LIMA WORLD LIBRARY

സംതൃപ്തി – ജോസ് ക്ലെമന്റ് (Jose Clement)

സംതൃപ്തി എന്നത് പുറത്തു നിന്ന് ഉള്ളിലേക്ക് ഒഴുകുന്ന ഒന്നല്ല. പ്രത്യുത ഉള്ളില്‍ നിന്നു പുറത്തേക്കൊഴുകുന്നതായിരിക്കണം. നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു പൊങ്ങി വരുന്ന നീരുറവകളാണ് സംതൃപ്തിയും സന്തോഷവും. അതിനാല്‍ ഇല്ലായ്മയിലും സമൃദ്ധിയിലും പതറാത്ത ആത്മവിശ്വാസത്തില്‍ പിടി മുറുക്കിയിരിക്കുന്ന ഹൃദയത്തിന്റെ ആഴത്തില്‍ നിന്നു മാത്രമേ സംതൃപ്തിയും സന്തോഷവും പതഞ്ഞു നുരഞ്ഞുയരുകയുള്ളൂ.

പാരവശ്യ പ്രകൃതം നമ്മില്‍ പലരുടെയും കൂടപ്പിറപ്പാണ്. നിസ്സാര കാര്യങ്ങള്‍ മതി പരവശരാകാന്‍ . ഇവരില്‍ നിന്നും സംതൃപ്തിയും സന്തോഷവും ഒഴിഞ്ഞു പോകും. അതിനാല്‍ ഒന്നിനെക്കുറിച്ചോര്‍ത്തും പരവശരാകാതെ നാമായിരിക്കുന്ന അവസ്ഥയില്‍ സംതൃപ്തരായിരിക്കുക. അപ്പോള്‍ ആനന്ദവും സന്തോഷവും നിറഞ്ഞു തുളുമ്പും.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px