ആലുവ : സംസ്ഥാന സര്‍ക്കാര്‍ ജയില്‍ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കേരള പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയില്‍ മിനിസ്ട്രിയും ചേര്‍ന്ന് ആലുവ സബ് ജയില്‍ അന്തേവാസികള്‍ക്കായി മോട്ടിവേഷണല്‍ സെമിനാര്‍ നടത്തി.
ത്രൈമാസ മോട്ടിവേഷണല്‍ പ്രോഗ്രാം സബ് ജയില്‍ സൂപ്രണ്ട്
പി .ആര്‍ . രാജേഷ് ഉദ്ഘാടനം ചെയ്തു .
ഫാക്കല്‍റ്റി അംഗം അഡ്വ .ചാര്‍ളി പോള്‍ ‘ലഹരിയും കുറ്റകൃത്യങ്ങളും ‘ എന്ന വിഷയത്തില്‍ ആദ്യ സെമിനാര്‍ നയിച്ചു.
അസിസ്റ്റന്റ് സൂപ്രണ്ട് ഷോണ്‍ വര്‍ഗീസ് , സിസ്റ്റര്‍ ഡോളിന്‍ മരിയ, സിസ്റ്റര്‍ ലീമ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.













