അവര്‍ തിരക്കിലായാപ്പോള്‍
വാക്കുകള്‍ ദൂരെ ആയപ്പോള്‍
കാലം കൈവിട്ടുതു ടങ്ങിയപ്പോള്‍
പരാതിയില്ലാതെ
ഓരോഅടിയും അളന്നുതന്നത് നീ
പടികയറു
മ്പോഴത്തെ
പാതിശ്വാസം
നീ
പഴിചാരി പടി തള്ളുമ്പോള്‍
ഭാരം താങ്ങിയത് നീ.
മൗനത്തിന്റ ഉറക്കത്തില്‍ പോലും
ഞാന്‍ ഒറ്റയ്ക്കല്ലെന്നു വിശ്വസിപ്പിച്ച നിശബ്ദ സാന്നിധ്യം നീ
സൗന്ദര്യം കുറഞ്ഞിട്ടും
സ്മരണകള്‍ മങ്ങിയിട്ടും
കത്തുന്ന മോഹമൊ
കൂമ്പരമാകുന്ന
അവേശമൊ
ഇല്ലാതെ
നിസ്സംഗമായ
ആശ്രയ മഹത്വം.
കാലം നിശബ്ദമായി ചുരുങ്ങുമ്പോള്‍
വാക്കുകള്‍ മൗനമാ കുമ്പോള്‍
ഒരുകൈ മാത്രം തേടിയ എന്റെ പ്രണയം.
അറപ്പില്ലാത്ത വെറുപ്പി ല്ലാത്ത നിന്റെ പ്രണയം.
കാലന്റെ കയറിന് കാത്തു കിടക്കുമ്പോള്‍
കരുതലായി ഞാന്‍ നിന്നെയാണോ
നീ എന്നെയാണോ മുറുകെ പിടിച്ചിരുന്ന ത്,
അറിയില്ല….
തെക്കേ പാട്ടേക്ക് എടുക്കുമ്പോഴും കരഞ്ഞു
കണ്ണ് കലക്കുന്നവര്‍ കാണാതെ കൂടെപ്പോ
രട്ടെയെന്നു
നീ ചുണ്ടനക്കിയോ?
അടുത്ത
ഒരാളെ പ്രണയിക്കാന്‍ അനുവദിക്കാതെ
അവര്‍ നിന്നെ എന്റെ ചിത യിലേക്ക് വലിച്ചെറി
ഞ്ഞപ്പോള്‍ നീ സംതൃപ്തയായിരുന്നുവല്ലോ..
അവസാനകാലത്തെ തീഷ്ണ പ്രണയം…..











