ്രമിച്ചിട്ടും അത് 1446 കോടി കൊല്ലത്തില്‍ നിന്ന് താഴോട്ട് വരുന്നില്ലത്രേ. സാധാരണയായി ഉണ്ടാവാറുള്ള സകല വ്യത്യാസങ്ങളും പ്രയോഗിച്ചു നോക്കിയിട്ടും നക്ഷത്ര പ്രായം കുറയുന്നില്ലഎന്ന് മനസ്സിലായതോടെ. ബിഗ്ബാംഗിന്റെ കാലഗണനയില്‍ തെറ്റ് പറ്റിയിട്ടുണ്ടാകാം എന്ന് ശാസ്ത്രലോകംആദ്യമായി സമ്മതിച്ചിരിക്കുകയാണിപ്പോള്‍.!
അതുകൊണ്ടൊക്കെ തന്നെയാവണം 1366 കോടി കൊല്ലങ്ങള്‍ക്കും 1526 കോടി കൊല്ലങ്ങള്‍ക്കും ഇടയിലുള്ളഒരു പഴക്കത്തിലാണ് ബിഗ്ബാങ് സംഭവിച്ചിട്ടുണ്ടാവുക എന്ന നിഗമനത്തില്‍ ചുമടിറക്കി ആശ്വസിക്കുകയാണ്ഇപ്പോള്‍ നമ്മുടെ ശാസ്ത്ര സത്തമന്മാര്‍ ഇതിനിടയില്‍ പത്തു കൊല്ലത്തിനകം സര്‍വ്വ ജീവ ജാലങ്ങളും നശിച്ച് ലോകം അവസാനിക്കും എന്നവിടുവായത്തരവുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്‌കറിയ. സ്വന്തംചാനലിലൂടെ ഷാജന്‍ സ്‌കറിയ നേരിട്ടും മറ്റൊരു അവതാരകന്‍ മുഖാന്തിരവും രണ്ട് തവണയാണ് മറുനാടന്‍ ഈവാര്‍ത്ത പുറത്ത് വിട്ടത്. വലിയ വായിലേ വര്‍ത്തമാനം പറയുമെങ്കിലും യാതൊരു ശാസ്ത്ര ബോധവും ഇല്ലാത്തഒരാളാണ് താനെന്നു തെളിയിക്കുന്നവയായിപ്പോയി അദ്ദേഹത്തിന്റെ നിഗമനങ്ങള്‍. സൂര്യനെ കേന്ദ്രീകരിച്ചാണ്പ്രപഞ്ചം ചലിക്കുന്നത് എന്നുപോലും തന്റെ ചാനലിലൂടെ വായ തുറക്കുന്ന അദ്ദേഹം ഒന്നുകില്‍ വസ്തുതകള്‍മനസ്സിരുത്തി പഠിക്കണം – അല്ലെങ്കില്‍ മിണ്ടാതിരിക്കണം.
2026 ല്‍ പത്ത് ലക്ഷം മനുഷ്യര്‍ ഉള്‍ക്കൊള്ളിന്ന ഒരു കോളനി ചൊവ്വയില്‍ സ്ഥാപിക്കുമെന്ന് പറയുന്ന ഇലോണ്‍മസ്‌ക്കാണ് ( സ്വന്തം ബിസിനസ്സിന്റെ ഭാഗമായിട്ടാവാം ) പത്ത് വര്‍ഷത്തിനകം ലോകാവസാനം സംഭവിക്കുമെന്ന്പറയുന്ന മറ്റൊരാള്‍. സൂര്യന്‍ വല്ലാതെ വളരുകയാണെന്നും ആ വളര്‍ച്ച മൂലം ഉണ്ടാവുന്ന അമിതമായ ചൂടില്‍ഭൂമിയിലെ ജീവവ്യവസ്ഥ അവസാനിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശ വാദം. ( സൂര്യനില്‍ ഉണ്ടാവുന്നസൗരക്കാറ്റ് എന്ന പ്രതിഭാസം സൂര്യന്‍ ഉണ്ടായ കാലം മുതല്‍ നിലവില്‍ ഉള്ളതാണെന്നും അതിനൊക്കെഇടയിലൂടെയാണ് ഇതുവരെ ഭൂമിയില്‍ ജീവന്‍ നില നിന്നതെന്നും മനസ്സിലാക്കിയാല്‍ തീരാവുന്ന ആശങ്കയെഇതിലുള്ളു എന്ന് അദ്ദേഹം മനസ്സിലാക്കണം. ( ആധുനിക ദൂരദര്‍ശിനികള്‍ വികസിപ്പിച്ചെടുക്കപ്പെടുന്നതിനുമുന്‍പുള്ള പഴയ കാലങ്ങളില്‍ പ്രപഞ്ച ചലനങ്ങള്‍ ഒപ്പിയെടുക്കാന്‍ ഇന്നത്തെപ്പോലെ മനുഷ്യന് സാധിച്ചിരുന്നില്ലഎന്നതാവാം അതാതു കാലങ്ങളില്‍ ഇവയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയത് എന്ന് ചിന്തിച്ചാല്‍മനസ്സിലാക്കാവുന്നതേയുള്ളൂ? )
