LIMA WORLD LIBRARY

സര്‍ക്കാര്‍ വാഹനം ആരുടെയും സ്വകാര്യ സ്വത്തല്ല. വീട്ടില്‍ പോകാനും വരാനും വേറെ വഴി നോക്കണം – അഡ്വ. ജോസ് ജോസഫ്, മാന്നാര്‍

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്വകാര്യ ആവശ്യ ങ്ങള്‍ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ല. താമസസ്ഥലത്തേക്കും തിരിച്ചും ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ല.

എന്നാല്‍ മിക്കവരും ഇത് പാലിക്കാറില്ല . ഗ്രാമപഞ്ചായ ത്തിലെ ഔദ്യോഗിക വാഹനത്തിന്റെ കസ്റ്റോഡിയന്‍ പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ വാഹനം പ്രസിഡ ന്റുമാരാണ് അധികവും ഉപയോഗിക്കുന്നത്. എന്നാല്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ വാഹനം ഔദ്യോ ഗിക കൃത്യനിര്‍വഹണത്തിനായി ഉപയോഗിക്കാവു ന്നതുമാണ്.

രാഷ്ട്രീയക്കാരായതിനാല്‍ പല പഞ്ചായത്ത് പ്രസിഡ ന്റുമാരും സെക്രട്ടറിയെ അവഗണിച്ചുകൊണ്ട് പൂര്‍ ണ്ണസമയവും വാഹനം അവര്‍ കസ്റ്റഡിയില്‍ വയ്ക്കു കയാണ് പതിവ്. താമസസ്ഥലത്തേക്ക് പോകാനും വരാനും, പാര്‍ട്ടി യോഗങ്ങള്‍, മീറ്റിങ്ങുകള്‍, ബന്ധു ക്കളെ സന്ദര്‍ശിക്കല്‍ , ഷോപ്പിംഗ് , സ്വകാര്യ ചടങ്ങുകള്‍ ,സിനിമ, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, , ആരാ ധനാലയങ്ങള്‍ , കുട്ടികളെ സ്‌കൂളില്‍ വിടുക മുതലാ യവയ്ക്കൊക്കെ പലരും പഞ്ചായത്ത് ബോര്‍ഡ് വച്ച ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് സര്‍ക്കാര്‍ ഉത്തരവുകളില്‍ വ്യക്തമാക്കുന്നുണ്ട്. ലോഗ് ബുക്കില്‍ കളവായി ഔദ്യോഗിക ആവശ്യം എന്നാണ് രേഖപ്പെടുത്തുന്നത്.

ഇത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ധനവകുപ്പ് G .O (Ms) നമ്പര്‍ 113/2003/Fin തീയതി 24/02/2003 ഉത്തരവ് പ്രകാരം പഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹ നങ്ങള്‍ അനൗദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കു ന്നതും താമസസഥലത്തേക്ക് പോകാനും വരാനും ഉപ യോഗിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവു മാണ്.

വയനാട്ടിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായ ത്തുകളിലെ ഔദ്യോഗിക വാഹനങ്ങള്‍ പ്രസിഡന്റ്, മെമ്പര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ദുരുപയോഗം ചെയ്തതായി 2023 ല്‍ കണ്ടെത്തുകയും തവിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറി N ജയരാജനില്‍ നിന്നും 12,303 രൂപ സര്‍ക്കാര്‍ ഈടക്കുകയും സമാനമായ കുറ്റങ്ങള്‍ക്ക് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി അലിയില്‍ നിന്നും 10,604 രൂപ ഈടാക്കാനും ഉത്തരവായി.

ഇതേ രീതിയില്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന് ഇടുക്കി കുമാരമംഗലം പഞ്ചായത്ത് സെക്ര ട്ടറി ഷേര്‍ളി ജോണ്‍ 13,288 രൂപ അടയ്ക്കണമെന്നും 2023 മെയ് മാസം ധവകുപ്പ് ഉത്തരവായി.

കഴിഞ്ഞ ഡിസംബര്‍ മാസം വൈകിട്ട് 5 മണികഴിഞ്ഞ ശേഷം സെക്രട്ടറിയുടെ അനുമതിയില്ലാതെ പഞ്ചായ ത്ത് വാഹനം നല്‍കാന്‍ ഡ്രൈവര്‍ തയ്യറാകാതിരുന്ന തിനെത്തുടര്‍ന്ന് വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ട് ഒരു യോഗത്തിനുപോകണമെന്ന ന്യായം പറഞ്ഞു നടുറോഡില്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെ ടുത്ത സംഭവവും വലിയ വിവാദമായിരുന്നു.

2023 ല്‍ കൊടകര കൊടകര പഞ്ചായത്ത് പ്രസിഡണ്ട് ഇത്തരത്തില്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തത് തെളിഞ്ഞതിനെത്തുടര്‍ന്ന് 1988 രൂപ പിഴയ യായി സര്‍ക്കാരിലേക്ക് തിരിച്ചടച്ചിട്ടുണ്ട്. ഇനിയുമുണ്ട് നിയമനടപടികളുടെ നീണ്ട ലിസ്റ്റ്.

