നാമൊക്കെ നിരവധി സംഘടനകളിലും സഭാ കൂട്ടായ്മകളിലും കുടുംബ കൂട്ടായ്മകളിലും സൗഹൃദ വലയങ്ങളിലുമൊക്കെ പ്പെട്ടവരായിരിക്കും. ഇവിടെയൊക്കെ നമുക്ക് സൃഷ്ടിപരമായ ഒരു കൂട്ടായ്മ നല്കാന്‍ കഴിയുന്നുണ്ടോ?
സൃഷ്ടിപരമായ ഒരു കൂട്ടായ്മ നല്കാന്‍ കഴിയുന്നില്ലെങ്കില്‍ അതൊക്കെ ഒരു ലിമിറ്റഡ് കമ്പനി മാത്രമായിരിക്കും. ക്ഷീണിതരെ ഉജ്ജീവിപ്പിക്കാനും അവര്‍ക്ക് ഉന്മേഷം പകരാനും നമുക്ക് കഴിയണം.
അന്യോന്യം കരുതാനും ഭാരങ്ങള്‍ പങ്കുവയ്ക്കാനും ഒരുമിച്ചു വളരാനും കൂട്ടായ്മയുടെ സുശക്തമായ ആത്മീയ ബന്ധം സഹായിക്കുന്നില്ലെങ്കില്‍ നമ്മുടെ സംഘടനാ- സൗഹൃദ കൂട്ടായ്മകള്‍ക്ക് ഒരര്‍ഥവുമുണ്ടാകില്ല. സൃഷ്ടിപരമായ കൂട്ടായ്മയിലൂടെ മാത്രമേ നമുക്ക് നിലനില്‍ക്കാന്‍ കഴിയൂ.