ചൊവ്വായ്ക്കും വ്യാഴത്തിനും ഇടയിലുള്ള അസ്ട്രോയിഡ് മേഖലയില്‍ നിന്ന് വഴിതെറ്റി വരുന്ന പാറക്കഷണങ്ങള്‍ഭൂമിയെ ഇടിച്ചു തകര്‍ത്ത് കളയും എന്നതാണ് കാലങ്ങളായി മനുഷ്യരാശിയെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റ്ശാസ്ത്രീയ ഓലപ്പാമ്പുകള്‍. അഥവാ വഴിതെറ്റി കുറെയെണ്ണം വന്നാല്‍പ്പോലും അതിതീവ്രമായ ഗ്രാവിറ്റിയില്‍അവയെ വലിച്ചു മാറ്റി ദൂരേക്കെറിയുവാനായി വാതകഭീമന്‍ വ്യാഴത്തെ ഇടയില്‍ നിര്‍ത്തിയിട്ടുണ്ട് എന്നതുംശാസ്ത്രം തന്നെ സമ്മതിക്കുന്നുണ്ട്. ഇനി വ്യാഴത്തെയും വെട്ടിച്ചു കൊണ്ട് ചിലതു വന്നുവെന്നു തന്നെ ഇരിക്കട്ടെ- അഞ്ചു മൈല്‍ വിസ്തീര്‍ണ്ണമുള്ള ഒരു മൈതാനത്ത് ഒരു നിശ്ചിത വേഗതയില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒരുപയറ് മണിയില്‍ പരമാവധി ഒരു കടുകിനോളമോ അതിലും താഴെയുള്ളതോ ആയ ഒരു പൊടി ഈമൈതാനത്തിനും പുറത്തു നിന്ന് വന്ന് കൃത്യമായി ഇടിച്ചു കയറിയാല്‍ – അത്രയ്ക്കുള്ള സാധ്യതയേയുള്ളുഉല്‍ക്കാ പതനങ്ങള്‍ക്ക് !( എന്നിട്ടും ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിനോസറുകള്‍ക്കു പോലും വര്‍ഗ്ഗനാശംവരുത്തിയ ഒരു ഉല്‍ക്കാ പതനം നമ്മുടെ ഫ്‌ളോറിഡയുടെ അക്കരെയുള്ള മെക്‌സിക്കോയിലെ യത്തിക്കാന്‍താഴ്വരയില്‍ സംഭവിച്ചു എന്ന് ശാസ്ത്രം പറയുന്നുണ്ട്. )
സമീപ കാല ചര്‍ച്ചകളിലൂടെ ഏറെ പേടിപ്പെടുത്തിയ ഒന്നായിരുന്നു നമ്മുടെ സൗരയൂഥ മേഖലയില്‍ പ്രവേശിച്ച 31/ ATLAS Comet എന്ന ഭീമാകാരന്‍. വിചിത്രമായ അതിന്റെ നീണ്ടുകൂര്‍ത്ത ആകൃതിയും അസ്സാമാന്യമായ അത്ഭുതവേഗതയും ചൂണ്ടിക്കാട്ടി അന്യഗ്രഹ ജീവികള്‍ മനുഷ്യര്‍ക്കെതിരെ അയച്ചതാവും ഇതെന്നായിരുന്നു ആദ്യഭയപ്പെടുത്തല്‍. പിന്നെപ്പിന്നെ അതും അത്യത്ഭുതകരമായ പ്രപഞ്ച മഹാസാഗര തീരത്തെ മറ്റൊരുമണല്‍ത്തരിയായി അപാരമായ അകലങ്ങളില്‍ എവിടെയോ മറഞ്ഞു.!
പ്രാപഞ്ചികമായ ഏതോ ചലന സംവിധാനത്തിന്റെ അനിവാര്യ സാഹചര്യങ്ങളില്‍ ഭൂമിയുള്‍പ്പടെയുള്ള പ്രപഞ്ചഭാഗങ്ങളില്‍ എവിടെയും സംഭവിക്കാവുന്ന താള ഭ്രംശങ്ങള്‍ക്ക് ഈ കുഞ്ഞു മനുഷ്യന്റെ കയ്യില്‍ യാതൊരുപരിഹാര സൂത്രസവുമില്ല എന്ന് നാം മനസ്സിലാക്കണം. നമ്മുടെ സൗരയൂഥ മേഖലയില്‍ പ്രവേശിക്കുന്നഅസ്ട്രോയിഡുകളെ കണ്ടെത്താനും ആവശ്യമെങ്കില്‍ തടയുവാനും നാസ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്എന്ന് കേള്‍ക്കുന്നുണ്ടെങ്കിലും വെറും സാമാന്യ ബുദ്ധി കൊണ്ട് മാത്രം ചിന്തിച്ചാല്‍ മതി അതൊരു കടലാസ്സ് പുലിമാത്രമാണെന്ന് മനസ്സിലാക്കുവാന്‍ ?
