LIMA WORLD LIBRARY

ഇതാരാണപ്പോ – ശ്രീകല മോഹന്‍ദാസ് (Sreekala Nohan Das)

അപ്പപ്പോ.. ഇതാരാണപ്പോ …
കുഞ്ഞു രാജാപ്പാര്‍ട്ടോ അതോ രാജ കുമാരനോ ??
കണ്ടിട്ട് ഒരു തറവാട്ടു കാരണവരുടെ
ലുക്കുണ്ട് ഈ കക്കു കാര്‍ന്നോര്‍ക്ക്. ????
നല്ല പള പളാ മിന്നുന്ന പട്ടു കുപ്പായവും
വീതിക്കരയുള്ള കസവു മുണ്ടും..
മാത്രമോ തോളത്തു കസവു വേഷ്ടിയും
എല്ലാം കൂടി നല്ല തലയെടുപ്പുണ്ടു കേട്ടോ..
കുഞ്ഞന്റെ മുഖത്തെ ചെറു പുഞ്ചിരി
കണ്ടിട്ടു
ഇനിക്കും നല്ലോണം ചിരി വരുന്നുണ്ടേ…
ഇത്തിരിക്കുഞ്ഞനാണെങ്കിലും അവ ന്റെ ഭാവമൊക്കെ
ഒന്നു കാണേണ്ടതു തന്നെയാണേ..
അവന്റെയാ കളി വണ്ടിയിലുള്ള ഇരിപ്പു
കണ്ടാല്‍
ഏതാണ്ട് ബെന്‍സ് ഏ ക്ലാസില്‍ ഇരിക്കു മ്പോലൊരു പത്രാസു തന്നാണു …??
കുഞ്ഞനാണെങ്കിലും പവറു കാട്ടാ നൊക്കെ അവനുമറിയാം…
അപ്പുറത്തുന്നാരോ നോക്കുന്നുണ്ടെന്നു
അവന്റെ നോട്ടത്തില്‍ നിന്നു മനസ്സിലാ ക്കാം.
അതവന്റെ ഉമ്മയോ ഉപ്പയോ അല്ല
ഉപ്പുപ്പയോ ഉമ്മുമ്മയോ ആയിരിക്കും..
കാരണം അവരല്ലേ അവനെ പുന്നാ രിക്കുന്നതു…
കുറുമ്പു കാട്ടുമ്പോള്‍ അവന്റെ ഉമ്മച്ചി
ദേഷ്യപ്പെടും..
അതു കേട്ടു സങ്കടം വന്നിട്ടു ചുണ്ടുളു ക്കി കരയാന്‍ തുടങ്ങുമ്പോ
ഉമ്മുമ്മ വന്നു വാരിയെടുത്തു കുഞ്ഞു കവിളത്തു
തുരു തുരാ ചക്കര മുത്തം കൊടുക്കു മല്ലോ..
ഉപ്പുപ്പയാട്ടെ അവനെയെടുത്തു പുറത്തു
കൊണ്ടോയി
കാഴ്ചകളൊക്കെ കാട്ടിക്കൊടുക്കും…
അല്ലെങ്കിലും മുതിര്‍ന്നവര്‍ക്കു കുഞ്ഞു
മക്കളോടൊരു
പ്രത്യേക സ്നേഹം ഉണ്ടാകുമല്ലോ…
ഈ കുഞ്ഞുട്ടനെ കണ്ടിട്ടു അവനെ വാരിയെടുത്തൊരു മുത്തം കൊടുക്കു വാന്‍
എന്റെ കരളും തുടിക്കുന്നുണ്ടേ…. ??

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px