സാഹിത്യലോകത്ത് നിര്‍മ്മിതബുദ്ധിയുടെ (AI) വരവ് ഒരു സാധാരണ സാങ്കേതിക മാറ്റമല്ല. അച്ചടിയന്ത്രം കണ്ടുപിടിച്ച ജോഹാനസ് ഗുട്ടെന്‍ബെര്‍ഗ് എഴുത്തിനെയും അതിനേക്കാള്‍ കൂടുതലായി വായനയേയും ജനാധിപത്യവല്‍ക്കരിച്ച് വിജ്ഞാനസമ്പാദനത്തി9െറയും, സാഹിത്യത്തി9െയും വ്യവസ്ഥതന്നെ മാറ്റിമറിച്ചു. നി4മ്മിതബുദ്ധിയുടെ വരവ് സാഹിത്യത്തിലും, സംസ്‌കാരത്തിലും അതിലും വലിയൊരു വഴിത്തിരിവാണ് എന്ന് വേണം കരുതാന്‍.
സൃഷ്ടിപരമായ എഴുത്തിനെ ജനാധിപത്യവല്ക്കരിക്കുകയാണ് നിര്‍മ്മിതബുദ്ധി എന്ന് പറയുമ്പോള്‍ അത് സാഹിത്യത്തിന് ഗുണകരമാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഓരോ ജനാധിപത്യവല്‍ക്കരണത്തിനും ഒരു സന്നിഗ്ദ്ധഘട്ടവും ഉണ്ടെന്നതാണ്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള സൃഷ്ടി സര്‍വ്വസാധാരണമാവുമ്പോള്‍ സാഹിത്യം കാലഹരണപ്പെടുകയില്ല. പക്ഷേ, തീര്‍ച്ചയായും വെല്ലുവിളിക്കപ്പെടും, രൂപാന്തരപ്പെടും, പ്രതിസന്ധിക്കും സമ്മര്‍ദ്ദത്തിനും വിധേയമാവും.
സാഹിത്യം വാക്കുകളുടെ വെറുമൊരു കൂട്ടിച്ചേര്‍ക്കലല്ല. മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളുമായുള്ള നിരന്തരസമ്പര്‍ക്കവും, ഭാഷാപരമായ സംഘര്‍ഷങ്ങളും വര്‍ഷങ്ങളായുള്ള വായനയും എഴുത്തും ചേര്‍ന്നുണ്ടാകുന്ന ആത്മസംസ്‌കാരമാണ്. ഓ.എന്‍.വി കുറുപ്പിന് തന്റെ കവിത സര്‍ഗ്ഗസൃഷ്ടിയോടൊപ്പം ഭാഷയുടെ ആത്മാവിനെ തേടിയുള്ള യാത്രകൂടിയായിരുന്നെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് സാധാരണ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്ന് അസാധാരണ സാഹിത്യം സൃഷ്ടിക്കുന്ന മായാജാലമായിരുന്നു. വായനയിലൂടെയും, സാധനയിലൂടെയും ഉരുത്തിരിയുന്ന വൈകാരികമായ പക്വതയും, രചനാശൈലിയുമാണ് എഴുത്തുകാരനെ അടയാളപ്പെടുത്തുന്നത്. എളുപ്പത്തില്‍ സൃഷ്ടിനടത്തി ആളാവാമെന്നിരിക്കേ ഇത്തരത്തിലുള്ള പഠനവും, സാധനയും അവഗണിക്കപ്പെടാം. ആഴത്തിലുള്ള രചനകള്‍ക്കു പകരം ഉപരിപ്ലവമായ രചനകളുടെ മലവെള്ളപ്പാച്ചിലാവും ഫലം.
ദിവസങ്ങള്‍ കൊണ്ടൊരു നോവലും, മിനിറ്റുകള്‍ കൊണ്ട് കവിതയും, കഥയും, ലേഖനങ്ങളും പടച്ചിറക്കാമെന്നിരിക്കേ വായനക്കാ4ക്കിടയില്‍ എഴുത്തുകാരേക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നമായി എനിക്ക് തോന്നിയിട്ടുള്ളത്. ഇത് സാഹിത്യത്തിനോടുള്ള പൊതുസമൂഹത്തി9െറ മനോഭാവത്തില്‍ ഗുണകരമല്ലാത്ത മാറ്റമുണ്ടാക്കും. സംസ്‌കാരം ഊട്ടിവളര്‍ത്തുന്നതില്‍ സാഹിത്യം കഴിഞ്ഞ കാലങ്ങളില്‍ വഹിച്ച പങ്ക് തുടര്‍ന്നുണ്ടാവുമോ എന്ന ഗൌരവമേറിയ ചോദ്യമാണ് ഇവിടെ ഉയരുന്നത്.
നല്കപ്പെടുന്ന മാതൃകകള്‍ തിരിച്ചറിഞ്ഞ് അതുപോലെ പുന4നി4മ്മിക്കാനുള്ള കരുത്ത് AI യ്ക്കുണ്ട്. എന്നാല്‍ മനുഷ്യര്‍ നല്കുന്ന സാഹിത്യസൃഷ്ടികളെയെല്ലാം വിശകലനം ചെയ്ത് ശൈലികളെ ഏകീകരിക്കുമ്പോള്‍ സാഹിത്യത്തിന്റെനവീകരണത്തിനുള്ള സാധ്യതകള്‍ മങ്ങുമെന്നത് സ്വാഭാവികം. കമലാദാസി9െറ രചനകളിലെ തുറന്നുപറച്ചിലും, എം.ടിയുടെ കഥകളിലെ അന്തര്‍മുഖത്വവും ആല്‍ഗരിതം നിര്‍മ്മിച്ചതല്ലല്ലോ. എഴുത്തുകാരന്റെ
ആത്മധൈര്യത്താല്‍ മാതൃകകളെ പൊളിച്ചെഴുതിയാണ് സാഹിത്യത്തില്‍ കഴിഞ്ഞകാലത്ത് പുതിയ പന്ഥാവുകള്‍ വെട്ടിത്തെളിക്കപ്പെട്ടിട്ടുള്ളത്.
