വൈവിധ്യമേറിയതും, രസകരമായതും നര്‍മ്മരസം തുളുമ്പുന്നതുമായ ഒട്ടനവധി കഥകളിലൂടെ തനിക്കു ചുറ്റുമുള്ള ജീവിതത്തിന്റെ സര്‍വ്വസ്പന്ദനങ്ങളും രേഖപ്പെടുത്തിയ മലയാളത്തിന്റെ എന്നത്തേയും പ്രിയ കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ വേര്‍പിരിഞ്ഞിട്ട് ഇന്ന് 10 വര്‍ഷം
പൂര്‍ത്തിയാകുന്നു.
1954 ജൂലൈ 7 ന് കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തില്‍ ജനനം.
നര്‍മ്മം കൊണ്ട് മധുരമായ ശൈലിയാണ് അക്ബര്‍ കക്കട്ടിലിന്റെ സവിശേഷത. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം രണ്ട് തവണ ലഭിച്ചു. ജോസഫ് മുണ്ടശേരി അവാര്‍ഡ് അടക്കമുള്ള നിരവധി ബഹുമതികളും അക്ബറിനെ തേടിയെത്തി. ‘അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരില്‍ അക്ബര്‍ എഴുതിയ സര്‍വീസ് കഥകള്‍ മലയാളത്തിലെ ആദ്യത്തെ അധ്യാപക സര്‍വീസ് സ്റ്റോറിയായി കേരള സമൂഹം വിലയിരുത്തപ്പെടുന്നു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.
സാഹിത്യ രചനയിലും അധ്യാപകവൃത്തിയിലും ഒരുപോലെ തിളങ്ങിയ ഈ പ്രതിഭാധനന്‍ 2016 ഫെബ്രുവരി 17 ന് 62 ആം വയസില്‍ വിടപറഞ്ഞു.









