ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിലെ
ഒരു ദരിദ്രകുടുംബത്തിന്റെ ദയനീയ ചിത്രമാണിതു…
ആഞ്ഞൊന്നു തള്ളിയാല്‍ നിലം പോത്തുന്ന ബലമില്ലാത്ത ചുമരുകള്‍…
ദ്രവിച്ചു നുറുങ്ങിയ പനയോല കൊണ്ടുള്ള മേല്‍ക്കൂര..
മഴ പെയ്യുമ്പോള്‍ അകത്തേക്കു വെള്ളമടിച്ചു കയറാതിരിക്കുവാന്‍
ഓലക്കടിയില്‍ കീറിയ പ്ലാസ്റ്റിക് ഷീറ്റിന്റെ കഷ്ണം തിരുകി വെച്ചിട്ടുണ്ടു..
വാതിലെന്നു പറയുവാന്‍ ഒന്നുമില്ല..
ആ വീടിനകത്തു ഭാര്യയും ഭര്‍ത്താവും ഒരു കുഞ്ഞു മകനും അടങ്ങുന്ന
ഒരു ചെറിയ കുടുംബം കഴിഞ്ഞു കൂടു ന്നുണ്ടു…
വാതില്‍പ്പടിയില്‍ ഇരിക്കുന്ന ഭര്‍ത്താവിന്റെ മടിയില്‍ ചാരി നില്‍ക്കുന്ന മകനെ
അയാള്‍ വാത്സല്യപൂര്‍വ്വം ചേര്‍ത്തു പിടിച്ചിരിക്കുന്നു…
അടുത്തിരിക്കുന്ന പ്രിയതമ അയാളോടെന്തോ
സ്‌നേഹപൂര്‍വ്വം പറയുകയാണെന്നു
അവരുടെ മുഖഭാവം കണ്ടിട്ടു തോന്നുന്നുണ്ടു..
അവര്‍ ഇരിക്കുന്നിടം തന്നെയാണവ
രുടെ അടുക്കളയും..
ഒരരികത്തു അടുപ്പു കല്ലു കൂട്ടിയിരിക്കുന്ന കാണാം..
മുമ്പിലിരിക്കുന്ന പാത്രത്തില്‍ ചപ്പാത്തിയുണ്ടാക്കുവാനുള്ള
ഗോതമ്പ് കുഴക്കുകയാണെന്നു തോന്നുന്നുണ്ടു…
ഭര്‍ത്താവിന്റെ മുഖത്തു അല്പം ഗൗരവമുണ്ടു…
അയാള്‍ ചിന്താധീനനാണെന്നു തോന്നുന്നു…
എന്തോ കുടുംബ വിഷയമാണവര്‍ ചര്‍ച്ച ചെയ്യുന്നതു..
അവരില്‍ രണ്ടിലൊരാളുടെ പിതാവും സഹോദരനുമാവാം
അടുത്തു തന്നെ മതിലും ചാരി ഇരിക്കുന്നതു..
വളരെ പരിതാപകരമായ ഒരന്തരീക്ഷ
ത്തിലാണവര്‍ കഴിയുന്നതെങ്കിലും
സ്‌നേഹത്താല്‍ അങ്ങേയറ്റം ബന്ധിതമാണാ കുടുംബം
എന്നു അവരുടെയാ ഇരിപ്പില്‍ നിന്നു നമുക്കു മനസ്സിലാവുന്നുണ്ടു …