നിലവിലുള്ള സൃഷ്ടികളില്‍ നിന്ന് പരക്കെ മുങ്ങിത്തപ്പി പതിനായിരക്കണക്കിനുള്ള രചനകളില്‍ നിന്ന് പെറുക്കിയെടുത്ത ഭാഗങ്ങള്‍ അവിയല്‍പരുവത്തിലാക്കിയാണോ AI രചനകള്‍ പാകപ്പെടുത്തുന്നത്? ഇവിടെ കോപ്പിറൈറ്റ് ലംഘനമല്ലേ നടക്കുന്നത്? ഇത്തരത്തില്‍ AI നടത്തുന്ന സൃഷ്ടികളുടെ ഉടമസ്ഥാവകാശം ആര്‍ക്കാണ്? നിയമപരവും നൈതികവുമായ ഈ ചോദ്യങ്ങളും AI ഉയ4ത്തുന്നു.
AI സാഹിത്യത്തില്‍ സംഭവിച്ച പ്രതിസന്ധിയോ നവീകരണമോ എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഫോട്ടോഗ്രാഫി ചിത്രകലയെ നശിപ്പിച്ചില്ല. സിനിമ നാടകത്തെ ഇല്ലാതാക്കിയില്ല. അതുപോലെ AI സാഹിത്യത്തെ ഇല്ലാതാക്കണമെന്നില്ല. പകരം, അതുയര്‍ത്തുന്ന വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുക്കാ9 എഴുത്തുകാര്‍ തുനിഞ്ഞിറങ്ങുമോ എന്നതാണ് ഗൌരവമേറിയ ചോദ്യം. മനുഷ്യന്‍ മാത്രം ജീവിച്ച് അനുഭവിക്കുന്ന അന്തഃസംഘര്‍ഷങ്ങള്‍, സംസ്‌കാരസംബന്ധിയായ മനോവ്യാപാരങ്ങള്‍, ആത്മീയസമസ്യകള്‍ – ഇതി9െറയെല്ലാം ശക്തമായ അവതരണമാണ് ഓരോ എഴുത്തുകാരനെയും വേറിട്ടു നിറുത്തുന്നത്. എന്നാല്‍ ഇനിയുള്ള കാലത്ത് AI യെക്കാള്‍ നന്നായി എഴുതുക എന്നതായിരിക്കും എഴുത്തുകാരന്റെ ലക്ഷ്യം.
ആത്യന്തികമായി സാഹിത്യത്തിന്റെഭാവി എഴുത്തുകാരുടെ അ4പ്പണബുദ്ധിയേയും, മാന്യതയേയും ആശ്രയിച്ചിരിക്കുന്നു. തത്വദീക്ഷയില്ലാതെ, ‘എഴുത്തുകാര്‍’ എന്ന് സ്വയം വിളിച്ച് ഞെളിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി AI ഭാഷയിലും, വ്യാകരണത്തിലും പിഴവില്ലാത്ത രചനകള്‍ നിര്‍ലോഭം അടിച്ചിറക്കും. എന്നാല്‍ അനുഗൃഹീതരായ എഴുത്തുകാരുടെ രചനകള്‍ മൂവാണ്ട9 മാങ്ങയുടെ രുചി പാക്കറ്റില്‍ കിട്ടുന്ന മാംഗോ ജ്യൂസില്‍ നിന്നെന്ന പോലെ AI സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായിത്തന്നെയിരിക്കും. അത്തരം കൃതികള്‍ വ്യാജഎഴുത്തുകാരുടെ സൂകരപ്രസവത്തിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയാല്‍ അതാവും സാഹിത്യത്തിലെ ഏറ്റവും ഗൌരവമേറിയ ദുരവസ്ഥ.
പ്രതിസന്ധി നിര്‍മ്മിതബുദ്ധിയല്ല. അത് മനുഷ്യന്റെ സമീപനമാണ്. AI യുടെ മൂശയില്‍ ആശയങ്ങളെ സാഹിത്യസൃഷ്ടികളാക്കാമെന്നിരിക്കേ സമഗ്രമായ ഭാഷാപഠനത്തിന് പ്രസക്തിയുണ്ടാവുമോ? അസലും, വ്യാജവും തിരിച്ചറിയുന്ന ഒരു വായനാസംസ്‌കാരം ഇവിടെ ഉടലെടുക്കുമോ? പ്രസാധകര്‍ സാഹിത്യപരമായ ഗുണമേന്മയ്ക്ക് മുന്‍തൂക്കം നല്‍കുമോ? എഴുത്തുകാരന്‍ തന്റെ രചനാശൈലിയെ നിരന്തരം രാകിമിനുക്കുമോ? സാഹിത്യം വില്പനച്ചരക്ക് മാത്രമാവുമ്പോള്‍ AI ഉയര്‍ത്തുന്നതും, സാഹിത്യപ്രേമികള്‍ ഉറ്റുനോക്കുന്നതുമായ ചോദ്യങ്ങള്‍ ഇതെല്ലാമാണ്.











