LIMA WORLD LIBRARY

മുന്‍മന്ത്രി ടി.വി തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോര്‍പ്പറേഷനില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥി

കൊച്ചി: മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോര്‍പ്പറേഷനില്‍ 34-ാംഡിവിഷനില്‍ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

പഠനകാലത്ത് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നിങ്ങനെ ഡിന്നി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തണ്ണീര്‍മുക്കം ഡിവിഷനില്‍ മത്സരി ച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രസിഡന്റിന്റെ ‘പ്രസിഡന്റ് ഗൈഡ് അവാര്‍ഡ്’ ലഭിച്ചിട്ടുണ്ട്.

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ അധ്യാപികയായി സേവനം ആരംഭിച്ചു. തുടര്‍ന്ന് പത്രപ്രവര്‍ത്തകയായി .അതിനുശേഷം സംസ്ഥാന കൃഷി വകുപ്പിലെ കെ. എച്ച്.ഡി .പി; വി.എഫ്.പി.സി.കെ എന്നിവയില്‍ വിവിധ മാനേജര്‍ തസ്തികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ആയിരുന്നു.

അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. നെതര്‍ലാന്‍ഡ്’ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടുകൂടി നെതര്‍ലാന്റ് ഐ എസ് എസ് ല്‍ നിന്ന് ബിരുദാനന്തര ഡിപ്ലോമ, സുസ്ഥിര വികസനം എന്ന വിഷയത്തില്‍ കോമണ്‍വെല്‍ത്ത് സ്‌ക്കോളര്‍ഷിപ്പോട്കൂടി സ്റ്റാഫോര്‍ഡ് ഷെയര്‍ ( യു . കെ) യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ഡിപ്ലോമ,പ്രോജക്ട് മാനേജ്‌മെന്റില്‍ എക്‌സ്.എല്‍ .ആര്‍ . ഐ (XLRI ) ജംഷഡ്പൂര്‍, ഐ. ഐ. എം ( II M) കോഴിക്കോട് എന്നിവയില്‍ നിന്ന് ബിരുദാനന്തര പ്രോഗ്രാമുകള്‍ , കെമിസ്ട്രിയില്‍ മാസ്റ്റേഴ്‌സ് ബിരുദം, മാസ് കമ്മ്യൂണിക്കേഷന്‍, മന:ശാസ്ത്രം എന്നിവയില്‍ പി.ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്

ഭര്‍ത്താവ് അഡ്വ .ചാര്‍ളി പോള്‍ ട്വന്റി 20 പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമാണ്.ചാര്‍ളി പോള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച് 1,0 5 ,642 വോട്ടുകള്‍ നേടിയിരുന്നു.

മക്കള്‍: ദ്രുപ ഡിന്നി ചാള്‍സ് (കോണ്‍ ഡെ നാസ്റ്റ് ,ബാംഗ്ലൂര്‍) ആത്മ ഡിന്നി ചാള്‍സ് (ഡാല്‍ബര്‍ഗ്, ന്യൂഡല്‍ഹി)

***

അഡ്വ. ചാര്‍ളി പോള്‍
8075789768

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts