LIMA WORLD LIBRARY

ഹരിതം – ദീപു ആർ എസ് ചടയമംഗലം

കരുതലിൻ തൈയിതായീ ഭൂമിയിൽ
അരുമയായി മെല്ലെ നടുന്നു നമ്മൾ

ചെറു കിനാവിറ്റുന്ന നാളേകൾക്കായി

നിറ നിലാ വളമിട്ടുയർത്താമുള്ളിൽ

തെളിജലം പോലുള്ള സ്നേഹമേകി

കിളി ജന സംഗീത സാഗരത്തിൻ
കുളിരേകും വിപിനങ്ങൾ പൂത്തൊരുക്കി.

അരുവികൾക്കായി നിലമൊരുക്കാം
അഴകുകൾക്കായി തിരി കൊളുത്താം
ചെറു കൊയ്ത്ത് പാട്ടിലെത്താളമേകി
മലരുത്സവങ്ങൾ നട്ടുപോകാം.

.

മഴ നൂൽ കൊരുക്കുന്ന പുഴകളായി
അവനിയിലാകെയൊഴുകിയോടാം
ശലഭച്ചിറക് വിടർത്തി മലരിൻ
മഴവില്ലുണർത്തുന്ന ദേവരാകാം.

കള കൂജനങ്ങളെ കവിതയാക്കി
കതിരിന്റെ പുഴയായി പതഞ്ഞു പൊങ്ങി
പുതു യുഗപ്പുലരിക്ക് നിലമൊരുക്കാം
നാളേക്കായീ മണ്ണ് കരുതി വയ്ക്കാം.

ഭാവിക്കിടാവിന് കാവലാകാം
ഭാർഗ്ഗവ ഭൂമിക്ക് തൊട്ടിലാട്ടാം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px