മുന്‍ തലവൂര്‍ പഞ്ചായത്ത് സെക്രട്ടറി തന്റെ കൊല്ല ത്തുള്ള താമസസ്ഥലത്ത് പോകാനും വരാനുമായി ദിവസവും സ്ഥിരമായി പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമാണ് ഉപയോഗിച്ചുവന്നത്. ഏകദേശം 100 കിലോമീറ്റര്‍ ദിവസവും സര്‍ക്കാര്‍ വാഹനത്തിലായി രുന്നു യാത്ര. ഇതുമായി ബന്ധപ്പെട്ട് അന്ന് ഞാന്‍ വിജി ലന്‍സിനും ധനകാര്യവകുപ്പിനും പരാതി നല്‍കിയ തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയും അവരെ സ്ഥലം മാറ്റുകയുമായിരുന്നു.

സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്യുന്നത് തെളി ഞ്ഞാല്‍ പിഴയായി ഈടാക്കുക ആ മാസത്തെ മുഴുവന്‍ ഇന്ധനച്ചെലവിന്റെയും 50 % ആയിരിക്കും എന്നും ഉത്ത രവുണ്ട്. കൂടാതെ സസ്പെന്‍ഷന്‍,പിഴ, പിരിച്ചുവിടല്‍ എന്നതും ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ ഉള്‍ ക്കൊള്ളിച്ചിട്ടുണ്ട്.

തദ്ദേശ വകുപ്പിലെ പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ധനവകുപ്പ് പരിശോധനയില്‍ കണ്ടെ ത്തിയിട്ടുണ്ട് .

ഇത്തരത്തില്‍ വാഹനങ്ങളുടെ ദുരുപയോഗം ആരുടെ യെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ അത് മൊബൈ ലില്‍ പകര്‍ത്തി ബന്ധപ്പെട്ടവരെ അറിയിക്കുകയോ, സമൂഹമദ്ധ്യമം വാഴോയോ പത്ര – ദൃശ്യ മാദ്ധ്യമങ്ങള്‍ വഴിയോ അധികാരികളെത്തിക്കുകയോ അല്ലെങ്കില്‍ അതാത് ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രിന്‍ സിപ്പല്‍ ഡയറക്ടര്‍ – തിരുവനന്തപുരം , പോലീസ് മേധാവികള്‍, ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നി വരെ തെളിവുസഹിതം അറിയിക്കേണ്ടതാണ്.

?വണ്ടിയുടെ നമ്പറും, കണ്ട തീയതിയും സമയവും വെച്ച് ആ ദിവസത്തെ വാഹനത്തിന്റെ ‘ലോഗ് ബുക്കിന്റെ’ (Logbook) സര്‍ട്ടിഫൈഡ് കോപ്പി ചോദിക്കുക. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലവും, നി ങ്ങള്‍ വണ്ടി കണ്ട സ്ഥലവും ഒന്നല്ലെങ്കില്‍ അത് നിയ മവിരുദ്ധമാണ്. ഇനി സ്വകാര്യ ആവശ്യത്തിനാണെ ങ്കില്‍ അതിനുള്ള പണം (Payment for private use) അടച്ചി ട്ടുണ്ടോ എന്നതിന്റെ രേഖയും ചോദിക്കാവുന്നതാണ്.

നമ്മുടെ ജനപ്രതിനിധികള്‍ അഴിമതിമുക്തരായെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥതലത്തിലും അഴിമതി ഇല്ലാതാകു കയുള്ളു. നമ്മള്‍ അവരെ തെരഞ്ഞെടുത്തത് നാടിന്റെ വികസനത്തിനും ജനസേവയ്ക്കും വേണ്ടിയാണ്. പൊ തുമുതലായ സര്‍ക്കാര്‍ വാഹനം ഇത്തരത്തില്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നത് അവരെ തെരഞ്ഞെ ടുത്ത ജനങ്ങളോട് തന്റെ പ്രതാപം കാണിക്കാന്‍ മാത്ര മാണെന്നതില്‍ തര്‍ക്കമില്ല.

ജനസേവനത്തിനായി അവര്‍ സ്വയം മുന്നോട്ടുവന്ന താണ്. അവരെ രാഷ്ട്രീയത്തിലേക്ക് ആരും ക്ഷണി ച്ചതല്ല . അതുകൊണ്ടുതന്നെ പൊതുപ്രവര്‍ത്തകര്‍ അഴിമതിക്കതീതരും നിയമങ്ങള്‍ക്ക് വിധേയരുമാ യിരിക്കണം. താഴെക്കിടയിലുള്ള അഴിമതി ഇല്ലാതായാല് മാത്രമേ മേല്‍ത്തട്ടില്‍ ഇത് തടയാന്‍ കഴിയുകയുള്ളു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px