തക്കാളിക്ക പോഷക സമൃദ്ധമാകയാല്‍ അവയ്ക്ക് അനവധി രോഗങ്ങളെ അകറ്റാനാവുന്നു. കാന്‍സറിനെ അഥവ അര്‍ബുദത്തെ ഒരു വാര്‍ദ്ധക്യകാല രോഗമായിട്ടാണ് കരുതുന്നതെങ്കിലും ഏതുകാലത്തും പിടിപെടാവുന്നതാണ്.
ഒരു സാധാരണ കുടുംബത്തിന് താങ്ങാനാവുന്നതിലും പുറത്താണ് കാന്‍സര്‍ ചികിത്സാ ചെലവ്. അതിനാല്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നന്ന്.
പഴുത്ത തക്കാളിയ്ക്ക അഥവ തക്കാളിപ്പഴം അര്‍ബുദ രോഗങ്ങളുടെ ഒരു പൊതു ശത്രുവാണ്. പഴുത്ത തക്കാളിയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ലൈകൊപിന്‍ (lycopene) എന്ന തന്മാത്രയാണ് ക്യാന്‍സറിനെ പ്രധാനമായും ആമാശ ക്യാന്‍സറിനെ തടയുന്നത്.
തക്കാളിപ്പഴത്തിന്റെ നിറത്തിന് കാരണമായ ലൈകൊപിന്‍ വര്‍ണ്ണകം ശക്തനായ ഒരു ആന്റി ഓക്‌സിഡന്റാണ് (antioxidant). ലൈകൊപിന്‍ ഘടകത്തിന് കാന്‍സറിനെ തടയുക മാത്രമല്ല മറ്റനവധി ഗുണങ്ങള്‍ കൂടിയുണ്ട്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മത്തിന്റെ ആരോഗ്യം കാക്കുന്നതില്‍ ഇതിന് പ്രധാന പങ്കുണ്ട്. പ്രായം മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന നിറം മാറ്റം, ചുളിവുകള്‍, ഒക്കെയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
വലിയ രീതിയില്‍ മുഖക്കുരു മൂലമുള്ള ബുദ്ധിമുട്ടിന് ഇത് പരിഹാരമാണ്. മാത്രമല്ല വെയില്‍ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന തകരാറുകളും ഇത് ലഘൂകരിക്കുന്നു. ചുരുക്കത്തില്‍ യൗവന കാന്തി നില നിര്‍ത്താന്‍ തക്കാളിയ്ക്ക സഹായിക്കുന്നു എന്നര്‍ത്ഥം.
കാഴ്ചയെ മെച്ചപ്പെടുത്തുക മാത്രമല്ല കണ്ണുകളില്‍ തിമിരമുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു. ചര്‍മ്മത്തിന്റെയും കണ്ണിന്റെയും ആരോഗ്യം കാക്കുന്നു എന്നു വച്ച് തക്കാളിപ്പഴം അരച്ച് ചര്‍മ്മത്തില്‍ പുരട്ടിയതു കൊണ്ടോ തക്കാളിപ്പഴം മുറിച്ച് കണ്‍ പോളകള്‍ക്ക് മുകളില്‍ വച്ച് കണ്ണടച്ചു പിടിച്ച് ബ്യൂട്ടി പാര്‍ലറിനുള്ളില്‍ ഇരുന്നുറങ്ങിയതു കൊണ്ടോ യാതൊരു ഗുണവും ഉണ്ടാവാന്‍ പോകുന്നില്ല.
ലൈകൊപിന്‍ ലഭ്യമാവാന്‍ തക്കാളിപ്പഴം പാകം ചെയ്ത് കഴിക്കുക തന്നെ വേണം. കാന്‍സര്‍, കാഴ്ച, ചര്‍മ്മസൗന്ദര്യം എന്നിങ്ങനെ തക്കാളിയുടെ ഗുണശേഷങ്ങള്‍ ഏറെയുണ്ട് പറയാന്‍. തല്‍ക്കാലം തക്കാളി ഭക്ഷണം കഴിക്കാന്‍ മറക്കാതിരിക്കുക, വിശേഷിച്ചും വൃദ്ധ ജനങ്ങള്‍.









