ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം.
ഞങ്ങള്‍ സസന്തോഷം ആഷയുടെ പിന്നാലെ ഔട്ട് ലെറ്റി നുള്ളിലേക്ക് പ്രവേശിച്ചു. പുന്നെല്ലു കണ്ട പെരുച്ചാഴിയെപ്പോലെ ഓരോരുത്തരും നാലുപാടും ചിതറി
മദാമ്മയും മോളും അങ്കിളും ഷാജിയും അവരവര്‍ക്കാവശ്യമുള്ളത് കയ്യിലെടുത്തു കൊണ്ടിരുന്നു.
അവരാണല്ലോ ക്യാഷ് ഹോള്‍ഡേഴ്സ്. ഞാനും കൊച്ചു മോളും മോനും വെറുതെ ഒന്നു ചുറ്റിക്കണ്ടു നടന്നു. ആഷയാവട്ടെ
എല്ലാവര്‍ക്കും സ്‌പെഷ്യല്‍ ചായ റെഡിയാക്കുന്ന തിരക്കിലുമായി. വീടല്ലെങ്കിലും ഞങ്ങള്‍ ആഷയുടെ ഔട്ട് ലെറ്റിലെ അതിഥികളാണല്ലോ. എവിടെയാണെങ്കിലും ആതിഥ്യമര്യാദ പാലിക്കാന്‍ കടപ്പെട്ടവരായി ഷിബുവും ആഷയും വര്‍ത്തിക്കുന്നു. മോന്‍ അമ്മയുടെ കെയര്‍ ഓഫില്‍ ഒരു പ്രത്യേക കേക്ക് തപ്പിയെടുത്തു. അങ്ങനെ തക്കസമയത്ത് ഓരോ ചായയും മധുരവും ആയി.
എല്ലാവര്‍ക്കും ഷിബു ഒരോ തേയില പാക്കറ്റ് തന്നിരുന്നു. പിന്നെ എന്തൊക്കെയാണോ എല്ലാവരും തിരയുന്നത്?മദാമ്മ ഗ്രീന്‍ ടീ,ഐസ് ടീ, ജിന്‍ജര്‍ ടീ,ടീ ബാഗ്‌സ് നൂറിന്റ ഒരു പാക്കറ്റ് അങ്ങനെ പലതും ബില്ലടിപ്പിക്കുന്നു.ഞാന്‍ വീട്ടുകാരന്റ അടുത്തേക്ക് ചെന്നു. ആള്‍ ഐസ് ടീ,ഹണി ഒക്കെ വാങ്ങുന്നു.ഹണി എവിടെ കണ്ടാലും വാങ്ങും.ആള്‍ ദിവസവും വെറും വയറ്റില്‍ ഒരു മരുന്നു കഴിക്കുന്നുണ്ട്. അഞ്ചു കൂട്ടം കൂടുന്ന ഒരു ചേരുവ. വെളുത്തുള്ളി, ഇഞ്ചി തൊലി കളഞ്ഞ് ഒരേ അളവില്‍ നാരങ്ങ നീര്,ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ത്ത് നന്നായി അരച്ച് തോര്‍ത്തില്‍ കെട്ടി കിഴിയാക്കി പിഴിഞ്ഞെടുത്ത നീര് അടുപ്പില്‍ വച്ച് ഇളക്കി ചെറു തീയില്‍ തിളക്കാതെ പറ്റിക്കണം.നാലില്‍ മൂന്നളവാകുമ്പോള്‍ ഇറക്കി വച്ച് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ആറിയ കൂട്ടില്‍ തേന്‍ ഒഴിച്ചിളക്കി കുപ്പിയില്‍ ആക്കി സൂക്ഷിക്കാം. എന്തിനുള്ള മരുന്നാണെന്നു ചോദിക്കരുത്.എന്തിനും കൊള്ളാം എന്നാണഭിപ്രായം. ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞവര്‍ പലരും ഒരു മരുന്നും കഴിക്കാതെ ഇതും കഴിച്ചു നടക്കുന്നുണ്ട് എന്നു മാത്രം അറിയാം.കുഴപ്പം ഉള്ള ചേരുവകള്‍ ഒന്നും അല്ലല്ലോ. ഉണ്ടാക്കാന്‍ അല്പം ബുദ്ധിമുട്ട്,ഉപയോഗിക്കുന്നവരുടെ വായിലും വിയര്‍പ്പിനും വെളുത്തതുള്ളിയുടെ കുത്തല്‍ മണം. അതൊക്കെയെയുള്ളു പ്രശ്‌നം
ഉണ്ടാക്കാന്‍ വിഷമമുള്ളവര്‍ക്ക് ആമസോണ്‍ വഴി വാങ്ങാം. രണ്ടാം ഭാഗത്തിന് പോംവഴി സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഔട്ട് ലെറ്റിലെ ഹണി പര്‍ച്ചെസിലൂടെ ഒരു പുതിയ മരുന്നു പരിചയപ്പെടുത്താന്‍ സാധിച്ചു.ഞാന്‍ ഉപയോഗിക്കുന്നില്ലെങ്കിലും ആള്‍ പലര്‍ക്കും പറഞ്ഞു കൊടുക്കുന്നത് ഞാനും ചെയ്തെന്നേയുള്ളു. എല്ലാവരുടെയും വാങ്ങല്‍ കഴിഞ്ഞ് പുറത്തേക്കിറങ്ങി.ഷാജി മാത്രം അകത്തിരുന്നു എന്തോ കുത്തിക്കു റിക്കുന്നു. ആഷ ഷാജിയ്ക്ക് ലാഭകരമായ ഒരു കാര്യം ചെയ്തു കൊടുക്കുകയായിരുന്നു.പുതിയ ആള്‍ക്കാരുമായി വരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള ആകെ വാങ്ങുന്നതിന്റ പത്തു ശതമാനം കണ്‍സഷന്‍. വാങ്ങുന്നവര്‍ക്കുമുണ്ട് അഞ്ചു ശതമാനം വിലയില്‍ ഇളവ്. മാട്ടുപ്പെട്ടിയിലെ ആനക്കൊട്ടിലിലും ഇത് ബാധകമായിരുന്നു എന്ന് ആഷ പറഞ്ഞറിഞ്ഞു.ഒരു വിധപ്പെട്ട
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രൈവറ്റായി നടത്തുന്ന ബിസിനസുകളില്‍ ഈ
നടപടി സ്വീകരിക്കാറുണ്ടത്രേ.
കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരെ എത്തിക്കാനുള്ള ഒരടവ്.
പുറത്ത് ഷിബു ഫോട്ടോ ഷൂട്ടിനു റെഡിയായി നില്‍പ്പുണ്ടായിരുന്നു.
എല്ലാവരും ചേര്‍ന്നും ഒറ്റയ്ക്കും ഗ്രൂപ്പായും പല പോസുകളില്‍ പല സ്ഥാനത്തു നിന്ന് ഫോട്ടോകള്‍ എടുത്ത് യാത്ര പറഞ്ഞ് രണ്ടു വണ്ടികളും പുറപ്പെട്ടു. യാത്രയാക്കാന്‍ ഔട്ട് ലെറ്റിലെ എല്ലാ സഹപ്രവര്‍ത്തകരും ആഷയോടൊപ്പം പുറത്തിറങ്ങി വന്നു എന്നത് ആഷയോടും ഷിബുവിനോടും അവര്‍ക്കുള്ള അടുപ്പത്തെ ചൂണ്ടിക്കാട്ടി. അങ്ങനെ വേണം ഒരോ ജോലിസ്ഥലങ്ങളിലും
ഓരോരുത്തരുടെയും സമീപനം എന്ന് എനിക്കും തോന്നി.











