മാവേലിക്കര: താമരക്കുളം, ചത്തിയറ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഴു പതാമത് വാര്‍ഷികാഘോഷം 2026 ജനുവരി 30 ന് സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ്, അവാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികള്‍ വര്‍ണാഭമായി നടന്നു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സജീബ് ഖാന്റെ അധ്യക്ഷതയില്‍ പ്രഥമ സൈബര്‍ കണ്‍ട്രോളര്‍, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള പ്രിന്‍സിപ്പാള്‍, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, വട ക്കാഞ്ചേരി ഡോ.ജയമോഹന്‍ എം ഉദ്ഘാടനം നിര്‍വഹിച്ചു. മാവേലിക്കര താലൂക്കില്‍ ആറര പതിറ്റാണ്ടിലേറെയായി താമരകുളത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-കായിക- സാമൂഹ്യ-ജീവകാരുണ്യ മേഖലകളില്‍ ഉന്നത സ്ഥാനമാനങ്ങള്‍ നേടിയിട്ടുള്ള സ്‌കൂള്‍ കഴിഞ്ഞ വര്‍ഷവും മുന്‍ വര്‍ഷങ്ങളിലേതുപോലെ എസ്,എസ്.എല്‍.സി. ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ തിളക്ക മാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്. കായിക മത്സരങ്ങളില്‍ വ്യക്തിഹത ചാംപ്യന്‍ഷി പ്പുകളടക്കം സംസ്ഥാനതലത്തില്‍ ഉന്നത നേട്ടം കൈവരിക്കയുണ്ടായി. കലാമത്സരങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്രപ്രവ ര്‍ത്തി പരിചയ ഐ ടി മേളകളിലും ഉന്നത വിജയം നേടാന്‍ സാധിച്ചു.

ശ്രീമതി കെ.ബി.രമണിയമ്മ എക്സ്ലാന്‍സ് അവാര്‍ഡ്, മുന്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ.ബി.രമണി യമ്മയുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഫിദ ഷാജഹാന്‍ X-B, ഗൗതം കൃഷ്ണ X-B, ഒപ്പം കൈരളി വിജ്ഞാന പരീക്ഷ ജില്ലാതല സാമ്പത്തിക പുരസ്‌കാരം അഷ്ടമി രതീഷ് IX-A തുടങ്ങിയവര്‍ക്ക് ലഭിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ.കാരൂര്‍ സോമന്‍ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പ്രതിഭാപുരസ്‌കാരം (ഉപന്യാ സം വരദ X-D, കവിത ആര്‍ദ്ര X-B) ക്കും താമരക്കുളം പഞ്ചായത്തു ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സനും സ്‌കൂള്‍ ടീച്ചറുമായ റീന ക്യാഷ് അവാര്‍ഡും ഫലകവും കാരൂരിന്റെ പുതിയ കഥാസമാഹാരമായ ‘കാട്ടുചിലന്തികള്‍’ സമ്മാനിച്ചു.

