കാലങ്ങൾ തീർത്തു
കരങ്ങൾ സൗഭാഗ്യത്തിന്
മോഹത്തിനൊത്തു തുഴഞ്ഞിടുമ്പോൾ
കാലത്ത് തന്നെ തൊടിയിലിറങ്ങീട്ട്
കപ്പയും ചേമ്പും പറിച്ചെടുത്തു
കാച്ചിലും, ചേനയും
കായും കിഴങ്ങുമായ്
പ്രാതൽ കഴിയ്ക്കാൻ പുഴുക്കുണ്ടാക്കി
കറിവേപ്പിലയിട്ട് വെളിച്ചെണ്ണയും ചേർത്ത്
വാഴയിലകൊണ്ട് മൂടി വച്ചു
ചേനത്തണ്ടൊന്നരിഞ്ഞു പയർ ചേർത്ത് തേങ്ങാ ചതച്ചിട്ട് തോരനാക്കി
ചേമ്പിന്റെ താളും അരി ഞ്ഞൊരു തോരനും, മത്തൻപറിച്ചങ്ങെരിശ്ശേരിയും,
തൊടിയിലെ തെങ്ങിലെ തേങ്ങാ എടുത്തങ്ങു ചുട്ട് വറത്തൊരു ചമ്മന്തിയും
മാമ്പഴം ചേർത്ത് പുളിശ്ശേരി ഉണ്ടാക്കി, അച്ചാറും മെല്ലെ എടുത്തു വച്ചു
കിണ്ണം മിനുക്കി വിളമ്പി ഞാൻ കഞ്ഞിയും
പരിസ്ഥിതിദിനമങ്ങു ആഘോഷിച്ചു
മണ്ണിന്റെ മക്കളെ പൊന്നല്ലേ നിങ്ങളും
മണ്ണിൽ വളരും മരങ്ങളെല്ലാം
വെട്ടിക്കളയാതെ
കാത്തു പാലിയ്ക്കുക
ആയുരാരോഗ്യത്താൽ ജീവിയ്ക്കുക
About The Author
No related posts.