LIMA WORLD LIBRARY

മാതൃഭാഷ – ലത കെ.എന്‍ (Latha K.N)

മണ്ണിന്‍ മണമായി മധുരിമയോടെ
മുല്ലപ്പൂവിന്റെ മൃദുസുഗന്ധം
മനമതില്‍ നിറയ്ക്കുന്ന മലയാളമേ
എന്നാത്മഭാവമെല്ലാം നിന്നിലൂടൊഴുകുന്നെന്നും
കഥകളായി കവിതകളായി മാറുന്നു നീ

അമ്മയെന്നാദ്യ വിളിയൊച്ചയാല്‍
ആത്മാവിലാഴ്ന്ന അനുഭൂതിയായ്,
അന്‍പത്തൊന്നക്ഷരമാലയാല്‍ അണിത്തൊരുങ്ങി
കനകച്ചിലങ്ക കെട്ടിയോരാ കാവ്യനര്‍ത്തകിയായി
അനുരാഗരസം പകരുന്നവള്‍ നീ.

പച്ചില നിഴലില്‍ പാടിയ ഗാനവും
പാറമുകളിലെ കാറ്റിന്‍ രാഗവും,
കടലിലെ തിരമാല ചുംബിച്ചൊഴുകും
കാവ്യധാരയായ് വിരിയുന്നവള്‍ നീ.

കളംകളം പാടും കുളിരരുവിയും
കണ്ണിമാങ്ങ തിന്നു നടന്ന ബാല്യവും
വിട്ടകന്നന്യ നാട്ടിലെത്തിയെന്നാലും
കാലം പലതു കടന്നെന്നാലും മങ്ങാതെയെന്നും
മനതാരില്‍ നിറയുന്നു
മാതൃഭാഷയാം മലയാളമേ നീ

നിന്നംഗങ്ങളാല്‍ തഴുകിയുണര്‍ത്തുന്നു
എന്നിലെ വികാര ഭാവങ്ങള്‍
തളരും മനമെല്ലാം നിറവാക്കും
മഹിമയുള്ളവള്‍ നീ
മലയാള ഭാഷേ മമ മാതൃഭാഷേ

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px