കാലടി: സുല്‍ത്താന്‍ ബത്തേരി പി.സി അഹമ്മദ് ഹാജി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന 48-ാമത് കേരള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കിലോ സബ്ജൂനിയര്‍ റൈറ്റ് ഹാന്‍ഡ്, ലെഫ്റ്റ് ഹാന്‍ഡ് വിഭാഗങ്ങളില്‍
ആരോണ്‍ എഡിന് ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി.
താന്നിപ്പുഴ അനിത വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോണ്‍ .
ജില്ലാതലത്തില്‍ നടന്ന പഞ്ചഗുസ്തി മത്സരത്തിലും ആരോണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഐ.സി.എസ്.സി സംസ്ഥാന തല സ്‌ക്കൂള്‍മീറ്റില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
നീലീശ്വരം കാളാം പറമ്പില്‍ എഡിന്‍ – സോമി ദമ്പതികളുടെ മകനാണ് ആരോണ്‍ ‘ അന്ന എഡിന്‍ സഹോദരിയാണ്.
(ലിമ വേള്‍ഡ് ലൈബ്രറിയില്‍ തുടരെ എഴുതുന്ന അഡ്വ. ചാര്‍ളി പോളിന്റെ സഹോദര പുത്രനാണ് നീലീശ്വരം കാളാം പറമ്പില്‍ ആരോണ്‍)