കൈരളി വിജ്ഞാന പരീക്ഷ ജില്ലാതല സാമ്പത്തിക പുരസ്‌കാരം അഷ്ടമി രതീഷ് IX-A, ഗണിത ശാസ്ത്രത്തില്‍ മികവുപുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ.ഓമനക്കുട്ടന്‍പിള്ളയുടെ സ്മരണാര്‍ത്ഥം സഹ ധര്‍മ്മിണി ശ്രീമതി ഐ.ഗിരിജാകുമാരി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ഗോകുല്‍ കൃഷ്ണ VII-A, അഭിനവ് X-A, ഫിസിക്സ് അധ്യാപകനായിരുന്ന ശ്രീ.ഉണ്ണികൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം സഹധര്‍മ്മിണി ശ്രീമതി തങ്കമണി, സ്വാപ്ന, പട്ടം, തിരുവനന്തപുരം ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് അമല്‍ ആര്‍. കൃഷ്ണ X-A (ഒന്‍പതാം ക്ലാസ്സില്‍ ഫിസിക്സിന് ഉയര്‍ന്ന മാര്‍ക്ക്), മികച്ച എന്‍ സി.സി.കേഡറ്റുകള്‍ Sgt. യദു കൃഷ്ണന്‍ യൂ.എസ്, CPL സൈന എസ് CPL സംവൃത സുനില്‍, കബഡി സംസ്ഥാനതലം സൈന എസ് X-A, സംവൃത സുനില്‍ X-A, ആതിര മധു X-A, ആരാദ്ധ്യ ആര്‍, X-A, അഫ്ര ഫാത്തിമ VIII-C. വെസ്റ്റ് മെറ്റീരിയല്‍ ഉപയോഗി ച്ചുള്ള പ്രതിമ നിര്‍മ്മാണത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥി അഭിഷേക് എ.വി., മികച്ച അത്ലറ്റ് സൈന എസ് X-A, വൊക്കേഷണല്‍ എക്സ്പോ സംസ്ഥാ നതലം അജ്മല്‍ എസ.ഐ DCW,അക്ഷയ് പി.ഐ DCW. മികച്ച എന്‍.എസ്.എസ് വോളണ്ടിയര്‍. ഷഹാന എസ് II LTR, രാജ്യപുരസ്‌കാര്‍ അവാര്‍ഡ്, സ്‌ക്വട്ടു ധനുഷ് എച്ച് ആര്‍., ഇന്ദ്രന്‍ എസ്.നാ യര്‍, മുഹമ്മദ് അന്‍സില്‍ യൂ തുടങ്ങിയവര്‍ക്ക് സ്‌കൂള്‍ മാനേജര്‍ കെ.എന്‍.ഗോപാലകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് സജീബ് ഖാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കെ.എന്‍.അശോക് കുമാര്‍ (മാനേജ്മെന്റ് പ്രതിനിധി), ശ്രീമതി.ആര്‍.സ്മിത, (ടീച്ചര്‍ ഇന്‍ചാര്‍ജ്), ശ്രീമതി എസ്,റീന (മെമ്പര്‍ താമരക്കുളം ഗ്രാമപഞ്ചായത്ത്), എം.രവീന്ദ്രന്‍പിള്ള (റിട്ട. പ്രിന്‍സിപ്പാള്‍, വി.എച്ച്.എസ്.എസ്). രാജീവ് കെ.എന്‍. (ഹെഡ് ഓഫ് ഓപ്പറേഷന്, അഗ്രോ ഇന്‍ഡസ് ക്രെഡിറ്റ്സ് ലിമിറ്റഡ്). ശ്രീമതി സാജിത പി.ജെ.(ഹെഡ്മിനിസ്ട്രെ സ്സ്.ഗവ.എല്‍.പി. എസ്, ചത്തിയറ), എസ്. ജമാല്‍ (സെക്രട്ടറി, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന), ശ്രീമതി റ്റി.ആര്‍.ദീപ്തി (ടീച്ചര്‍, വി.എച്ച്,എസ്.എസ്, ചത്തിയറ), ശ്രീമതി ബി.സിന്ധു (ടീച്ചര്‍ വി.എച്ച്.എസ്.എസ്, ചത്തിയറ), വി.രാമചന്ദ്രക്കുറുപ്പ് (ടീച്ചര്‍ വി.എച്ച്.എസ്.എസ് ചത്തി യറ), ശ്രീമതി.ശ്രീരഞ്ജിനി.എസ് (ടീച്ചര്‍), ആര്‍.ശിവപ്രസാദ് (ടീച്ചര്‍) ആശംസകള്‍ നേര്‍ന്നു. മറുപടി പ്രസംഗം ശ്രീമതി ഐ.ഗിരിജാ കുമാരിയും, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.വി.ലക്ഷ്മി സ്വാഗതവും സ്‌കൂള്‍ റിപ്പോര്‍ട്ടും അവ തരിപ്പിച്ചു. കൃതജ്ഞത ശ്രീ.അമ്പിളി എസ്, സ്റ്റാഫ് സെക്രട്ടറിയും നടത്തി.
www.karoorsoman.net