പ്രപഞ്ചം ഒരു ദൈവീക സംവിധാനമാണ്. എന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍സംജാതമാവുന്നത് ഇങ്ങനെയാണ്. അനന്തവും അജ്ഞാതവും അഗമ്യവും അവര്‍ണ്ണനീയവും അനിഷേധ്യവുമായഅതിന്റെ ആത്മ ഭാവമായി ദൈവം ഉണ്ടായിരുന്നു, ഉണ്ട്, ഇനി ഉണ്ടായിരിക്കുകയും ചെയ്യും.. മഹാ സമുദ്രതീരത്തെ ഒരു മണല്‍ത്തരി മാത്രമായ ഭൂമിയിലെ ഈ മനുഷ്യ ധൂളികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ഒരുപവ്വര്‍ സോഴ്‌സിലാണ് അതിന്റെ അസ്തിത്വം എന്നിരിക്കെ പത്ത് കൊല്ലത്തിനകം ഇത് അവസാനിച്ചു പോകുംഎന്ന വിടുവായത്തരം എഴുന്നള്ളിക്കാന്‍ പമ്പര വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് എനിക്ക്‌തോന്നുന്നു.
. മഹാ യുദ്ധങ്ങള്‍ മനുഷ്യനെ കൊന്നു തള്ളിയ ചരിത്രമുള്ള ഭൂമിയില്‍ ഇനിയൊരു മഹായുദ്ധമുണ്ടാവാതെനോക്കേണ്ടത് മനുഷ്യ കുലത്തിന്റെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്. അധികാരത്തിന്റെ അത്യുന്നതപീഠങ്ങളില്‍ അവരോധിക്കപ്പെടുന്ന മനുഷ്യര്‍ അടിച്ചമര്‍ത്തലിന്റെ ആഗോള നയങ്ങളില്‍ നിന്ന് പിന്മാറുകയുംകാലത്തിനും ദേശത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും അതീതമായി അപരന്‍ എന്ന അയല്‍ക്കാരനെ കരുതുന്നതിനുള്ള അടവ് നയങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. ആകാശത്തു നിന്ന് ഉല്‍ക്ക വന്നിടിച്ചു ഭൂമിനശിക്കുന്നതിനേക്കാള്‍ എത്രയോ വലിയ ചാന്‍സാണ് ആഗോള ആയുധപ്പുരകളില്‍ നിന്ന് അലറിപ്പാഞ്ഞു വരുന്നആണവത്തലപ്പുകളുള്ള ഭൂഖണ്ഡാന്തര വാണങ്ങളില്‍ നിന്നുള്ള സര്‍വ്വനാശ സാധ്യതയുടെ ഭീഷണികള്‍ ?
മാനവ പുരോഗതിയുടെ മഹാ സോപാനങ്ങളില്‍ നിന്ന് മനുഷ്യന്‍ ഏറ്റു വാങ്ങാനിരിക്കുന്ന പട്ടും വളയും എന്നത്അത്യതിശയമരമായി ജീവന്‍ ഉരുത്തിരിഞ്ഞു നില നില്‍ക്കുകയും മാനത്തെ മഴവില്ലായും മണ്ണിലെ പുല്ലില്‍വിരിയുന്ന വര്‍ണ്ണ പുഷ്പമായും മനുഷ്യ മനസ്സുകളില്‍ സ്വപ്നങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ഈ ഭൂമി ചുട്ടുകരിച്ച ഒരുപിടി ആണവച്ചാരമാണെങ്കില്‍ മനുഷ്യ വര്‍ഗ്ഗമേ, ലജ്ജിക്കുക, ലജ്ജാപൂര്‍വം ലജ്ജിക്കുക ?
വാല്‍കഷ്ണം : ഭൂമിയിലെ ചൂട് കൂടുന്നുവെന്ന് ആശങ്കപ്പെടുന്ന ബഹുമാന്യനായ എലോണ്‍ മസ്‌ക്കിനെമനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.. അങ്ങയുടെ സ്വാധീനവും ധനവും ഉപയോഗപ്പെടുത്തി മനുഷ്യസ്‌നേഹികളുടെ സഹകരണത്തോടെ ഭൂമിയിലെ സകല തരിശുകളിലും മരങ്ങളും ചെടികളും നട്ടുവളര്‍ത്തിപച്ചപ്പിന്റെ ഒരു പരവതാനി തീര്‍ക്കൂ. ഇതിലൂടെ പത്ത് വര്‍ഷം കൊണ്ട് തന്നെ അങ്ങ് ഭയപ്പെടുന്ന അവസാനംഎന്നത് ഒഴിവാക്കപ്പെടുന്നതിനൊപ്പം അവിടെ പുതിയൊരു ആരംഭത്തിന്റെ ഭൂപാള രാഗംപുറപ്പെടുവിക്കാവുന്നതേയുള്ളു. . ആശംസകള്‍.









