മംഗല്യം തന്തുനാനേനാ മമ ജീവന ഹേതുന..
കതിര്‍ മണ്ഡപത്തില്‍ താലി കെട്ടിനു ശേഷം
വരന്റെ കയ്യില്‍ വധുവിനെ പിടിച്ചേല്‍ പ്പിക്കുന്ന ചടങ്ങാണിതു…
സാധാരണ ഗതിയില്‍ വധുവിന്റെ അച്ഛനാണ് ഈ കര്‍മ്മം ചെയ്യുന്നതു..
ഇതാ എന്റെ മകളെ നിന്റെ കയ്യിലേല്‍
പ്പിക്കുന്നു
അവളെ സുരക്ഷിതയായി ജീവിത കാലം
മുഴുവന്‍ സംരക്ഷിച്ചു കൊള്‍ക
അവളെയും അവളില്‍ നിനക്കുണ്ടാ കുന്ന കുഞ്ഞുങ്ങളെയും പരിപാലിച്ചു കൊള്‍ക
എന്നൊക്കെയുള്ള അര്‍ത്ഥമാണ്
ആ കൈ ചേര്‍ത്തു വെക്കലിനു പിന്നിലു ള്ളത്…
ഇന്ന് എത്ര പേര്‍ അതു കൃത്യമായി പാലിക്കുന്നുണ്ട് എന്നറിയില്ല…
ചില സാഹചര്യങ്ങളില്‍ അമ്മാവനോ സഹോദരനോ
ഈ ചടങ്ങ് ഏറ്റെടുക്കാറുണ്ട്…
അതു വരെയുള്ള ജീവിതം വിട്ട് പുതിയ ഒന്നിലേക്കുള്ള കാല്‍വെയ്പ്പാണിത്…
പുതിയ സ്വപ്നങ്ങളും പുത്തന്‍ പ്രതീക്ഷ കളുമായി
പുത്തനൊരു ലോകം അവര്‍ക്കു മുന്നില്‍ തുറക്കപ്പെടുന്നു…
മധുവിധു കാലത്തിന്റെ മാസ്മരികത യില്‍
എല്ലാം മറന്ന് ഒന്നായ്ത്തീരുന്ന മായ ക്കാലം…
വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെ ത്തിയ രണ്ടു പേര്‍
സ്വന്തം ഇഷ്ടങ്ങളെല്ലാം ത്യജിച്ച്
പരസ്പരം വിട്ടു വീഴ്ച്ചകള്‍ക്കു തയ്യാറാ വുന്ന സുന്ദരകാലം…
അത്തരമൊരു കാലം ജീവിതത്തില്‍
പിന്നീടൊരിക്കലും ഉണ്ടാവണമെന്നില്ല..
എന്നിരുന്നാലും ആ വിവാഹ സുദിനവും
അന്നത്തെ ചടങ്ങുകളും
വരും ദിനങ്ങളിലെ അനുബന്ധ ജീവി തവും ഒക്കെ
ഒരിക്കലും മറക്കാന്‍ കഴിയാതെ വിധം
ഓരോരുത്തരും മനസ്സിന്റെ മണിച്ചെ പ്പില്‍
ഭദ്രമായങ്ങനെ സൂക്ഷിച്ചു വെക്കും..
ഈ ചിത്രം നമ്മെ അക്കാലത്തേക്കൊ ക്കെ
കൈ പിടിച്ചു നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല..











