അമ്പമ്പോ കുഞ്ഞു വാവച്ചീടെ നില്‍പ്പും നോട്ടോമൊക്കെ
എന്തൊരു സ്‌റ്റൈലാണപ്പോ
വീട്ടിലാരോ വിരുന്നു വന്നിട്ടുണ്ടെന്നു
തോന്നുന്നു..
അതാണ് വാവ ഈ പോസുകളൊക്കെ കാണിക്കുന്നെ…
അല്ലെങ്കിലും പൊതുവെ കൊച്ചു
പിള്ളേര്‍ അങ്ങനെയാണല്ലോ..
പുറത്തു നിന്നാരെങ്കിലുമൊക്കെ വന്നു ചേര്‍ന്നാല്‍,
അവരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍
തങ്ങളാല്‍ കഴിയും വിധം എന്തെങ്കിലുമൊക്കെ കുസൃതികള്‍ ഒപ്പിച്ചു കൊണ്ടേയിരിക്കും …
ഈ സോഫയില്‍ നിന്നു അടുത്തതി
ലേക്കും
അവിടുന്നിങ്ങോട്ടു മേശമേലേക്കും
എടുത്തു ചാടുക, കലപില കൂട്ടുക,
മുതിര്‍ന്നവര്‍ സംസാരിക്കേ അതിലു മുച്ചത്തില്‍ ഒച്ചയിടുക..
അങ്ങനെ വികൃതികള്‍ ഒരുപാടു കാട്ടുമവര്‍…
ഇവിടെ വിരുന്നുകാരോട് വാവേടെ കാര്യമെന്തോ
അമ്മ പറയുകയാണെന്നു തോന്നു ന്നുണ്ടു…
കുറുമ്പത്തിപ്പെണ്ണിന്റെ കള്ളച്ചിരി കണ്ടാല്‍ അതു മനസ്സിലാവും…
ഇപ്പുറത്തും ആരോ നില്‍പ്പുണ്ടാവാം..
അതു കൊണ്ടാണ് ‘ അമ്മയതൊക്കെ വെറുതെ പറയുന്നതാ,
ഞാനിതൊന്നും അറിഞ്ഞതേയില്ലേ പുന്നാരപ്പൂങ്കുയിലേ ‘
എന്ന മട്ടില്‍ ഒരു കണ്ണിറുക്കി പുഞ്ചിരി ക്കുന്നതു….
നല്ല കുറുമ്പത്തിയാണെന്നു ആ നില്‍പ്പും നോട്ടവും കണ്ടാല്‍ മനസ്സിലാക്കാമ
ല്ലോ …
ആ നില്‍പ്പിന്റെ ചേലൊന്നു കാണേണ്ട തു തന്നെ …
സിനിമയില്‍ മോഹന്‍ലാലൊക്കെ നില്‍ക്കുന്ന പോലെ
ഒരു കാല്‍ മടക്കിക്കുത്തി അതിനു മേല്‍ വലതു കൈ വെച്ച്
ഇദാ എന്റെ ഫോട്ടോ വേണ്ടവര്‍
എടുത്തു കൊള്ളൂ എന്ന മട്ടില്‍
കുസൃതിച്ചിരിയുമായ് നില്‍ക്കുന്ന
കാണ്‍ കേ…
നമ്മുടെ ഉള്ളിലും വാത്സല്യത്തോടൊപ്പം
ഒരു പൊട്ടിച്ചിരിയും ഉയരുന്നുണ്ടല്ലേ …









