182 മീറ്റര്‍ ഉയരത്തില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു്ള്ളിലെ ജലാശയത്തിന് നടുവിലുള്ള സാധു ബേട്ട് ദ്വീപിലാണ് വിവാദങ്ങള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങിയ ഗുജറാത്തിലെ പട്ടേല്‍ ഈ പ്രതിമ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണക്കായി പണിത ഈ പ്രതിമ അമേരിക്കയുടെ statue of liberty യുടെ രണ്ടിരട്ടി വലിപ്പമുള്ളതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ആരംഭഘട്ടത്തില്‍ തന്നെ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് നിത്യേന സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്. ഒരു 12 മണി ആകുമ്പോള്‍ തന്നെ ടിക്കറ്റ് തീര്‍ന്നു പോകുന്നു.
ഇതിനുള്ളില്‍ അത്ഭുദ ങ്ങളുടെ ഒരു കലവറയാണ്. മ്യുസിയം സ്മാരക ഉദ്യാനം, കണ്‍വെന്‍ഷന്‍ സെന്റര്‍, പട്ടേലിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേസര്‍ ഷോ, 500 അടി ഉയരത്തില്‍ നിന്നും പട്ടേല്‍ പ്രതിമ കാണാനുള്ള സൗകര്യം തുടങ്ങിയവയാണ്.
കൂടാതെ വാലി ഓഫ് ഫ്‌ലവര്‍ ഷോ ബോട്ടിംഗ്, ട്രക്കിംഗ് . ഷോപ്പിംഗ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
കേവാഡിയ എന്ന സ്ഥലത്ത് നിന്ന് സൗജന്യമായി സന്ദര്‍ശകരെ വാഹനങ്ങളില്‍ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിക്കും. ഇതിനായി നിരവധി ബസ്, കാര്‍, ഓട്ടോ, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ ട്രിപ്പ് അടിക്കുന്നു.
മോദി സര്‍ക്കാരിന്റെ ഈ മെഗാ ടൂറിസം പ്രോജക്ടിനെ നിശിതമായി വിമര്‍ശിച്ചവര്‍ ഇപ്പോള്‍ നിശബ്ദരാണ്. കാരണം ഓരോ വര്‍ഷവും റെക്കോര്‍ഡ് വരുമാനം ആണ് ഈ പ്രതിമയില്‍ നിന്ന് ലഭിക്കുന്നത്.
പിരമിഡുകളുടെ പേരില്‍ ഈജിപ്തിനെയും പിസാ ഗോപുരത്തിന്റെ പേരില്‍ ഇറ്റലി അറിയപ്പെടുന്നതുപോലെയും ഭാരതത്തിന്റെ മേല്‍വിലാസമായി താജ് മഹലിനൊപ്പം പട്ടേല്‍ പ്രതിമയും കൂടിയാവട്ടെ എന്നായിരിക്കുമോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചിന്തിച്ചിരിക്കുക!
ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേലിന്റെ 143 -ാം ജന്മദിനമായ ഒക്ടോബര്‍ 31 ( 2018) നാണ് ഈ പ്രതിമ നാടിന് സമര്‍പ്പിച്ചത്. ഇന്ത്യയുടെ ഏകീകരണത്തില്‍ പട്ടേലിന്റെ സംഭാവനകളെ അനുസ്മരിക്കുക എന്നതിലുപരി ഈ പ്രതിമ രാജ്യത്തിന്റെ ഐക്യത്തെയും ദേശസ്‌നേഹത്തെയും പ്രതിനിധീകരിക്കുന്നു
സര്‍ദാര്‍ പട്ടേല്‍ എന്ന ആദ്യ ആഭ്യന്തര മന്ത്രിക്ക് ഒരു സ്മാരകം എന്നതിലുപരി ആ പ്രതിമ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വികസനവും അതുവഴി ലഭിക്കുന്ന വലിയൊരു വരുമാനവും കാണാതെ പോകരുത്.
എന്തായാലും ടൂറിസം രംഗത്ത് ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ ഇറങ്ങിയ ഭാരതത്തിന്റെ വലിയൊരു ചുവടുവയ്പാണ് ഏക്താ നഗറിലെ പട്ടേല്‍ പ്രതിമ എന്ന് നിസംശയം പറയാം. പട്ടേലിന്റെ 150-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ഒരിക്കല്‍ കൂടി സ്മരിക്കാം.
എന്തായാലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയില്‍ ആണെന്നുള്ളത് രാജ്യത്തിന് അഭിമാനം ആണ്.











